കോട്ടയം: ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെ തുറന്നടിച്ച് പി.സി ജോർജ് രംഗത്ത്. ഒരു അടിസ്ഥാനവും ഇല്ലാതെ കെട്ടിച്ചമച്ച ആരോപണമാണിതെന്ന് പി.സി ജോർജ് വ്യക്തമാക്കി. തനിക്കും തന്റെ മകനുമെതിരെ കെ.എം മാണിയും ജോസ് കെ മാണിയും നടത്തുന്ന നാണംകെട്ട കളിയുടെ ഭാഗമാണിതെന്നും ജോർജ് പറഞ്ഞു. പിന്നീട് മനോരമയുടെ ചർച്ചയിൽ നിഷയ്‌ക്കെതിരെ കടന്നാക്രമണങ്ങൾ തന്നെ ജോർജ് നടത്തി.

ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാൻ ഇവർക്ക് നാണം ഇല്ലേ. പുസ്തകത്തിൽ പറയുന്ന സംഭവം നടക്കുന്നത് എട്ടു വർഷം മുമ്പാണ്. അന്ന് താനും കെ.എം മാണിയും ഒന്നിച്ചായിരുന്നു. അന്ന് ജോസ് കെ മാണി യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റും തന്റെ മകൻ ഷോൺ ജനറൽ സെക്രട്ടറിയും. സ്വന്തം ഭാര്യയെ അപമാനിച്ചെന്നു പറയുന്ന ഒരാളെ ജനറൽ സെക്രട്ടറിയായി പൊക്കിക്കൊണ്ടു നടന്ന ജോസ് കെ മാണി എന്തൊരു മനുഷ്യനാണെന്നും പി.സി ചോദിക്കുന്നു. ആരാണ് അപമാനിച്ചതെന്ന് നിഷ വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ശകാര വർഷവുമായി ജോർജ് എത്തിയത്.

ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണിതെന്നും തനിക്കും മകനുനെതിരെ കെ.എം. മാണിയും ജോസ് കെ. മാണിയും നടത്തുന്ന നാണംകെട്ട കളിയുടെ ഭാഗമാണിതെന്നും ജോർജ് ആരോപിച്ചു. ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാൻ ഒരു എംപിയുടെ ഭാര്യയെന്ന നിലയിൽ ഇവർക്കു നാണമില്ലേ? എട്ടു വർഷം മുമ്പത്തെ സംഭവമെന്നാണു പുസ്തകത്തിലുള്ളത്. അന്നു താനും കെ.എം. മാണിയും സഹകരിക്കുന്ന സമയമാണ്. അന്നു ജോസ് കെ. മാണി യൂത്ത് ഫ്രണ്ട് പ്രസിഡന്റും ഷോൺ ജനറൽ സെക്രട്ടറിയുമാണ്. സ്വന്തം ഭാര്യയെ അപമാനിച്ചെന്നു പറഞ്ഞ ഒരാളെ ജനറൽ സെക്രട്ടറിയായി പൊക്കിക്കൊണ്ടു നടന്ന ജോസ് കെ. മാണി എന്തൊരു മനുഷ്യനാണ്.

കെ.എം.മാണി എന്തൊരു അച്ഛനാണ്. ഇങ്ങനെയൊരു സംഭവം അന്നു നടന്നിട്ടുണ്ടെങ്കിൽ എന്തേ മിണ്ടിയില്ല. സ്വന്തം ഭാര്യയോട് ഒരുത്തൻ അപമര്യാദയായി പെരുമാറിയെന്നറിഞ്ഞിട്ടും ജോസ് കെ. മാണി മിണ്ടാതിരുന്നോ? നാണവും മാനവുമില്ലാത്ത ആരോപണങ്ങൾ കൊണ്ടു പി.സി. ജോർജിനെയും മകനെയും ഒതുക്കാനാകില്ലെന്നു മാണിയും മോനും ഇതുവരെ പഠിച്ചില്ലേ? അടുത്ത തെരഞ്ഞെടുപ്പിൽ ഷോൺ പാലായിൽ മൽസരിക്കുമെന്നു വാർത്ത പരക്കുന്നുണ്ട്. ഇതറിഞ്ഞു മാണിയും മകനും കൂടി ഉണ്ടാക്കിയ തരംതാണ എർപ്പാടാണിത്. കേരളത്തിലെ ജനങ്ങൾക്ക് ഇതു മനസിലാകുമെന്നും ജോർജ് പറഞ്ഞിരുന്നു.

