ന്യൂഡൽഹി: പേടിഎമ്മിന്റെ ദൈവം ഇപ്പോൾ ശരിക്കും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. നോട്ട് നിരോധനം പ്രഖ്യാപിച്ചത് മൂലം പേടിഎംമ്മിന് കോടാനുകോടിയുടെ വളർച്ചയാണ് ഉണ്ടായത്. ഇതോടെ ഒരു ശതമാനം ഓഹരി വിറ്റ് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ നേടിയത് കമ്പനിയിലെ ഒരു ശതമാനം ഓഹരി വിറ്റ് 325 കോടി രൂപ നേടി.

പേയ്ടിഎം ആരംഭിക്കാനൊരുങ്ങുന്ന പേയ്‌മെന്റ്‌സ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്കായി ഈ തുക ഉപയോഗിക്കുമെന്ന് ശർമ പറഞ്ഞു.ശർമയ്ക്ക് 51% ഓഹരിയാണ് ബാങ്കിലുള്ളത്.ഓൺലൈൻ - മൊബൈൽ പണമിടപാട് പ്ലാറ്റ്‌ഫോം ആയ പേയ്ടിഎം നടത്തുന്നത് വൺ 97 കമ്യൂണിക്കേഷൻസ് എന്ന കമ്പനിയാണ്. ഇതിൽ ശർമയ്ക്ക് ഇപ്പോൾ 20% ഓഹരിയാണുള്ളത്.

40 ശതമാനത്തിലേറെ ചൈനയിലെ ആലിബാബ ഗ്രൂപ്പിനാണ്. വേറെയും ആഗോള നിക്ഷേപക സ്ഥാപനങ്ങൾക്ക് ഓഹരിയുണ്ട്. പേയ്ടിഎം ബാങ്കിന്റെ ബാക്കി ഓഹരി വൺ 97 കമ്യൂണിക്കേഷൻസ് കമ്പനിക്കാണ്. ബാങ്ക് ആരംഭിക്കുന്നതോടെ പേയ്ടിഎം വോലറ്റ് പ്രവർത്തനം ബാങ്കിന്റേതാകും.