- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരീശ്വരവാദികളും ആക്ടിവിസ്റ്റുകളും നാസ്തികരുമായ യുവതികൾ സർക്കാർ ചെലവിൽ പമ്പയിലെത്തി; അയ്യപ്പ ദർശനത്തിന് ഒരുങ്ങുന്ന യുവതികളുടെ താമസം സർക്കാർ കെട്ടിടങ്ങളിൽ അതീവ രഹസ്യമായി: നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളെ തടഞ്ഞത് സത്യം പുറത്തു വരാതിരിക്കാൻ; ഇത് കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സർക്കാർ നീക്കം; ഇടപെടൽ ആവശ്യപ്പെട്ട് ഗവർണ്ണർക്ക് പരാതി നൽകി പൂഞ്ഞാർ എംഎൽഎ; ശബരിമലയിൽ പിണറായി സർക്കാരിനെതിരെ വീണ്ടും പിസി ജോർജ്
തിരുവനന്തപുരം: യുവതികളെ സർക്കാർ ചെലവിൽ സന്നിധാനത്തെത്തിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പൂഞ്ഞാർ എംഎൽഎ പി.സി ജോർജ് രംഗത്ത്. നിരീശ്വരവാദികളും ആക്ടിവിസ്റ്റുകളും നാസ്തികരുമായ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാർ കരു നീക്കി കഴിഞ്ഞതായും അതിനാൽ കേരളം ഒരു കലാപ ഭൂമിയായി മാറാതിരിക്കാൻ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പി.സി ജോർജ് ഗവർണർക്ക് കത്തു നൽകി. ഗവർണർക്ക് നൽകിയ കത്തിൽ പി.സി ജോർജ് എംഎൽഎ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ശബരിമല വിഷയത്തിൽ ഗവർണർ അടിയന്തിരമായി ഇടപെടണമെന്നും അല്ലെങ്കിൽ കേരളത്തിൽ വൻ കലാപമുണ്ടാകുമെന്ന് അറിയിച്ചാണ് പിസി ജോർജ് ഗവർണർക്ക് കത്തയച്ചിരിക്കുന്നത്. സർക്കാർ ഈ വിഷയത്തിൽ എടുക്കുന്ന നിലപാടുകൾ കലാപത്തിന് പോരുന്നതാണ് അതിനാൽ ഗവർണർ ഇടപെടണമെന്നുമാണ് പി.സി ജോർജ് ഗവർണർക്ക് അയച്ച കത്തിൽ പറയുന്നു. യുവതികളെ സർക്കാർ തന്നെ ശബരിമലയിൽ എത്തിച്ചതായാണ് ഒരു ജനപ്രതിനിധി എന്ന നിലയിൽ തനിക്ക് കിട്ടിയ വിവരം എന്നും പി.സി ജോർജ് കത്തിൽ പറയുന്നു. ഇന്നലെ അർദ്ധ രാത്രി മുതൽ
തിരുവനന്തപുരം: യുവതികളെ സർക്കാർ ചെലവിൽ സന്നിധാനത്തെത്തിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പൂഞ്ഞാർ എംഎൽഎ പി.സി ജോർജ് രംഗത്ത്. നിരീശ്വരവാദികളും ആക്ടിവിസ്റ്റുകളും നാസ്തികരുമായ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാർ കരു നീക്കി കഴിഞ്ഞതായും അതിനാൽ കേരളം ഒരു കലാപ ഭൂമിയായി മാറാതിരിക്കാൻ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പി.സി ജോർജ് ഗവർണർക്ക് കത്തു നൽകി. ഗവർണർക്ക് നൽകിയ കത്തിൽ പി.സി ജോർജ് എംഎൽഎ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
ശബരിമല വിഷയത്തിൽ ഗവർണർ അടിയന്തിരമായി ഇടപെടണമെന്നും അല്ലെങ്കിൽ കേരളത്തിൽ വൻ കലാപമുണ്ടാകുമെന്ന് അറിയിച്ചാണ് പിസി ജോർജ് ഗവർണർക്ക് കത്തയച്ചിരിക്കുന്നത്. സർക്കാർ ഈ വിഷയത്തിൽ എടുക്കുന്ന നിലപാടുകൾ കലാപത്തിന് പോരുന്നതാണ് അതിനാൽ ഗവർണർ ഇടപെടണമെന്നുമാണ് പി.സി ജോർജ് ഗവർണർക്ക് അയച്ച കത്തിൽ പറയുന്നു. യുവതികളെ സർക്കാർ തന്നെ ശബരിമലയിൽ എത്തിച്ചതായാണ് ഒരു ജനപ്രതിനിധി എന്ന നിലയിൽ തനിക്ക് കിട്ടിയ വിവരം എന്നും പി.സി ജോർജ് കത്തിൽ പറയുന്നു.