രാത്രിയിലെ മനോരമ ചർച്ചയിലാണ് കൂടുതൽ ആരോപണങ്ങൾ ജോർജ് ഉന്നയിച്ചത്. പുസ്തകത്തിൽ പീഡിപ്പിച്ചെന്ന് പറയുന്ന നേതാവ് ആരാണെന്ന് പറയുന്നില്ല. പക്ഷേ എല്ലാവരും എന്നെ വിളിച്ച് മകനുമായി ബന്ധപ്പെട്ട് ചോദിക്കുന്നു. ഈ സാഹചര്യത്തിൽ നിഷയെ പീഡിപ്പിച്ചയാളെ കണ്ടെത്താൻ പൊലീസിൽ പരാതി നൽകുമെന്നും മനോരമയിൽ ജോർജ് വ്യക്തമാക്കി. താങ്കളുടെ മകനാണെന്ന് നിഷ പറയുന്നില്ല. പിന്നെ എന്തിനാണ് ആരോപണമെന്നാണ് പിസി ജോർജിനോട് അവതാരകനായ പ്രമോദ് രാമൻ ചോദിക്കുന്നത്. ഇതന് എത്ര മോശമാണ് മനസ്സ്. സോളാർ കേസിൽ എന്റെ അമ്മവാനെ വിഷമിച്ച തൊട്ടടുത്ത എംഎൽഎ. അത് പിസി ജോർജ് ആണെന്ന് എല്ലാവർക്കും അറിയാം. സോളാർ കേസിൽ അവർ പ്രതിയാ. അവർ രണ്ടാം സാക്ഷിയാണ്. അവർ ഒരു മാന്യമായ സ്ത്രീയാണെങ്കിൽ അവരുടെ ഭർത്താവ് എന്തിന് സരിതയുടെ പിറകെ പോയി. ഇവർ മാന്യമായ സ്ത്രീയാണെങ്കിൽ അവർ എങ്ങനെ വൃത്തികേട് പറയും. മകന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനാണ് ഈ നീക്കമെല്ലാം-ജോർജ് പറയുന്നു.

ഇവർ പറഞ്ഞത് ഏത് തെളിവെടുത്താലും. ഷോൺ അല്ലെന്ന് എങ്ങനെ പറയും? അവർ പറയുന്നത് കേട്ടാൽ അങ്ങനെ തോന്നും. ഷോണിന്റെ രാഷ്ട്രീയ ഭാവി തകർക്കാനാണ് ഇത്. എന്റെ മകൻ പാലായിൽ സ്ഥാനാർത്ഥിയാകുമെന്ന് ഏവർക്കും അറിയാം. മാണിയുടെ പിന്തുണ മരുമകൾക്കുണ്ട് കൂടിയുണ്ട്. വൃത്തികെട്ട വാർത്ത സൃഷ്ടിച്ച് പുസ്തകം വിറ്റു. അവൻ ഈ സ്ത്രീയ്‌ക്കൊപ്പം പോയിട്ടില്ല. എന്റെ മകൻ ജോസ് കെ മാണിയെ പോലെ സരിതയ്ക്ക് പിറകേ പോകുന്നവനല്ല. അവർ ചെയ്യേണ്ടിയിരുന്നത് പേര് വച്ച് എഴുതണമായിരുന്നു. നിങ്ങൾ എത്ര ന്യായീകരിക്കാൻ നോക്കിയാലും അവർ രണ്ടാം സരിതയായി പോയി. ഞാൻ കോടതിയിൽ പോകാൻ പോകുന്നു... നിയമ പോരാട്ടത്തിന് എന്നാണ് ജോർജ് ചർച്ചയിൽ പറയുന്നത്.

ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസിന്റെ പുസ്തകത്തിലെ വിവാദ വെളിപ്പെടുത്തൽ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ട്രെയിൻ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ അപമാനിക്കാൻ ശ്രമിച്ചെന്ന 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലെ പരാമർശമാണു വിവാദമായത്. ഇതിലെ സൂചനകൾ വിരൽ ചൂണ്ടിയത് പിസി ജോർജിന്റെ മകനിലേക്കാണ്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്ക് തനിച്ചുള്ള യാത്രയിലായിരുന്നു ദുരനുഭവമെന്നു നിഷ എഴുതുന്നു. രാത്രി വൈകി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അയാളെ കണ്ടത്.

അപകടത്തിൽപ്പെട്ടു തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നു പറഞ്ഞു. ട്രെയിനിൽ കയറിയ അയാൾ അടുത്തിരുന്നു സംസാരം തുടർന്നു. സഹികെട്ടപ്പോൾ ടി.ടി.ആറിനോടു പരാതിപ്പെട്ടു. ടി.ടി.ആർ. നിസഹായനായി കൈമലർത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ് എന്നായിരുന്നു ടി.ടി.ആറിന്റെ മറുപടി. നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴുമെന്നും പറഞ്ഞ് ടി.ടി.ആർ. ഒഴിവായി. വീണ്ടും ശല്യപ്പെടുത്തൽ തുടർന്നു.

രണ്ടുമൂന്നുവട്ടം കാലിൽ സ്പർശിക്കുകയും അയാളോട് കർശനമായി പോകാൻ പറഞ്ഞെന്നുമാണ് നിഷ പുസ്തകത്തിൽ എഴുതിയത്. ഈ യുവാവ് തന്റെ മകൻ ഷോൺ ജോർജാണെന്നു പ്രചാരണമുണ്ടായതോടെയാണ് പി.സി. ജോർജ് പൊട്ടിത്തെറിച്ചത്. ചാനൽ ചർച്ചകളിലും ഇതാണ് ജോർജ് നിറയ്ക്കുന്നത്.