- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീജീവ് കേസിൽ അന്വേഷണം ശരിയായ വഴിക്കല്ല; ആളെകൊല്ലുന്ന പൊലീസുകാർക്കെതിരെ നടപടി ഇല്ലെങ്കിൽ താൻ രംഗത്തിറങ്ങും; പൊലീസ് കംപ്ലെയ്ന്റ്സ് അതോരിറ്റി കുറ്റക്കാരെന്ന് കണ്ടെത്തിയവർ ഇപ്പോഴും സർവീസിൽ തുടരുന്നത് എങ്ങനെ? ശ്രീജിത്ത് വിഷയത്തിൽ ആദ്യമായി ഇടപെട്ട രാഷ്ട്രീയക്കാർ പി സി ജോർജ്ജ് മറുനാടൻ മലയാളിയോട്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന ശ്രീജിത്തിനെ സമര സ്ഥലത്ത് ആദ്യം സന്ദർശിച്ച രാഷ്ട്രീയ നേതാവ് പൂഞ്ഞാർ പുലി സാക്ഷാൽ പിസി ജോർജായിരുന്നു. ശ്രീജിത്ത് സമരമിരിക്കുന്നത് എന്തിനാണെന്നും അയാളുടെ ആവശ്യം ന്യായമാണെന്നും നിയമസഭയുടെ ശ്രദ്ധയിൽ ഉൾപ്പടെ പിസി എത്തിച്ചിരുന്നു. സംസ്ഥാന സർക്കാർ വിഷയത്തിൽ ആദ്യമായി ഇടപെട്ടതും ശ്രീജിത്തിന്റെ വിഷയം പരിഗണിച്ചതും പിസിയുടെ ഇടപെടലിന് ശേഷമാണ്. അന്വേഷണം ശരിയായ വഴിക്കല്ലെന്നും ആളെകൊല്ലുന്ന പൊലീസുകാർക്കെതിരെ രംഗത്തിറങ്ങാൻ താൻ തീരുമാനിച്ചതായും പിസി ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു. വിഷയം നടന്നത് 2014ൽ ആണ് പിന്നീട് പൊലീസുകാർ കുറ്റക്കാരാണെന്നും പൊലീസ് കംപ്ലെയ്ന്റ്സ് അതോരിറ്റി തന്നെ കണ്ടെത്തിയിരുന്നു.യ എന്നാൽ ഇപ്പോഴും പൊലീസുകാർ സർവ്വീസിൽ തുടരുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് പിസി ജോർജ് ചോദിക്കുന്നത്. അന്വേഷണത്തിന്റെ കാര്യത്തിൽ ബി സന്ധ്യ ഐപിഎസിനേയും പിസി ജോർജ് വിമർശിക്കുന്നുണ്ട്. ബി സന്ധ്യയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനാണ് പൊലീസ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന ശ്രീജിത്തിനെ സമര സ്ഥലത്ത് ആദ്യം സന്ദർശിച്ച രാഷ്ട്രീയ നേതാവ് പൂഞ്ഞാർ പുലി സാക്ഷാൽ പിസി ജോർജായിരുന്നു. ശ്രീജിത്ത് സമരമിരിക്കുന്നത് എന്തിനാണെന്നും അയാളുടെ ആവശ്യം ന്യായമാണെന്നും നിയമസഭയുടെ ശ്രദ്ധയിൽ ഉൾപ്പടെ പിസി എത്തിച്ചിരുന്നു. സംസ്ഥാന സർക്കാർ വിഷയത്തിൽ ആദ്യമായി ഇടപെട്ടതും ശ്രീജിത്തിന്റെ വിഷയം പരിഗണിച്ചതും പിസിയുടെ ഇടപെടലിന് ശേഷമാണ്. അന്വേഷണം ശരിയായ വഴിക്കല്ലെന്നും ആളെകൊല്ലുന്ന പൊലീസുകാർക്കെതിരെ രംഗത്തിറങ്ങാൻ താൻ തീരുമാനിച്ചതായും പിസി ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു.
