- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തു നിന്നും സർക്കാരിന്റെ ക്ഷേമ പെൻഷനായ 1200 രൂപ വാങ്ങാൻ രണ്ടുപേർ എത്തുന്നത് ബെൻസിലും ഔഡിയിലും; കറണ്ട് ബില്ല് കൂടിയാൽപോലും പെൻഷൻ നിഷേധിക്കാൻ നിയമം ഉള്ളപ്പോൾ 25 ലക്ഷം പേരെങ്കിലും കൈപറ്റുന്നത് അർഹതയില്ലാതെ
കോട്ടയം: സർക്കാർ നിർദ്ധനരായ വയോധികർക്ക് നൽകുന്ന തുച്ഛമായ പെൻഷൻ തുകയായ1200 രൂപയെത്തുന്നത് അർഹരുടെ കൈയിൽ തന്നെയോ എന്ന ധനവകുപ്പിന്റെ അന്വേഷണത്തിലാണ് മലപ്പുറത്ത് പെൻഷൻ വാങ്ങാൻ എത്തുന്ന രണ്ടുപേരെ കുടുക്കിയത്. തുച്ഛമായ ഈ തുക വാങ്ങാൻ ഇവർ എത്തുന്നതാകട്ടെ ബെൻസിലും ഔഡിയിലും. ആഡംബര കാറുകൾ സ്വന്തമായുള്ളവരും പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിട്ടുണ്ട്.സംസ്ഥാനത്ത് 42.4 ലക്ഷം പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്. 2011 ലെ സെൻസസ് പ്രകാരം അറുപത് വയസിനു മുകളിൽ പ്രായമുള്ള 45 ലക്ഷം പേരാണുള്ളത്. ഇതിൽ പതിനഞ്ച് ലക്ഷത്തോളം പേർക്ക് കേന്ദ്ര - സംസ്ഥാന പെൻഷനുകളോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നുണ്ട്. കർശനമായ നിയമങ്ങൾ സാധാരണക്കാർക്ക് വേണ്ടി മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ധനവകുപ്പിന്റെ കണ്ടെത്തൽ. കറണ്ട് ബില്ലു വരെ പരിശോധിച്ചതിന് ശേഷമാണ് പെൻഷൻ നൽകുന്നത്. ബില്ലിൽ കൂടിയാൽ പെൻഷൻ കട്ട്. ഇത്തരം നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് പലരും ബെൻസിലും ഔഡിയിലും എത്തി പെൻഷൻ വാങ്ങി മുങ്ങുന്നത്. കേരളത്തിൽ 25 ലക്ഷം പേരെങ്കിലും പെൻഷൻ കൈപറ്റുന്ന
കോട്ടയം: സർക്കാർ നിർദ്ധനരായ വയോധികർക്ക് നൽകുന്ന തുച്ഛമായ പെൻഷൻ തുക
യായ1200 രൂപയെത്തുന്നത് അർഹരുടെ കൈയിൽ തന്നെയോ എന്ന ധനവകുപ്പിന്റെ അന്വേഷണത്തിലാണ് മലപ്പുറത്ത് പെൻഷൻ വാങ്ങാൻ എത്തുന്ന രണ്ടുപേരെ കുടുക്കിയത്. തുച്ഛമായ ഈ തുക വാങ്ങാൻ ഇവർ എത്തുന്നതാകട്ടെ ബെൻസിലും ഔഡിയിലും.
ആഡംബര കാറുകൾ സ്വന്തമായുള്ളവരും പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിട്ടുണ്ട്.സംസ്ഥാനത്ത് 42.4 ലക്ഷം പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്. 2011 ലെ സെൻസസ് പ്രകാരം അറുപത് വയസിനു മുകളിൽ പ്രായമുള്ള 45 ലക്ഷം പേരാണുള്ളത്. ഇതിൽ പതിനഞ്ച് ലക്ഷത്തോളം പേർക്ക് കേന്ദ്ര - സംസ്ഥാന പെൻഷനുകളോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നുണ്ട്.
കർശനമായ നിയമങ്ങൾ സാധാരണക്കാർക്ക് വേണ്ടി മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ധനവകുപ്പിന്റെ കണ്ടെത്തൽ. കറണ്ട് ബില്ലു വരെ പരിശോധിച്ചതിന് ശേഷമാണ് പെൻഷൻ നൽകുന്നത്. ബില്ലിൽ കൂടിയാൽ പെൻഷൻ കട്ട്. ഇത്തരം നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് പലരും ബെൻസിലും ഔഡിയിലും എത്തി പെൻഷൻ വാങ്ങി മുങ്ങുന്നത്. കേരളത്തിൽ 25 ലക്ഷം പേരെങ്കിലും പെൻഷൻ കൈപറ്റുന്നത് അർഹതയില്ലാതെയെന്നാണ് അനഔദ്യോഗിക കണക്ക്.
ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ വീട്ടിലെ വൈദ്യുതി ബിൽ ധനവകുപ്പ് പരിശോധിക്കും. ബിൽ പരിധിയിൽ കൂടുതലാണെങ്കിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരായി കണക്കാക്കും. ധനവകുപ്പിനു വേണ്ടി തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ കിഫ്ബിയാണ് സർവേ നടത്തുന്നത്. വീട്ടിൽ കാറുണ്ടോ, ആദായനികുതി അടയ്ക്കുന്നുണ്ടോ, കുടുംബാംഗങ്ങൾ വിദേശത്തുണ്ടോ എന്നീ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ധനവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ നാലുലക്ഷം പേർ അനർഹമായി പെൻഷൻ വാങ്ങുന്നുണ്ടെന്നാണ് കണ്ടെത്തിയത്.ഇതേ തുടർന്ന് വിശദമായ അന്വേഷണം നടക്കുകയാണ്. ജൂൺ അവസാനത്തോടെ സർവേ പൂർത്തിയാകുമ്പോൾ മാത്രമേ അനർഹരുടെ കൃത്യമായ കണക്ക് ലഭിക്കൂ. സർവേ പൂർത്തിയാക്കിയ ശേഷം അനർഹർക്കെതിരെ ഒന്നിച്ച് നടപടിയെടുക്കും.
എല്ലാ അർഹതയുമുണ്ടായിട്ടും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാതെ സംസ്ഥാനത്ത് നാലുലക്ഷം പേർ പുറത്ത്. ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് രേഖകളും അടക്കമുള്ള വിവരങ്ങൾ നൽകാത്തതിനാൽ ക്ഷേമ പെൻഷൻ നിഷേധിക്കപ്പെട്ട രണ്ടേകാൽ ലക്ഷം വയോജനങ്ങൾക്കുപുറമെയാണിത്. തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് യോഗ്യരാണെന്ന് കണ്ടെത്തിയവരാണ് എല്ലാവരും. 978 ഗ്രാമപഞ്ചായത്തുകളിലും 87 നഗരസഭകളിലും ആറു കോർപറേഷനുകളിലുമായി 3,43000 അപേക്ഷകരും, അപേക്ഷ സ്വീകരിച്ചവരുടെ സാക്ഷ്യപത്രം നൽകാനായി ഒന്നര ലക്ഷം പേരുമാണ് കാത്തിരിക്കുന്നത്.
കഴിഞ്ഞ ജൂൺ ഒന്നുമുതൽ തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയവരാണ് പെൻഷൻ ലഭിക്കാതെ കഴിയുന്നത്. പെൻഷനായി മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷ നൽകിയവരുടെ വിവരങ്ങൾ പരിശോധിച്ച് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ക്ഷേമ പെൻഷൻ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. എന്നാൽ ആറുമാസമായി സൈറ്റിൽ പെൻഷൻ വിവരങ്ങൾ അപ്ലോഡ് ചെയ്യാനാകുന്നില്ല. താൽക്കാലിക തകരാറാണെന്ന് കരുതിയിരുന്നവരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. എന്നാൽ ധനവകുപ്പിന്റെ നിർദ്ദേശപ്രകാരം സെർവർ പ്രവർത്തന രഹിതമാക്കിയതാണെന്നാണ് വിവിരം.
മറ്റു മാനദണ്ഡങ്ങൾ അനുസരിച്ച് അഞ്ചു ലക്ഷം പേർ പെൻഷൻ പരിധിക്കു പുറത്താണ്. ഇങ്ങനെ നോക്കുമ്പോൾ 25 ലക്ഷത്തോളം പേർക്കുമാത്രമാണ് പെൻഷന് അർഹതയുള്ളത്. ഇവരെ കണ്ടെത്താനാണ് പരിശോധന ആരംഭിച്ചത്. പെൻഷൻ വാങ്ങുന്ന അനർഹരെ ഒഴിവാക്കുമെന്നു ധനമന്ത്രി തോമസ് ഐസക്ക് ബഡജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
പരിശോധന പുരോഗമിക്കുന്നതിനിടെയാണ് ബെൻസിലും, ഔഡിയിലുമെത്തി പെൻഷൻ വാങ്ങുന്നവരെപ്പറ്റി രഹസ്യ ഫോൺ സന്ദേശം ലഭിച്ചത്. പരിശോധനയിൽ അത് സത്യമാണെന്ന് തെളിഞ്ഞു. ഇവരുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ അതത് പഞ്ചായത്തുകൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.