- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 തവണ പീഡിപ്പിച്ചപ്പോൾ ദുഃഖമില്ലായിരുന്ന കന്യാസ്ത്രീക്ക് 13ാം തവണ മാത്രം എങ്ങനെ പരാതിയുണ്ടായി; കൊച്ചിയിൽ സമരം നടത്തിയ കന്യാസ്ത്രീകളെ പരിശോധിച്ചാൽ അറിയാം അവർ കന്യകമാരാണോ എന്ന്; കന്യകാത്വം ഇല്ലാത്തവരെ കന്യാസ്ത്രീയെന്ന് വിളിക്കരുത്; ബിഷപ്പിനെതിരായ പരാതി അന്വേഷിക്കുന്നത് പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ട്; ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരേയും അധിക്ഷേപിച്ച് പിസി ജോർജ് രംഗത്ത്
കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാ സ്ത്രീയേയും അവർക്ക് വേണ്ടി സമരം ചെയ്യുന്ന മറ്റ് കന്യാസ്ത്രീകളേയും അപമാനിച്ച് പിസി ജോർജ് എംഎൽഎ. കന്യാസ്ത്രീ ഫ്രാങ്കോ മുളയ്ക്കനെതിരെ നൽകിയ പരാതിയെ കുറിച്ചും പിസി അധിക്ഷേപമുയർത്തി. 12 തവണ പീഡിപ്പിക്കപ്പെട്ടിട്ടും അവർക്ക് പരാതിയില്ലായിരുന്നുവോ എന്നും എന്നിട്ട് 13ാം തവണ പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്ത് വരുന്നത് അത്ഭുതമാണെന്നും പിസി ജോർജ് പറയുന്നു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ നടത്തിയ ഉപവാസ സമരത്തിൽ കുറവലിങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പങ്കെടുത്ത അതേ സമയത്താണ് കന്യാസ്ത്രിയെ അധിക്ഷേപിച്ച് പിസി ജോർജ് രംഗത്തെത്തിയത്. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കിൽ ആദ്യ പീഡനം നടന്നപ്പോൾ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നൽകിയത് എന്തുകൊണ്ടാണെന്നും പി.സി ജോർജ് ചോദിച്ചു.പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിര
കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാ സ്ത്രീയേയും അവർക്ക് വേണ്ടി സമരം ചെയ്യുന്ന മറ്റ് കന്യാസ്ത്രീകളേയും അപമാനിച്ച് പിസി ജോർജ് എംഎൽഎ. കന്യാസ്ത്രീ ഫ്രാങ്കോ മുളയ്ക്കനെതിരെ നൽകിയ പരാതിയെ കുറിച്ചും പിസി അധിക്ഷേപമുയർത്തി. 12 തവണ പീഡിപ്പിക്കപ്പെട്ടിട്ടും അവർക്ക് പരാതിയില്ലായിരുന്നുവോ എന്നും എന്നിട്ട് 13ാം തവണ പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്ത് വരുന്നത് അത്ഭുതമാണെന്നും പിസി ജോർജ് പറയുന്നു.
ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ നടത്തിയ ഉപവാസ സമരത്തിൽ കുറവലിങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പങ്കെടുത്ത അതേ സമയത്താണ് കന്യാസ്ത്രിയെ അധിക്ഷേപിച്ച് പിസി ജോർജ് രംഗത്തെത്തിയത്.
ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കിൽ ആദ്യ പീഡനം നടന്നപ്പോൾ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നൽകിയത് എന്തുകൊണ്ടാണെന്നും പി.സി ജോർജ് ചോദിച്ചു.പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാൻ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവർ കന്യകയല്ലാതായിയെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീയുടെ പരാതിയിൽ നടപടിവേണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകളേയും പി.സി ജോർജ് അധിക്ഷേപിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാൽ അവർ പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു പി.സി ജോർജിന്റെ പരാമർശം. കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്. പുരുഷന്മാരെ കുടുക്കാൻ സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജോർജ് അഭിപ്രായപ്പെട്ടു.ബിഷപ്പ് തെറ്റ് ചെയ്തിട്ടില്ലെന്ന അഭിപ്രായമില്ല. പക്ഷേ ബിഷപ്പിനേയും കന്യാസ്ത്രീയേയും തൂക്കി നോക്കിയാൽ ബിഷപ്പിന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കിലും ബിഷപ്പും ളോഹ ഊരണമെന്ന് ജോർജ് പറഞ്ഞു.
പന്ത്രണ്ട് പ്രാവശ്യം അവർക്ക് ഒരു ദുഃഖവുമില്ല, പതിമൂന്നാമത്തെ പ്രാവശ്യം അതെങ്ങനെയാണ് ബലാൽസംഗമാകുന്നതെന്നും പിസി ജോർജ് ചോദിച്ചു. കന്യാസ്ത്രി എന്നു പറഞ്ഞാൽ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ്. കന്യകാത്വം നഷ്ടപ്പെട്ടാൽ അവർ കന്യാസ്ത്രിയല്ലെന്നും പി സി ജോർജ് അവഹേളിക്കുന്നു. ഇന്ന് കൊച്ചിയിൽ നടന്ന ഉപവാസ സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീകളെയും പി സി ജോർജ് അപമാനിച്ചു. കന്യാസ്ത്രീക്ക് വേണ്ടി സമരം ചെയ്യാനിറങ്ങിയ കന്യാസ്ത്രീകളെ സംശയിക്കണമെന്ന് പിസി ജോർജ് പറഞ്ഞു. അതേസമയം, ബിഷപ്പിനെതിരെ കന്യാസ്ത്രികൾ രംഗത്തിറങ്ങിയ അന്നു തന്നെ ബിഷപ്പിന് അനുകൂലമായ രീതിയിൽ നിലപാട് എടുത്തിരിക്കുകയാണ് പിസി ജോർജ്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലും നടിക്കെതിരെ ആയിരുന്നു പിസി ജോർജ് നിലപാട് എടുത്തത്.