- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൾ മാണിയുടെ മരുമകളല്ലേ; ചുളുവിൽ പബ്ലിസിറ്റിക്ക് വേണ്ടി ഇതല്ല...ഇതിലപ്പുറവും പറയും; ദയാവധം വന്നതോടെ മാണിയുടെ മേൽ ഒരു കണ്ണ് വേണം; പാലയിൽ അവൾക്ക് മത്സരിക്കാൻ പ്ലാനുണ്ട്; ട്രെയിനിൽ വെച്ച് അപമാനിക്കാൻ ശ്രമിച്ചത് തന്റെ മകനാണെന്ന അഭ്യൂഹങ്ങളെ കുറിച്ച് പിസി ജോർജ് പ്രതികരിച്ചത് ഇങ്ങനെ
തിരുവനന്തപുരം: തന്നെ ട്രെയിനിൽ വെച്ച് ഒരു നേതാവിന്റെ മകൻ അപമാനിക്കാൻ ശ്രമിച്ചവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവന വന്നതിന് പിന്നാലെ അത് പിസി ജോർജിന്റെ മകനാണെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിന് കാരണം പുസ്തകത്തിലെ ചില പരാമർശങ്ങളായിരുന്നു. എന്നാൽ ഇത് പൂർണമായും തള്ളുകയാണ് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. അഭ്യൂഹങ്ങളെല്ലാം സംസാരിച്ചു കൊണ്ടാണ് അദ്ദേഹം മറുനാടനോട് സംസാരിച്ചത്. ഇതൊക്കെ ഒരു പുസ്തകം ഇറക്കുന്നതിന് മുൻപുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണെന്നാണ് പിസി ജോർജിന്റെ പക്ഷം. നിഷ മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു. പിന്നെ ഇങ്ങനെയൊക്കെ പറയുമ്പോൾ അത് മാധ്യമങ്ങൾ വാർത്തയാക്കും, അതിലും വലിയ പബ്ലിസിറ്റി പുസ്തകത്തിന് വേറെ വേണോ എന്നും പി സി ജോർജ് ചോദിക്കുന്നു. ഒരു എംപി അല്ലേ ജോസ് കെ മാണി. അപ്പോൾ അയാളുടെ ഭാര്യയോട് ആരെങ്കിലും പൊതു സ്ഥലത്ത് വെച്ച് മോശമായി പെരുമാറുമോ, അങ്ങനെ ഏതവനെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ഒരു എംപി വിചാരിച്ചാൽ നിസ്സാരമായി അവനെ പിടി
തിരുവനന്തപുരം: തന്നെ ട്രെയിനിൽ വെച്ച് ഒരു നേതാവിന്റെ മകൻ അപമാനിക്കാൻ ശ്രമിച്ചവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവന വന്നതിന് പിന്നാലെ അത് പിസി ജോർജിന്റെ മകനാണെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിന് കാരണം പുസ്തകത്തിലെ ചില പരാമർശങ്ങളായിരുന്നു.
എന്നാൽ ഇത് പൂർണമായും തള്ളുകയാണ് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. അഭ്യൂഹങ്ങളെല്ലാം സംസാരിച്ചു കൊണ്ടാണ് അദ്ദേഹം മറുനാടനോട് സംസാരിച്ചത്. ഇതൊക്കെ ഒരു പുസ്തകം ഇറക്കുന്നതിന് മുൻപുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണെന്നാണ് പിസി ജോർജിന്റെ പക്ഷം. നിഷ മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു. പിന്നെ ഇങ്ങനെയൊക്കെ പറയുമ്പോൾ അത് മാധ്യമങ്ങൾ വാർത്തയാക്കും, അതിലും വലിയ പബ്ലിസിറ്റി പുസ്തകത്തിന് വേറെ വേണോ എന്നും പി സി ജോർജ് ചോദിക്കുന്നു.
ഒരു എംപി അല്ലേ ജോസ് കെ മാണി. അപ്പോൾ അയാളുടെ ഭാര്യയോട് ആരെങ്കിലും പൊതു സ്ഥലത്ത് വെച്ച് മോശമായി പെരുമാറുമോ, അങ്ങനെ ഏതവനെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ഒരു എംപി വിചാരിച്ചാൽ നിസ്സാരമായി അവനെ പിടിക്കരുതോ എന്നും പിസി ചോദിക്കുന്നു. ഇത്തരം ആരോപണങ്ങൾ ആര് വിശ്വസിക്കുമെന്നും പിസി ചോദിക്കുന്നു. ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് പ്രശസ്തി നേടിയാണോ പൊതുരംഗത്ത് വരേണ്ടതെന്നും പിസി ചോദിക്കുന്നു. നിഷയുടെ രാഷ്ട്രീയ മോഹമാണ് ഇതിനെല്ലാം പിന്നിലെന്നും പിസി മറുനാടനോട് പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് മത്സരിക്കാനാണ് നിഷയുടെ പരിപാടിയെന്നും അതിന്റെ ഭാഗമാണ് ഈ പുസ്തകവും ആരോപണവുമെന്നും പിസി ജോർജ് പറയുന്നു. സത്യം പറഞ്ഞാൽ രണ്ട് ദിസം മുൻപ് ദയാവധത്തിനെ കുറിച്ച് കോടതിയുടെ ഒരു വിധി വന്നപ്പോൾ മുതൽ മാണിയെക്കുറിച്ചാണ് ചിന്ത. പാലായിൽ മത്സരിക്കാൻ പലരും ആഗ്രഹിക്കുന്ന സാഹചര്യത്തിൽ മാണിയുടെ മേൽ ഒരു കണ്ണുള്ളത് നന്നായിരിക്കുെമന്നും പിസി ജോർജ് പറയുന്നു. മാണിയെ അപായപ്പെടുത്താൻ പോലും മടിക്കാത്തവരാണ് ഇവരെന്നും ജോർജ് പറയുന്നു.
