- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി വിളിക്കാതെ ഇനി സമാധാന യോഗത്തിനില്ലെന്ന് കോൺഗ്രസ്; ഷുഹൈബിന്റെ കൊലപാതകത്തിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് മന്ത്രി എ കെ ബാലൻ; ആവശ്യമെങ്കിൽ സിബിഐ അന്വേഷണത്തിനും സർക്കാർ തയ്യാർ; അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാർട്ടി അംഗം തന്നെയെന്ന് വ്യക്തമാക്കി പി ജയരാജൻ; കൃത്യത്തിൽ പങ്കുണ്ടോയെന്ന് പാർട്ടി അന്വേഷിക്കുമെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി; സമാധാന യോഗത്തിന് എം പി റിച്ചാർഡ് ഹെയെ വിളിക്കാത്തതിൽ ബിജെപിക്കും അമർഷം
കണ്ണൂർ: ഷുഹൈബിന്റെ കൊലപാതകത്തെ അപലപിക്കുന്നുവെന്ന് വ്യക്തമാക്കി സമാധാന യോഗത്തിന് നേതൃത്വം നൽകിയ മന്ത്രി എ.കെ.ബാലൻ. ഷുഹൈബിന്റെ കൊലപാതകത്തിൽ കുറ്റക്കാരായവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും എ.കെ.ബാലൻ പറഞ്ഞു. അന്വേഷണത്തിൽ അസംതൃപ്തി ആർക്കുമില്ലെന്നും മന്ത്രി വിശദമാക്കി. കൊലപാതകങ്ങൾ കുറഞ്ഞു, സമാധാന ശ്രമങ്ങൾക്ക് ഫലം ഉണ്ടായെന്നും മന്ത്രി പറഞ്ഞു. വ കണ്ണൂരിൽ നടന്ന സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിച്ചതിന് പിന്നാലെയാണ് യോഗശേഷം മന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തെ വേണ്ടി വന്നാൽ സിബിഐ അന്വേഷണത്തിനും സർക്കാർ തയ്യാറാണെന്ന് ബാലൻ അറിയിച്ചിരുന്നു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്ത ആകാശ് തില്ലങ്കേരി പാർട്ടി അംഗം തന്നെയാണെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ വ്യക്തമാക്കി. ആകാശിന് കൃത്യത്തിൽ പങ്കുണ്ടോ എന്ന് പാർട്ടി അന്വേഷിക്കുമെന്നനും ജയരാജൻ പറഞ്ഞു. ആകാശിന്് പാർട്ടി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് എംഎൽഎമാരെ യോഗത്തിൽ വിളിക്കാത്തതിൽ പ്രതിഷേധിച്ചാണ്
കണ്ണൂർ: ഷുഹൈബിന്റെ കൊലപാതകത്തെ അപലപിക്കുന്നുവെന്ന് വ്യക്തമാക്കി സമാധാന യോഗത്തിന് നേതൃത്വം നൽകിയ മന്ത്രി എ.കെ.ബാലൻ. ഷുഹൈബിന്റെ കൊലപാതകത്തിൽ കുറ്റക്കാരായവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും എ.കെ.ബാലൻ പറഞ്ഞു. അന്വേഷണത്തിൽ അസംതൃപ്തി ആർക്കുമില്ലെന്നും മന്ത്രി വിശദമാക്കി. കൊലപാതകങ്ങൾ കുറഞ്ഞു, സമാധാന ശ്രമങ്ങൾക്ക് ഫലം ഉണ്ടായെന്നും മന്ത്രി പറഞ്ഞു. വ
കണ്ണൂരിൽ നടന്ന സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിച്ചതിന് പിന്നാലെയാണ് യോഗശേഷം മന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തെ വേണ്ടി വന്നാൽ സിബിഐ അന്വേഷണത്തിനും സർക്കാർ തയ്യാറാണെന്ന് ബാലൻ അറിയിച്ചിരുന്നു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്ത ആകാശ് തില്ലങ്കേരി പാർട്ടി അംഗം തന്നെയാണെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ വ്യക്തമാക്കി. ആകാശിന് കൃത്യത്തിൽ പങ്കുണ്ടോ എന്ന് പാർട്ടി അന്വേഷിക്കുമെന്നനും ജയരാജൻ പറഞ്ഞു. ആകാശിന്് പാർട്ടി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് എംഎൽഎമാരെ യോഗത്തിൽ വിളിക്കാത്തതിൽ പ്രതിഷേധിച്ചാണ് നേരത്തെ യുഡിഎഫ് അംഗങ്ങൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. കെ.കെ.രാഗേഷ് എംപിയെ വേദിയിൽ ഇരുത്തിയതും പ്രതിഷേധത്തിനിടയാക്കി. എന്നാൽ പ്രതിഷേധം യുഡിഎഫിന്റെ നാടകമെന്ന് പി.ജയരാജൻ. യുഡിഎഫിനെ അപമാനിച്ചുവെന്ന് കെ.സുധാകരൻ ആരോപിച്ചു. ജയരാജനുള്ള വേദിയിൽ ഒരു ചർച്ചക്കുമില്ലെന്ന് സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി. പാർട്ടി നേതൃത്വത്തിന്റെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിളിക്കാതെ ഇനി ഒരു സമാധാന യോഗത്തിലും പങ്കെടുക്കില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
കെ.കെ. രാഗേഷ് എം. പി. ഡയസ്സിലിരുന്നതും സമാധാന ശ്രമങ്ങളുടെ ചുമതലക്കെത്തിയ മന്ത്രി എ.കെ. ബാലന്റെ ഇടപെടിലിന്റെ അഭാവവുമാണ് സമാധാന യോഗം അലങ്കോലപ്പെടാനുള്ള പ്രധാന കാരണം. മന്ത്രി എ.കെ. ബാലൻ അൽപ്പം ഔചിത്വ ബോധത്തോടെ പെരുമാറിയിരുന്നെങ്കിൽ ഈ ആദ്യവട്ട സമാധാന ചർച്ച ഫലപ്രദമാകുമായിരുന്നു. ചുരുങ്ങിയത് സമാധാന ശ്രമങ്ങൾക്കുള്ള ഒരു തുടക്കമെങ്കിലും കുറിക്കാമായിരുന്നു. സമാധാന യോഗം തുടങ്ങും മുമ്പ് മന്ത്രിമാരായ എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ ഭരണാധികാരി കൂടിയായ കലക്ട്രർ മീർ മുഹമ്മദ് , പൊലീസ് ചീഫ് ശിവ വിക്രം, എന്നിവർക്കൊപ്പം കെ.കെ. രാഗേഷ് എംപി. അദ്ധ്യക്ഷ വേദിയിൽ സ്ഥാനം ഉറപ്പിച്ചിരുന്നു.
