- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു വർഷം മുമ്പു ക്വട്ടേഷൻ കൊടുത്തിട്ടുണ്ടാരുന്നെങ്കിൽ വനത്തിൽ വച്ച് ചെയ്താൽ പോരായിരുന്നോ? ഇവിടെ വച്ച് കൊടുക്കണോ ഈ പണി; എന്തിനു ദിലീപിനെ കുറ്റം പറയുന്നു; കാവ്യ മാധവനുമായി എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ അവളെ കെട്ടിട്ടുണ്ട് വേണ്ടാതീനം കൊണ്ടു നടക്കുകയല്ല; മഞ്ജു വാര്യർ എന്തിനാണ് ദിലീപിനെ ഇട്ടിട്ടുപോയത്? നടിയെ ആക്രമിച്ച കേസിൽ പിസി ജോർജ് പഴയ ട്രാക്കിൽ തന്നെ
തിരുവനന്തപുരം: ദിലീപിനൊപ്പമാണ് എന്നും പിസി ജോർജ്. ചാനൽ ചർച്ചകളിൽ ദിലീപിന് വേണ്ടി വാദിച്ച രാഷ്ട്രീയ നേതാവ്. ദിലീപ് കുറ്റമൊന്നും ചെയ്തില്ലെന്ന് പറയുന്ന പൂഞ്ഞാറിലെ എംഎൽഎ. പിസിയുടെ മകൻ ഷോൺ ജോർജും അച്ഛനെ പോലെ ദിലീപ് പക്ഷത്താണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ സിനിമാക്കാർ തന്നെ നൽകിയ മൊഴികൾ പുറത്തു വരുന്നു. ദിലീപ് കേസിൽ കുടുങ്ങുമെന്ന സൂചനയാണ് ഇത് ശക്തമാക്കുന്നത്. ഇതിനിടെയിലും ദിലീപിനെ ശക്തമായി പിന്തുണയ്ക്കുകയാണ് പിസി. ദിലീപ് സിനിമാ നടനാണ് ഒരു മനുഷ്യനെ കൊല്ലാൻ ശ്രമിച്ചാൽ ആരെങ്കിലും രക്ഷിക്കാൻ പോണ്ടെ....-ഇതാണ് പിസിയുടെ പ്രധാന ചോദ്യം. എഡിജിപി സന്ധ്യയുടെ കള്ളക്കളികാണ് ദിലീപിനെ കേസിൽ കുടക്കിയതെന്നും പിസി ആരോപിക്കുന്നു. ജിഷാ കേസുമായി ഇതിനെ ബന്ധപ്പെടുത്തുകയും ചെയ്യുന്നു. ജിഷാ കേസിലെ പ്രതി അമീറുൾ ഇസ്ലാമിനെ തുക്കിക്കൊല്ലാൻ വിധിച്ചിരുന്നു. താനും അതു തന്നെയാണ് ആഗ്രഹിച്ചത്. എന്നാൽ പൊതു സമൂഹത്തിൽ പകുതി പേരും പ്രതിക്ക് തൂക്കു കയർ കിട്ടരുതെന്ന് ആഗ്രഹിക്കുന്നു. ഇതിന് കാരണം ഈ കേസ് അന്വേഷിച്ചത് സന്ധ്യയാണെന്
തിരുവനന്തപുരം: ദിലീപിനൊപ്പമാണ് എന്നും പിസി ജോർജ്. ചാനൽ ചർച്ചകളിൽ ദിലീപിന് വേണ്ടി വാദിച്ച രാഷ്ട്രീയ നേതാവ്. ദിലീപ് കുറ്റമൊന്നും ചെയ്തില്ലെന്ന് പറയുന്ന പൂഞ്ഞാറിലെ എംഎൽഎ. പിസിയുടെ മകൻ ഷോൺ ജോർജും അച്ഛനെ പോലെ ദിലീപ് പക്ഷത്താണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ സിനിമാക്കാർ തന്നെ നൽകിയ മൊഴികൾ പുറത്തു വരുന്നു. ദിലീപ് കേസിൽ കുടുങ്ങുമെന്ന സൂചനയാണ് ഇത് ശക്തമാക്കുന്നത്. ഇതിനിടെയിലും ദിലീപിനെ ശക്തമായി പിന്തുണയ്ക്കുകയാണ് പിസി.
