- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ചുള്ള മർദനം പതിവായപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട ഭാര്യയെ ഉറങ്ങിക്കിടക്കുമ്പോൾ വെട്ടിനുറുക്കി; അഞ്ചു മണിക്കൂറിനുള്ളിൽ ഭർത്താവിനെ ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് പൊക്കുമ്പോഴും മദ്യലഹരിയിൽ; ഭാര്യ മരിച്ചുവെന്ന് അറിഞ്ഞ് സന്തുഷ്ടി പ്രകടിപ്പിച്ച് ഷെഫീഖ്; പഴകുളത്ത് രാത്രി നടന്ന ക്രൂരകൊല ഇങ്ങനെ
പത്തനംതിട്ട: മദ്യപിച്ചുള്ള അടിപിടിയും അസഭ്യവർഷവും പതിവായതോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പൊക്കോളാൻ പറഞ്ഞ ഭാര്യയെ ഭർത്താവ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. പഴകുളം അജ്മൽ ഹൗസിൽ ഹമീദ് റാവുത്തറുടെ മകൻ ഷെഫീഖ് (38) ആണ് ഭാര്യ റജീന(38) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തുടർന്ന് മുങ്ങിയ ഷെഫിഖിനെ ഇന്നു പുലർച്ചെ നാലരയോടെ അടൂർ ഡിവൈഎസ്‌പി ആർ ജോസ് ആദിക്കാട്ടുകുളങ്ങരയിലെ ഒരു മലയുടെ മുകളിൽ നിന്ന് അറസ്റ്റ് ചെയ്തു. റെജീന ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഷെഫീഖ് കൃത്യം നടത്തിയത്. നെഞ്ചിലും കഴുത്തിലും തുരുതുരാ വെട്ടുകയായിരുന്നു. കാലിന് സ്വാധീനക്കുറവുള്ളയാളാണ് റജീന. വെട്ടേറ്റ പരുക്കുകളോടെ ഇവർ അലറിക്കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും വാതിലിന് സമീപം എത്തി കുഴഞ്ഞു വീണു. ബഹളം കേട്ട് സമീപവാസികൾ ഓടി വന്നതോടെ ഷെഫീഖ് ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ റെജീനയെ അടൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. വിവരമറിഞ്ഞ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാര
പത്തനംതിട്ട: മദ്യപിച്ചുള്ള അടിപിടിയും അസഭ്യവർഷവും പതിവായതോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പൊക്കോളാൻ പറഞ്ഞ ഭാര്യയെ ഭർത്താവ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. പഴകുളം അജ്മൽ ഹൗസിൽ ഹമീദ് റാവുത്തറുടെ മകൻ ഷെഫീഖ് (38) ആണ് ഭാര്യ റജീന(38) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തുടർന്ന് മുങ്ങിയ ഷെഫിഖിനെ ഇന്നു പുലർച്ചെ നാലരയോടെ അടൂർ ഡിവൈഎസ്‌പി ആർ ജോസ് ആദിക്കാട്ടുകുളങ്ങരയിലെ ഒരു മലയുടെ മുകളിൽ നിന്ന് അറസ്റ്റ് ചെയ്തു.
റെജീന ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഷെഫീഖ് കൃത്യം നടത്തിയത്. നെഞ്ചിലും കഴുത്തിലും തുരുതുരാ വെട്ടുകയായിരുന്നു. കാലിന് സ്വാധീനക്കുറവുള്ളയാളാണ് റജീന. വെട്ടേറ്റ പരുക്കുകളോടെ ഇവർ അലറിക്കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും വാതിലിന് സമീപം എത്തി കുഴഞ്ഞു വീണു. ബഹളം കേട്ട് സമീപവാസികൾ ഓടി വന്നതോടെ ഷെഫീഖ് ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ റെജീനയെ അടൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.
വിവരമറിഞ്ഞ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ മൂന്നു സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ ആരംഭിച്ചു. ഇതിനിടെ പ്രതി ആദിക്കാട്ടുകുളങ്ങര മുസ്ലിം പള്ളിയിൽ എത്തിയെന്ന് വിവരം ലഭിച്ചു. പൊലീസ് അവിടെ എത്തിയപ്പോഴേക്കും ഇയാൾ മുങ്ങി. സമീപ പ്രദേശങ്ങളെല്ലാം അരിച്ചു പെറുക്കുന്നതിനിടെയാണ് ഒരു മലമുകളിലെ കുറ്റിക്കാട്ടിൽ നിന്ന് പ്രതിയെ കിട്ടിയത്. പൊലീസ് പിടിയിലാകുമ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു.
ഭാര്യയെ കൊന്നതിൽ യാതൊരു പശ്ചാത്താപവും ഇയാൾ പ്രകടിപ്പിച്ചില്ല. മദ്യപിച്ചെത്തി ഭാര്യയെയും രണ്ടു മക്കളെയും മർദിക്കുന്നതും അസഭ്യം പറയുന്നതും പതിവായിരുന്നു. സഹികെട്ടതോടെ പത്താം ക്ലാസിൽ പഠിക്കുന്ന മൂത്തമകൻ പിതാവിനെ ചോദ്യം ചെയ്യുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. മകനെ തടഞ്ഞില്ലെന്ന് ആരോപിച്ച് കഴിഞ്ഞ മൂന്നു ദിവസമായി വീട്ടിൽ നിരന്തരം വഴക്കും അടിപിടിയും നടത്തി വരികയായിരുന്നു ഇയാൾ. സഹികെട്ടതോടെ ഇന്നലെയാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ റജീന പറഞ്ഞത്.
ഇതാണ് കൊലയ്ക്കുള്ള പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ മീൻകച്ചവടമായിരുന്നു ഷെഫീഖിന്. ഇപ്പോൾ കവുങ്ങു കയറി അടയ്ക്ക പറിക്കുന്ന ജോലി ചെയ്തു വരികയാണ്. പ്രതിയെ ചോദ്യംചെയ്ത് വരികയാണെന്ന് ഡിവൈഎസ്്പി ആർ ജോസ് അറിയിച്ചു.