വിഷയം നടന്നത് 2014ൽ ആണ് പിന്നീട് പൊലീസുകാർ കുറ്റക്കാരാണെന്നും പൊലീസ് കംപ്ലെയ്ന്റ്സ് അതോരിറ്റി തന്നെ കണ്ടെത്തിയിരുന്നു.യ എന്നാൽ ഇപ്പോഴും പൊലീസുകാർ സർവ്വീസിൽ തുടരുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് പിസി ജോർജ് ചോദിക്കുന്നത്. അന്വേഷണത്തിന്റെ കാര്യത്തിൽ ബി സന്ധ്യ ഐപിഎസിനേയും പിസി ജോർജ് വിമർശിക്കുന്നുണ്ട്. ബി സന്ധ്യയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനാണ് പൊലീസ് കംപ്ലെയ്ന്റ്സ് അതോരിറ്റിയുടെ ഓർഡറുണ്ടായിരുന്നത്. എന്നാൽ അത് നടപ്പാക്കിയില്ലെന്നും പിസി ആക്ഷേപിക്കുന്നു.
ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള അന്വേഷണം പോലും പൂർത്തിയാക്കിയില്ല. സത്യവിരുദ്ധമല്ലാതെ ഒരു കേസും തെളിയിക്കാൻ കഴിയാത്ത ഒരു ഉദ്യോഗസ്ഥയാണെന്നത് ഈ വിഷയത്തിലും അവർ തെളിയിച്ചുവെന്നും പിസി പറയുന്നു. ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിനെ പൊലീസ് തന്നെയാണ് കൊന്നത്. ആ വിഷയത്തിൽ വിശദമായ അന്വേഷണം ഇനിയും നടക്കണം. അന്ന് കൊലയാളി സംഘത്തിലുണ്ടായിരുന്ന പൊലീസുകാർ പലരും ഇപ്പോഴും സർവ്വീസിൽ തുടരുന്നുണ്ട്. ഇത് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ലെന്നാണ് പിസി ജോർജ് പറയുന്നത്.
അന്ന് സംഭവത്തിൽ നേരിട്ടുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാർ എന്നയാൾ ഇപ്പോഴും ചവറ സർക്കിളായി ജോലി നോക്കുന്നുവെന്നാണ് അറിഞ്ഞത്. ഇയാൾ ഇപ്പോഴും ലോ ആൻഡ് ഓർഡറിൽ തുടരുന്നുവെന്നാണ് മനസ്സിലായത്. ഇത് ഒരു കാരണവശാലും അത് അനുവദിക്കില്ലെന്നും അതിനെതിയരെയാണ് താൻ രംഗത്ത് വരാൻ ഉദ്ദേശിക്കുന്നതെന്നും പിസി ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു. അന്ന് സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ബാക്കി പൊലീസുകാരും ഇപ്പോഴും സർവ്വീസിൽ തുടരുന്നുണ്ട് ഈ വിഷയവും വിശദമായി താൻ അന്വേഷിച്ചശേഷം നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും പിസി പറഞ്ഞു.
ശ്രീജിത്തിന്റെ സമരം മുന്നോട്ട് പോകുന്നതിനിടയിൽ തന്നെയാണ് സംസ്ഥാന സർക്കാർ സിബിഐക്ക് കേസ് അന്വേഷിക്കണം എന്ന് അപേക്ഷ നൽകിയത്. ഇതിനെ തുടർന്ന് പിസി ജോർജ് വീണ്ടും സമരപന്തലിലെത്തി ശ്രീജിത്തിന് നാരങ്ങനീര് നൽകി നിരാഹാരം അവസാനിപ്പിച്ചിരുന്നു. എന്നാൽ അന്ന് കേസ് അന്വേഷിക്കാനുള്ള അപേക്ഷ മാത്രമാണ് സർക്കാർ നൽകിയതെന്നും ഉത്തരവ് വന്നിട്ടില്ലെന്നും മനസ്സിലായപ്പോൾ ശ്രീജിത്ത് നിരാഹാരം തുടരുകയായിരുന്നു. കേസ് സിബിഐ അന്വേഷിക്കുമെന്ന ഉറപ്പാണ് രണ്ട് എംപിമാർക്ക് ലഭിച്ചിരിക്കുന്നതെന്നും ഇത് നടപ്പിലായില്ലെങ്കിൽ സമരവുമായി താൻ രംഗത്തിറങ്ങുമെന്നും പിസി കൂട്ടിചേർത്തു.