- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ലോക്സഭാ സീറ്റുകൾ തുലച്ച പിസി ചാക്കോ ഇടുക്കി സീറ്റിൽ കണ്ണുവെച്ച് വീണ്ടും രംഗത്ത്! പാർട്ടിയുടെ ജന്മദിന സമ്മേളനത്തിൽ ഉദ്ഘാടകനായി ദേശീയ നേതാവിന്റെ പരിവേഷത്തോടെ എത്തുന്നത് 'കുറുക്കന്റെ കണ്ണുമായി'; ഗ്രൂപ്പ് വ്യത്യാസമില്ലാതെ പരിപാടി ബഹിഷ്ക്കരിക്കാനൊരുങ്ങി കോൺഗ്രസുകാർ; സീറ്റുമോഹവുമായി ഹൈറേഞ്ചിലേക്ക് കാലു കുത്തേണ്ടെന്ന മുന്നറിയിപ്പുമായി എ, ഐ ഗ്രൂപ്പുകാർ
ഇടുക്കി: ഒരു സീറ്റിൽ മത്സരിച്ച് രണ്ട് സീറ്റുകൾ നഷ്ടപ്പെടുത്തിയ അപൂർവ റെക്കോഡിനുടമയാണ് കോൺഗ്രസ് നേതാവ് പിസി ചാക്കോക്ക്. രണ്ട് സിറ്റിങ് സീറ്റുകൾ തോൽപ്പിച്ചതിന് പിസി ചാക്കോയോട് കോൺഗ്രസുകാർക്ക് അമർഷവും ഉണ്ട്. ഇതിനിടെയാണ് അടുത്ത ലോക്‌സഭ സീറ്റ് ലക്ഷ്യം വെച്ച് പിസി ചാക്കോ വീണ്ടും രംഗത്ത് സജീവമാകുന്നത്. ഈത്തവണ ഇടുക്കിയാണ് ഇടുക്കിയാണ് പിസി ചാക്കോക്ക് നോട്ടം. ഇടുക്കിയിൽ മത്സരിച്ച് ജയിച്ചതിന് ശേഷം തിരിഞ്ഞ് നോക്കാതെ ഇടുക്കി വിട്ട ചാക്കോ ഈത്തവണ എത്തുന്നത് ദേശീയ നേതാവെന്ന പരിവേഷത്തിൽ. രാജ്യമെമ്പാടും നാളെ കോൺഗ്രസിന്റെ ജന്മദിന സമ്മേളനം ആഘോഷിക്കുമ്പോൾ ഇടുക്കിയിൽ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടകൻ പി സി ചാക്കോയാണ്. എന്നാൽ ഇത് വെറുമൊരു ഉദ്ഘാടനമല്ലെന്നും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റ് ലക്ഷ്യം വെച്ചുള്ള ചാക്കോയുടെ നീക്കമാണെന്നാണ് ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകരുടെ സംശയം. എന്ത് വില കൊടുത്തും പിസി ചാക്കോയെ ഇടുക്കിയിൽ അടുപ്പിക്കില്ലെന്ന ഉറച്ച വാശിയിലാണ് ജില്ലാ നേതൃത്വവും. അതുകൊണ്ട് നാളെ നടക്കുന്ന ജന്
ഇടുക്കി: ഒരു സീറ്റിൽ മത്സരിച്ച് രണ്ട് സീറ്റുകൾ നഷ്ടപ്പെടുത്തിയ അപൂർവ റെക്കോഡിനുടമയാണ് കോൺഗ്രസ് നേതാവ് പിസി ചാക്കോക്ക്. രണ്ട് സിറ്റിങ് സീറ്റുകൾ തോൽപ്പിച്ചതിന് പിസി ചാക്കോയോട് കോൺഗ്രസുകാർക്ക് അമർഷവും ഉണ്ട്. ഇതിനിടെയാണ് അടുത്ത ലോക്‌സഭ സീറ്റ് ലക്ഷ്യം വെച്ച് പിസി ചാക്കോ വീണ്ടും രംഗത്ത് സജീവമാകുന്നത്. ഈത്തവണ ഇടുക്കിയാണ് ഇടുക്കിയാണ് പിസി ചാക്കോക്ക് നോട്ടം. ഇടുക്കിയിൽ മത്സരിച്ച് ജയിച്ചതിന് ശേഷം തിരിഞ്ഞ് നോക്കാതെ ഇടുക്കി വിട്ട ചാക്കോ ഈത്തവണ എത്തുന്നത് ദേശീയ നേതാവെന്ന പരിവേഷത്തിൽ.
രാജ്യമെമ്പാടും നാളെ കോൺഗ്രസിന്റെ ജന്മദിന സമ്മേളനം ആഘോഷിക്കുമ്പോൾ ഇടുക്കിയിൽ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടകൻ പി സി ചാക്കോയാണ്. എന്നാൽ ഇത് വെറുമൊരു ഉദ്ഘാടനമല്ലെന്നും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റ് ലക്ഷ്യം വെച്ചുള്ള ചാക്കോയുടെ നീക്കമാണെന്നാണ് ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകരുടെ സംശയം. എന്ത് വില കൊടുത്തും പിസി ചാക്കോയെ ഇടുക്കിയിൽ അടുപ്പിക്കില്ലെന്ന ഉറച്ച വാശിയിലാണ് ജില്ലാ നേതൃത്വവും. അതുകൊണ്ട് നാളെ നടക്കുന്ന ജന്മദിന സമ്മേളനം ഗ്രൂപ്പ് വ്യത്യാസമില്ലാതെ ബഹിഷ്‌കരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇടുക്കിയിലെ കോൺഗ്രസ് നേതൃത്വം.