കണ്ണൂർ എം. പി. പി.കെ. ശ്രീമതിയോ രാജ്യസഭാംഗം റിച്ചാർഡ് ഹെയോ ഇല്ലാതെ രാഗേഷ് ഇരുന്നതാണ് കോൺഗ്രസ്സിനേയും യു.ഡി.എഫ് നേതാക്കളേയും പ്രകോപിപ്പിച്ചത്. ഇക്കാര്യം ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി ചോദ്യം ചെയ്തു. അതിന് മറുപടി നൽകിയത് മന്ത്രിക്ക് പകരം സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു. ഇത് കോൺഗ്രസ്സ് അംഗങ്ങളെ പ്രകോപിപ്പിച്ചു. അദ്ധ്യക്ഷ വേദിയിലിരുന്ന മന്ത്രി എ.കെ. ബാലനോടാണ് ചോദ്യമെന്നും അദ്ദേഹമാണ് മറുപടി നൽകേണ്ടതെന്നും അവർ ആവശ്യപ്പെട്ടു.
ഇതോടെ സിപിഐ.(എം). ന്റെ മുതിർന്ന നേതാവ് കെ.പി. സഹദേവൻ എഴുന്നേറ്റ് ജയരാജനെ പിൻതുണച്ചു. അതോടെ കോൺഗ്രസ്സ് യു.ഡി.എഫ്. അംഗങ്ങൾ എഴുന്നേറ്റ് പ്രതിഷേധിച്ചു. ഇരു വിഭാഗവും വാക്കേറ്റവും തർക്കവും തുടങ്ങി അപ്പോൾ മാത്രമാണ് മന്ത്രി എ.കെ. ബാലൻ ഇടപെടാൻ ആരംഭിച്ചത്. അപ്പോഴേക്കും തർക്കം മൂത്ത് യു.ഡി.എഫുകാർ പ്രതിഷേധിച്ച് ഇറങ്ങിപ്പോകേണ്ട അവസ്ഥ വരെയെത്തി.
പ്രതിപക്ഷ ജനപ്രതിനിധികളെ ക്ഷണിക്കാതെ നടത്തിയ സമാധാന ശ്രമം അങ്ങിനെ തികഞ്ഞ പരാജയമായി. രാജ്യസഭാംഗമായതു കൊണ്ടാണ് രാഗേഷിനെ ഡയസ്സിലിരുത്തിയതെന്ന മന്ത്രിയുടെ വാദമൊന്നും വിലപ്പോയില്ല. രാഗേഷ് വേദിയിൽ നിന്നും മാറിയിരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും മന്ത്രി എ.കെ. ബാലന്റെ മർക്കട മുഷ്ടി ഒന്നുകൊണ്ടു മാത്രം അതിനനുവദിച്ചില്ല. മന്ത്രി വിളിച്ചു ചേർത്ത സമാധാന യോഗത്തിന്റെ ആത്മാർത്ഥതയെ യു.ഡി.എഫ് നേതാക്കൾ ചോദ്യം ചെയ്തു. ബിജെപി.യുടെ രാജ്യസഭാംഗം റിച്ചാർഡ് ഹെയെ വിളിക്കാത്തതിലും ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യ പ്രകാശ് പ്രതിഷേധിച്ചു.
തുടർന്ന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നിന്നും ഇറങ്ങിയ യു.ഡി.എഫ് നേതാക്കൾ പി.ജയരാജനെ അറസ്റ്റ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പുറത്തേക്കിറങ്ങിയത്. കണ്ണൂരിലെ നേതാക്കളുടെ യഥാർത്ഥ സമാധാന ശ്രമത്തിന്റെ മുഖം തിരിച്ചറിയുന്ന രീതിയിലാണ് പങ്കെടുത്ത എല്ലവരും പെരുമാറിയത്. ജന പ്രതിനിധികളെ പോലും മുഖവിലക്കെടുക്കാതെ നടത്തിയ സമാധാന യോഗത്തെ മന്ത്രി ന്യായീകരിച്ചതും സമാധാന ശ്രമം ഇനി അകലെയെന്ന സന്ദേശമാണ് നൽകുന്നത്.