ഇന്നലെ അർദ്ധ രാത്രി മുതൽ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചരിക്കുകയാണണ്. ഈ നിരോധനാജ്ഞയുടെ ആനുകൂല്യത്തിൽ സർക്കാർ ഇന്നലെ വൈകുന്നേരം മുതൽ യുവതികളായ നിരീശ്വരവാദികളെയും ആക്ടിവിസ്റ്റുകളേയും നാസ്തികരേയും ശബരിമലയിൽ എത്തിച്ചതായും ഇവരെ ദേവസ്വം വനം വകുപ്പ്, വൈദ്യുതി വകുപ്പ്, പി.ഡബ്ല്യു.ഡി, ജലവിഭവ വകുപ്പ് എന്നിവയുടെ കീഴിയുള്ള തമസ സ്ഥലങ്ങളിലും കെട്ടിടങ്ങളിലുമെത്തിച്ച് താമിസിപ്പിച്ചിരിക്കുകയാണെന്നാണ് പിസി ജോർജ് കത്തിൽ പറയുന്നത്. ഈ മാസം അഞ്ചിന് ശബരിമല നട തുറക്കുമ്പോൾ ഇവരെ സർക്കാർ സംരക്ഷണത്തോടെ അവിടെ എത്തിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും തനിക്ക് വിവരം ലഭിച്ചു എന്നുമാണ് പി. സി ജോർജ് ഗവർണർക്ക് എഴുതിയിരിക്കുന്ന കത്തിൽ പറയുന്നത്.
സർക്കാർ ഈ നിലപാടുമായി മുന്നോട്ട് പോയാൽ വിഷയം വഷളാകാനെ ഉപകരിക്കൂ എന്നും പി.സി ജോർജ് കത്തിൽ പറയുന്നു. അതിനാൽ ശബരിമല വഷയത്തിൽ ഗവർണർ അടിയന്തിരമായി ഇടപെടണമെന്നുമാണ് പി.സി ജോർജ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃ പരിശോധനാ ഹർജികൾ ഈ മാസം 13ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാരിന്റെ പുതിയ നീക്കമെന്നും കത്തിൽ ആരോപിക്കുന്നത്. റിവ്യൂ ഹർജി പൊളിക്കാനായി യുവതികളെയും ആക്ടിവിസ്റ്റുകളെയും സർക്കാർ കെട്ടിടത്തിൽ നേരത്തെ തന്നെ എത്തിച്ച് പാർപ്പിച്ചിരിക്കുകയാണ്. ഇത് കേരളത്തെ വൻ കലാപത്തിലേക്ക് നയിക്കും. ഇത്രയും പ്രശ്‌നങ്ങൾ നിലനിൽക്കേ സർക്കാരിന്റെ നീക്കം തടയണമെന്നും വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നുമാണ് ജോർജിന്റെ ആവശ്യം.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആദ്യം മുതൽക്കേ അയ്യപ്പ ഭക്തർക്കൊപ്പമാണ് പി.സി ജോർജ്. സർക്കാരിനെ എതിർത്തും ഭക്തർക്ക് അനുകൂലമായ നിലപാടെടുത്തും ആദ്യം മുതൽ നിലയുറപ്പിച്ച ജനപ്രതിനിധിയാണ് പി.സി ജോർജ്. യുവതികൾ പ്രവേശിക്കുന്നത് ശബരിമലയിലെ വിശ്വാസത്തിനെതിരാണെന്നും അതിനാൽ യുവതികളുടെ പ്രവേശനം തടയണമെന്നും പി.സി ജോർജ് സുപ്രീം കോടതി വിധി വന്നതു മുതൽ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി സർക്കാരിനെതിരെ ഗുരതര ആരോപണവുമായി പി.സി ജോർജ് രംഗത്ത് എത്തിയിരിക്കുന്നത്.
ശബരിമലയിലേക്ക് പോകുന്ന യുവതികളെ തടയുമെന്നും താൻ നിയമസഭയെ പ്രതിനിധാനം ചെയ്യുന്ന പ്രദേശങ്ങളിലൂടെ ഒരു കാരണവശാലും യുവതികൾ ശബരിമലയിലേക്കു കടന്നുപോകാൻ അനുവദിക്കില്ലെന്നും പി.സി ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. പൊലീസ് ഇടപെട്ടാൽ വിശ്വാസം സംരക്ഷിക്കാനെത്തുന്നവർക്കൊപ്പം ചേർന്ന് എന്തുവില കൊടുത്തും യുവതികളെ തടയുമെന്നും ജോർജ് പറഞ്ഞു. വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയിലെത്തിയും അദ്ദേഹം സംസാരിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശന വധിക്കെതിരെയും അദ്ദേഹം പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.
കേരളത്തിലെ എല്ലാ സഞ്ചാര മാർഗങ്ങളിലും വലിയ ക്രമസമാധാന പ്രശ്‌നമാകുമെന്നുറപ്പാണ്. ആ സാഹചര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ സാവകാശം തേടണം. ആർക്കും ഏതവസരത്തിലും കുതിര കയറാനുള്ളതല്ല നാട്ടിലെ ഭൂരിപക്ഷ സമൂഹമായ ഹൈന്ദവരുടെ വിശ്വാസാചാരങ്ങൾ. എന്തും സഹിക്കുന്നവരാണു ഹിന്ദു ഭക്തരെന്ന ധാരണയിൽനിന്നാണ് അയ്യപ്പ ചൈതന്യത്തിനു നേർക്കും വെല്ലുവിളി ഉയരുന്നത്. ഇതനുവദിക്കാനാവില്ല. കേരളത്തിന്റെ പുനർനിർമ്മിതി പ്രവർത്തനങ്ങൾ നടക്കുന്ന ഈ ഘട്ടത്തിൽ, വലിയ സമരങ്ങൾ ഉയർന്നു വരുന്ന സാഹചര്യങ്ങൾ സർക്കാർ ഒഴിവാക്കണം. ഹൈന്ദവ ഭക്തർക്കു മുകളിൽ കൊടി കെട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പുകൾ അംഗീകരിക്കാനാവില്ലെന്നും ജോർജ് പറഞ്ഞിരുന്നു.