രാഹുൽ ഗാന്ധി എഐസിസി പ്രസിഡണ്ടായശേഷമുള്ള ആദ്യത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ജന്മദിന സമ്മേളനം രാജ്യമെമ്പാടും ആഘോഷിക്കപ്പെടുമ്പോൾ പ്രത്യേകിച്ച് കേരളത്തിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഐക്യത്തോടെ ആഘോഷിക്കുമ്പോൾ ഇടുക്കി ജില്ലാ കോൺഗ്രസ് ഐ കമ്മിറ്റിയുടെ ദിനാചരണ പരിപാടി സംഘർഷം മുറ്റി നില്ക്കുന്ന സാഹചര്യത്തിലാണ് നടക്കുന്നത്. തൊടുപുഴ അർബ്ബൻ ബാങ്ക് ഹാളിൽ പത്ത് മുപ്പതിനാണ് ഡി.സി.സി ഐയുടെ ദിനാചരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെയും അതിനു ശേഷം രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് വന്നതിന്റെയും ഏറ്റവും ഒടുവിലായി ഗുജറാത്ത് നിയമസഭയിലേക്ക് കോൺഗ്രസിന് ലഭിച്ച കുതിച്ചുചാട്ടവും അണികളിൽ പുതിയ ആവേശം ഉയർത്തിയെങ്കിലും നാളത്തെ തൊടുപുഴ പരിപാടിയോട് തികഞ്ഞ നിസ്സംഗതയാണ് കോൺഗ്രസ് നേതാക്കൾക്കുള്ളതെന്ന് അറിയുന്നു..
കാരണം മറ്റൊന്നല്ലാ പരിപാടിയുടെ ഉദ്ഘാടകനായി കെപിസിസി നിശ്ചയിച്ചിരിക്കുന്നത് മുൻ എംപി പി.സി ചാക്കോയാണെന്നുള്ളതാണ്. 1998ലെ തെരെഞ്ഞെടുപ്പ് വിജയത്തിനു ശേഷം ചാക്കോ എംപി എന്ന നിലയ്ക്കുള്ള ഔദ്യോഗിക പരിപാടിക്കല്ലാതെ ഇടുക്കിക്ക് വരികയുണ്ടായിട്ടില്ല. ഇപ്പോഴത്തെ ഈ മടങ്ങിവരവ് അടുത്തവർഷം നടക്കുന്ന ലോകസഭ ഇല്ക്ഷൻ മുന്നിൽ കണ്ടു കൊണ്ടാണെന്ന് ഇടുക്കിയിലെ നേതാക്കൾ കരുതുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പരാജയം രുചിച്ച ഡീൻ കുര്യാക്കോസ് മുതൽ റോയി കെ പൗലോസ്, മാത്യു കുഴൽനാടൻ, സി.പി മാത്യു, ജോയി വെട്ടിക്കുഴി എന്നിവർ സീറ്റ് മോഹികളായി രംഗത്ത് ഉള്ളപ്പോഴാണ് ചാക്കോയൂടെ കടന്നുകയറ്റമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.
ചാക്കോ ജയിച്ചശേഷം തുടർന്നുള്ള രണ്ട് തെരെഞ്ഞെടുപ്പിലൂം കോൺഗ്രസ് പരാജയം രുചിക്കാൻ കാരണം ചാക്കോയുടെ അധികാര ഗർവ്വും അഹങ്കാരവും തന്നിഷ്ടവുമാണെന്ന് അവർ പറയുന്നു. മാത്രമല്ലാ ചാക്കോ എം പി ഫണ്ടിനൂം മറ്റാവശ്യങ്ങൾക്കും തന്നെ കാണാനെത്തുന്ന മണ്ഡലം പ്രസിഡണ്ടുമാരേയും ഘടക കക്ഷി നേതാക്കളേയും പരസ്യമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നത്രേ. തന്റെ പണം കൊണ്ടാണ് ജയിച്ചത് ആരുടേയും ഔദാര്യമല്ലെന്ന് പരസ്യമായൂം രഹസ്യമായും പറയുമായിരുന്നത്രേ..
ഇടുക്കി കോൺഗ്രസിന് നഷ്ടമാക്കിയ മണ്ഡലത്തോട് നീതി പുലർത്താത്ത ദേശാടന പക്ഷിയായ പി.സി ചാക്കോയുടെ ഈ രണ്ടാം വരവ് അനുവദിക്കില്ലായെന്നുള്ള വാശിയിലാണ് കോൺഗ്രസുകാർ ഈ കാര്യത്തിൽ ഇടുക്കിയിലെ നേതാക്കളും അണികളും ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒറ്റക്കെട്ടാണ്. നാളെ നടക്കുന്ന ജന്മദിനാഘോഷചടങ്ങിൽ പരസ്യമായ പ്രതിഷേധം രേഖപ്പെടുത്തുവാൻ ഉറച്ചിരിക്കുകയാണവർ. സംഘർഷ സാധ്യത ഭയന്ന് യോഗം രാജീവ് ഭവനിൽ നിന്നൂം തൊടുപുഴ അർബൻ ബാങ്ക് ഹാളിലേക്ക് മാറ്റിയിരിക്കുകയാണ് ഡി.സി സി നേതൃത്വം. പി.സി ചാക്കോ എംപി യിയിരുന്നപ്പോൾ അന്ന് ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി അദ്ധ്യകഷനായിരുന്ന സി പി മാത്യുവിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യുവാൻ നേതൃത്വം കൊടുത്തതും ചാക്കോ ആയിരുന്നു.