ആലപ്പുഴ : മാനസിക വെല്ലുവിളി നേരിടുന്ന ഭർത്താവിനെ അശ്ലീല ചിത്രങ്ങൾ കാട്ടി രസിപ്പിച്ചശേഷം ഭാര്യയുടെ ചിത്രങ്ങൾ ഫോണിൽ പകർത്താൻ സുഹൃത്ത് ആവശ്യപ്പെട്ടു. കാര്യങ്ങൾ വിവേചിച്ച് അറിയാൻ കഴിയാത്ത ഭർത്താവ് വീട്ടിലെത്തി മൊബൈൽ ഫോണിൽ ഭാര്യയുടെ ചിത്രം പകർത്തി സുഹൃത്തിന് നൽകി. അശ്ലീല ചിത്രങ്ങളുമായി സുഹൃത്ത് പിന്നീട് ഭാര്യ സമീപിച്ച് ചിത്രം കാട്ടി ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ കുതറിയോടിയ ബുദ്ധി സ്ഥിരതയില്ലാത്ത ഭാര്യ നാട്ടുക്കാരെ ആംഗ്യഭാഷയിൽ വിവരങ്ങൾ ധരിപ്പിച്ചു. ഇതോടെ അയൽവാസിയായ യുവാവ് പിടിയിലായി.

ആലപ്പുഴ ജില്ലയിലെ വടക്കൻ അതിർത്തി പ്രദേശമായ പൂച്ചാക്കലിൽ ഇന്നലെയാണ് ഈ സംഭവം അരങ്ങേറിയത്. ഭർത്താവ് വീട്ടിലില്ലായിരുന്ന സമയത്താണ് ഇയാളുടെ സുഹൃത്തെന്ന് പരിചയപ്പെടുത്തി പാണാവള്ളി വടക്ക് സ്വദേശി റഹീം വീട്ടിലെത്തിയത്. കുശലം പറഞ്ഞിരുന്ന റഹീം പെട്ടന്ന് യുവതിയെ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ യുവതിയുടെ അശ്ലീല ചിത്രങ്ങൾ കാട്ടി. ഞെട്ടിപോയ യുവതി പെട്ടന്ന് പുറത്തേക്ക് ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും റഹീം ഇവരെ കീഴടക്കുകയായിരുന്നു. എന്നാൽ എതിർത്തുനിന്ന യുവതി വീടിന് പുറത്തെത്തി നാട്ടുക്കാരെ വിവരം അറിയിച്ചു.

തുടർന്ന് നാട്ടുക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതിയെ പീഡിപ്പിക്കാൻ റഹീം മുൻകൂട്ടി പദ്ധതിയിട്ടിരുന്നു. ഇത് നടപ്പിലാക്കാനാണ് ഇയാൽ മാനസിക വെല്ലുവിളി നേരിടുന്ന ഭർത്താവുമായി അടുത്തകാലത്ത് ചങ്ങാത്തം കൂടിയത്. ഇരുവരും മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരായതിനാൽ എന്തു ചെയ്താലും പുറംലോകം അറിയില്ലെന്ന ധാരണയാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് യുവതി പീഡനശ്രമം നടക്കുമ്പോൾ പുറത്തേക്ക് ഇറങ്ങിയോടിയത്. തന്റെ പദ്ധതി നടപ്പിലാക്കാൻ റഹീം ചെയ്തത് നികൃഷ്ട പദ്ധതിയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.

മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് വീട്ടമ്മയുടെ ഭർത്താവ്.ഇയാളെ റഹീം തന്റെ മൊബൈൽ ഫോണിലെ അശ്ലീല ചിത്രങ്ങൾ കാണിച്ച ശേഷം അതേ രീതിയിൽ ഭാര്യയുടെ ദൃശ്യങ്ങൾ എടുത്തുനൽകാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഭർത്താവ് ചെയ്തു കൊടുത്തു. ദൃശ്യങ്ങൾ കണ്ടശേഷം വീട്ടിലെത്തിയ റഹീം വീട്ടമ്മയെ ദൃശ്യങ്ങൾ കാണിക്കുകയും വഴങ്ങാതിരുന്നപ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗത്തിന് ശ്രമിച്ചുവെന്നാണ്. ചേർത്തല സി.ഐ വി.പി.മോഹൻലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്.

മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ചേർത്തലയിലെ സ്പെഷൽ സ്‌കൂളിലെ അദ്ധ്യാപകരുടെ സഹായത്തോടെയാണ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. മാനഭംഗം,ഐടി ആക്ട് തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. അതേസമയം ഈ മേഖലയിൽ ബാല പീഡനവും സ്ത്രീകൾക്കു നേരയുള്ള അതിക്രമവും പെരുകുന്നതായി നാട്ടുക്കാർ പരാതിപ്പെട്ടു. ഒരു മാസത്തിനിടയിൽ നാലോളം ഇത്തരം കേസുകളിൽ അറുപത്തിയഞ്ചുക്കാരനടക്കം നാലുപേർ പൊലീസ് പിടിയിലായിട്ടുണ്ട്.