- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ ഇരുമുടി കെട്ടുമായി വന്ന ഭക്തന്മാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പി .സി.തോമസ് നിയമ നടപടിയിലേക്ക് ; ഭക്ത്യാദരപൂർവ്വം തീർത്ഥാടനത്തിനു വന്ന ഭക്തരെ അറസ്റ്റ് ചെയ്തത് പൊറുക്കാൻ കഴിയാത്ത തെറ്റ് ; ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാർ ഒത്തുകൂടുന്ന സ്ഥലത്ത് 144 പ്രഖ്യാപിച്ചത് ന്യായീകരിക്കാനാവില്ല; സുപ്രീം കോർട്ട് അഡ്വക്കറ്റായ പി.സി.തോമസ് കളത്തിലിറങ്ങുന്നത് രണ്ടും കൽപ്പിച്ച്
കൊച്ചി: മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള കേരള സർക്കാർ നീക്കത്തിനെതിരെയും ശബരിമലയിൽ പ്രാർത്ഥന നടത്തിയ ഭക്തർക്കെതിരെ അറസ്റ്റും ജയിൽവാസവും നൽകി അവരെ പീഡിപ്പിച്ചതിനു ഒരു കോടി വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടും കേരള കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രാർത്ഥനായജ്ഞം നടത്തുമെന്ന് പാർട്ടി ചെയർമാൻ പി.സി തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ലക്ഷക്കണക്കിന് തീർത്ഥാടകർ വരുന്ന ശബരിമല പോലുള്ള പുണ്യസ്ഥലത്ത് 144 പ്രഖ്യാപിച്ചതിലൂടെ തീർത്ഥാടനത്തിന്റെ പവിത്രതയാണ് സർക്കാർ നശിപ്പിക്കാൻ ശ്രമിച്ചത്. നാലാളിൽ കൂടുതൽ കൂട്ടം കൂടി നിൽക്കാൻ പാടില്ല എന്നത് ശബരിമലയിൽ ഏതു രീതിയിലാണ് നടപ്പിലാക്കാൻ കഴിയുന്നത് എന്നത് പിണറായി സർക്കാർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടക്കുന്നത്. രാഷ്ട്രീയ എതിരാളികളെന്ന് തോന്നുന്നവരെ നിർദാക്ഷിണ്യം വേട്ടയാടി പിടിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ വേണ്ടി വന്നാൽ സുപ്രീം കോടതി വരേയും പോകും. മതപരമായ ആചാരങ്ങൾ മാറ്റാനുള്ള അവകാശം പുരോഹിതന്മാർക്ക് മാത്രമാണ്
കൊച്ചി: മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള കേരള സർക്കാർ നീക്കത്തിനെതിരെയും ശബരിമലയിൽ പ്രാർത്ഥന നടത്തിയ ഭക്തർക്കെതിരെ അറസ്റ്റും ജയിൽവാസവും നൽകി അവരെ പീഡിപ്പിച്ചതിനു ഒരു കോടി വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടും കേരള കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രാർത്ഥനായജ്ഞം നടത്തുമെന്ന് പാർട്ടി ചെയർമാൻ പി.സി തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ലക്ഷക്കണക്കിന് തീർത്ഥാടകർ വരുന്ന ശബരിമല പോലുള്ള പുണ്യസ്ഥലത്ത് 144 പ്രഖ്യാപിച്ചതിലൂടെ തീർത്ഥാടനത്തിന്റെ പവിത്രതയാണ് സർക്കാർ നശിപ്പിക്കാൻ ശ്രമിച്ചത്. നാലാളിൽ കൂടുതൽ കൂട്ടം കൂടി നിൽക്കാൻ പാടില്ല എന്നത് ശബരിമലയിൽ ഏതു രീതിയിലാണ് നടപ്പിലാക്കാൻ കഴിയുന്നത് എന്നത് പിണറായി സർക്കാർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടക്കുന്നത്. രാഷ്ട്രീയ എതിരാളികളെന്ന് തോന്നുന്നവരെ നിർദാക്ഷിണ്യം വേട്ടയാടി പിടിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ വേണ്ടി വന്നാൽ സുപ്രീം കോടതി വരേയും പോകും. മതപരമായ ആചാരങ്ങൾ മാറ്റാനുള്ള അവകാശം പുരോഹിതന്മാർക്ക് മാത്രമാണ് അതിൽ ഗവൺമെന്റൊ, ദേവസ്വം ബോർഡോ ഇടപെടേണ്ട ആവശ്യമില്ല. പുറത്ത് നിന്നുള്ളവർ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമായതെന്നും പി.സി.തോമസ് അഭിപ്രായപ്പെട്ടു.
ഇന്നലെ എറണാകുളത്ത് കൂടിയ കേരള കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിൽ ഡിസംബർ 11 നിലക്കൽ വെച്ച് പ്രാർത്ഥനായജ്ഞം നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. പാർട്ടിയുടെ സ്ഥാപക ചെയർമാൻ കെ.എം ജോർജിന്റെ ചരമവാർഷിക ദിനമായ ഡിസംമ്പർ 11 അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ടാണ് ഈ പരിപാടി.
നാമജപം ചൊല്ലി ശബരിമല സന്നിധാനത്തിൽ എത്തിയ ഭക്തർ കെതിരെ നടപടി എടുത്തതിന് പീഡിപ്പിക്കപ്പെട്ട ഓരോ ഭക്തനും ഒരുകോടി രൂപയെങ്കിലും നഷ്ടപരിഹാരം കേരള സർക്കാർ നൽകണം എന്നതാണ് പാർട്ടി ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് നിയമ നടപടിയും സ്വീകരിക്കുവാൻ താൻ വക്കീൽ നോട്ടീസ് നൽകിയിരിക്കുകയാണ് എന്ന് തോമസ് അറിയിച്ചു. കേരള സർക്കാരിന്റെ കീഴിലുള്ള 'വിജ്ഞാനകൈരളി ' എന്ന മാസികയിൽ എല്ലാ മതങ്ങളെയും വളരെ മോശമായി ചിത്രീകരിച്ചിരിക്കുകയാണ്. മതസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുവാൻ എല്ലാ പ്രസ്ഥാനങ്ങളും വ്യക്തികളും മുന്നോട്ടുവരണമെന്ന് പാർട്ടി അഭ്യർത്ഥിച്ചു.