ദിലീപ് സിനിമാ നടനാണ് ഒരു മനുഷ്യനെ കൊല്ലാൻ ശ്രമിച്ചാൽ ആരെങ്കിലും രക്ഷിക്കാൻ പോണ്ടെ....-ഇതാണ് പിസിയുടെ പ്രധാന ചോദ്യം. എഡിജിപി സന്ധ്യയുടെ കള്ളക്കളികാണ് ദിലീപിനെ കേസിൽ കുടക്കിയതെന്നും പിസി ആരോപിക്കുന്നു. ജിഷാ കേസുമായി ഇതിനെ ബന്ധപ്പെടുത്തുകയും ചെയ്യുന്നു. ജിഷാ കേസിലെ പ്രതി അമീറുൾ ഇസ്ലാമിനെ തുക്കിക്കൊല്ലാൻ വിധിച്ചിരുന്നു. താനും അതു തന്നെയാണ് ആഗ്രഹിച്ചത്. എന്നാൽ പൊതു സമൂഹത്തിൽ പകുതി പേരും പ്രതിക്ക് തൂക്കു കയർ കിട്ടരുതെന്ന് ആഗ്രഹിക്കുന്നു. ഇതിന് കാരണം ഈ കേസ് അന്വേഷിച്ചത് സന്ധ്യയാണെന്നതാണ്. സന്ധ്യ ഉണ്ടാക്കിയ കള്ളക്കേസാണ് ഇതെന്ന് പലരും വിശ്വസിക്കുന്നു-ജോർജ് പറയുന്നു.
ജിഷാ കേസിലേതിന് സമാനമായി സന്ധ്യയാണ് ദിലീപിനെതിരായ ആരോപണവും അന്വേഷിച്ചത്. അതുകൊണ്ട് തന്നെ ഇത് സന്ധ്യയുണ്ടാക്കുന്ന കള്ളക്കേസായാണ് മംഗളത്തിന് നൽകിയ അഭിമുഖത്തിൽ പിസി ജോർജ് പറയുന്നു. ഈ സിനിമാ നടിയും പറഞ്ഞു പൾസർ സുനിയും അവരും തമ്മിൽ സഞ്ചരിച്ചിട്ടുണ്ടെന്ന്. അറു മണിക്കൂർ കാർ യാത്ര. നാല് മണിക്കൂറോളം വനത്തിലൂടെയുള്ള യാത്ര. അമേരിക്കയിലെ മാസികയിലൂടെ താൻ വായിച്ചതാണ് ഇതൊക്കെ. പിന്നെ പറയുന്നു പൾസർ സുനി ഉപദ്രവിച്ചെന്ന്. അതും മൂന്ന് കൊല്ലം മുമ്പ് ദിലീപ് കൊടുത്ത ക്വട്ടേഷനിൽ-പിസി പറയുന്നു.
മൂന്ന് കൊല്ലം മുമ്പത്ത ക്വട്ടേഷനായിരുന്നുവെങ്കിൽ വനത്തിൽ ഇട്ട് അങ്ങ് ചെയ്താൽ പോരായിരുന്നോ. അരും ഇല്ലാത്തിടത്ത് എന്ത് ചെയ്യാമായിരുന്നല്ലോ. അല്ലാതെ നെടുമ്പാശ്ശേരിയിൽ ഇട്ട് കറക്കി. സോഡാ വാങ്ങി നൽകി. ഇതൊക്കെ വേണമായിരുന്നോ? അതുകൊണ്ടാണ് പറയുന്നത്. ഇത് തിരക്കഥ ഒരുക്കിയുള്ള കേസാണെന്ന്. കച്ചവടമാണ് ഇത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് തിനിക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും പിസി വിശദീകരിക്കുന്നുണ്ട്. ഇതിനൊപ്പം കാവ്യയുമായി ബന്ധപ്പെട്ട ചിലതും പറയുന്നു.
മൂന്നു വർഷം മുമ്പു ദിലീപ് ക്വട്ടേഷൻ കൊടുത്തിട്ടുണ്ടാരുന്നെങ്കിൽ വനത്തിൽ വച്ച് ചെയ്താൽ പോരായിരുന്നോ? ഇവിടെ വച്ച് കൊടുക്കണോ ഈ പണി, എന്തിനു ദിലീപിനെ കുറ്റം പറയുന്നു, കാവ്യ മാധവനുമായി എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ അവളെ കെട്ടിട്ടുണ്ട് വേണ്ടാതീനം കൊണ്ടു നടക്കുകയല്ല, മഞ്ജു വാര്യർ എന്തിനാണ് ദിലീപിനെ ഇട്ടിട്ടുപോയത്?-ഇങ്ങനെയാണ് പിസി കാര്യങ്ങൾ വിശദീകരിക്കുന്നത്.