സത്യം പറഞ്ഞാൽ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കാൻ പോലും പാടില്ലാത്തതാണ് പിന്നെ വെറുതെ പ്രശസ്തിക്ക് വേണ്ടി ഇതൊക്കെ പറയുന്നതിനോട് വേറെന്ത് പറയാനാണെന്നും ജോർജ് ചോദിക്കുന്നു. അതേസമയം പുസ്തകത്തിൽ നൽകിയ സൂചനകൾക്ക് അപ്പുറം പി സി ജോർജ്ജിന്റെ മകനാണെന്ന അഭ്യൂഹങ്ങളോട് കൂടുതൽ പ്രതികരിക്കാനും നിഷ തയ്യാറല്ല. 'മീ ടൂ' പ്രചാരണത്തിൽ താനും പങ്കുചേരുന്നുവന്ന പറഞ്ഞു കൊണ്ടാണ് നിഷാ ജോസ് തനിക്ക് നേരിടേണ്ടി ഒരു ദുരനുഭവം വെളിപ്പെടുത്തിയത്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലാണ് ഈ തുറന്നു പറച്ചിലുണ്ടായത്.
തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കുള്ള യാത്രയിലാണ് നേതാവിന്റെ മകൻ തന്നോട് മോശമായി പെരുമാറിയതായി നിഷ പറയുന്നത്. പുസ്തകത്തിൽ നേതാവിന്റെ മകനെ കുറിച്ചു അവർ നൽകുന്ന സൂചനകൾ ഇങ്ങനെയാണ്:
''തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിൻ കയറാൻ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നും പറഞ്ഞു. ട്രെയിനിൽ കയറിയ അയാൾ അടുത്തു വന്നിരുന്നു സംസാരം തുടർന്നു. സഹികെട്ടപ്പോൾ ടിടിആറിനോട് പരാതിപ്പെട്ടു.
ടിടിആർ നിസ്സഹായനായി കൈമലർത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. 'നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴും' ഇങ്ങനെ പറഞ്ഞ് ടിടിആർ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികൻ ശല്യപ്പെടുത്തൽ തുടർന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാൽപാദത്തിൽ സ്പർശിച്ചു. അതോടെ അടുത്തുനിന്നു പോകാൻ അയാളോട് കർശനമായി പറഞ്ഞെന്നും വീട്ടിൽ എത്തിയശേഷം ഇക്കാര്യം ഭർത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തിൽ പറയുന്നു.''
നിഷ നൽകുന്ന സൂചന വെച്ച് സോഷ്യൽ മീഡിയയിൽ വന്ന പ്രചരണം ഷോൺ ജോർജ്ജിനെ ലക്ഷ്യമിട്ടായിരുന്നു. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്ന് ഉദ്ദേശിച്ചത് ജഗതിയെ കാണാൻ ഷോൺ എത്തിയതാണെന്ന വിധത്തിലാണ് വ്യാഖ്യാനം വന്നത്. ജോസ് കെ മാണിക്കെതിരെ സോളാർ കേസിൽ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയത് പി സി ജോർജ്ജായിരുന്നു. അതുകൊണ്ട് കിട്ടിയ അവസരത്തിൽ നിഷ അവസരം മുതലെടുക്കുകയായിരുന്നു എന്നുമാണ് ആരോപണം.
നിഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഉദ്ദേശിക്കുകയാണെന്നും മാത്രമാല്ല, പുസ്തകത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിഷ ഇത് എഴുതി ചേർത്തതെന്നുമാണ് ആരോപണം. എന്തായാലും കോട്ടയത്തെ പ്രമുഖ നേതാവിന്റെ മകനെ ലക്ഷ്യമിട്ടുള്ള ആരോപണം ചൂടുപിടിച്ചതോടെയാണ് പി സി ജോർജജ് പ്രതികരിച്ചത്.
കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാർട്ടിയുടെ പ്രമുഖനായ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാൻ ശ്രമിച്ചെന്ന് പുസ്തകത്തിൽ പറയുന്നു. സരിതയെ അറിയാമോയെന്നു കൂട്ടുകാരികൾ ചോദിച്ചപ്പോൾ മക്കൾക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ഇന്നലെ കുമരകത്തു നടന്ന ചടങ്ങിൽ 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്' അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയാണ് പ്രകാശനം ചെയ്തത്.