- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവർക്കും എല്ലാം അറിയാം; എന്നിട്ടും 100 കോടി വേണ്ടിടത്ത് ലഭിച്ചത് 7 കോടി; പെരിയാർ വാലി ജലസേചന പദ്ധതി താളം തെറ്റുന്നു; ഭൂതത്താൻകെട്ട് ഡാമും സുരക്ഷാ ഭീഷണിയിൽ
കോതമംഗലം: വേണ്ടത് 100 കോടി. ലഭിച്ചച്ചതാകട്ടെ 7 കോടി. പെരിയാർ വാലി പദ്ധതിയുടെ അറ്റകുറ്റപ്പണി ഇത്തവണയും തഥൈവ . എറണാകുളം ജില്ലയുടെ 80 ശതമാനത്തോളം പ്രദേശത്ത് കൃഷി-ശുദ്ധ ജല ആവശ്യങ്ങൾക്ക് വെള്ളമെത്തിക്കുന്ന ഈ പദ്ധതി അധികൃതരുടെ അവഗണനമൂലം നാമമാത്രമായി മാറിക്കഴിഞ്ഞു.ഇതുമൂലം പദ്ധതിയുടെ ഗുണഭോക്താക്കളായ അയിരക്കണിന് പേരാണ് ദുരിതത്തിലായിരിക്ക
കോതമംഗലം: വേണ്ടത് 100 കോടി. ലഭിച്ചച്ചതാകട്ടെ 7 കോടി. പെരിയാർ വാലി പദ്ധതിയുടെ അറ്റകുറ്റപ്പണി ഇത്തവണയും തഥൈവ . എറണാകുളം ജില്ലയുടെ 80 ശതമാനത്തോളം പ്രദേശത്ത് കൃഷി-ശുദ്ധ ജല ആവശ്യങ്ങൾക്ക് വെള്ളമെത്തിക്കുന്ന ഈ പദ്ധതി അധികൃതരുടെ അവഗണനമൂലം നാമമാത്രമായി മാറിക്കഴിഞ്ഞു.ഇതുമൂലം പദ്ധതിയുടെ ഗുണഭോക്താക്കളായ അയിരക്കണിന് പേരാണ് ദുരിതത്തിലായിരിക്കുന്നത്.
പദ്ധതിയുടെ കനാലുകൾ വഴിയുള്ള നീരൊഴുക്ക് പലസ്ഥലത്തും പേരിന് മാത്രമായി ചുരുങ്ങി. പൊട്ടിപ്പൊളിഞ്ഞ് മണ്ണ് മൂടിക്കിടക്കുന്ന കനാലുകൾ പൂർവ്വ സ്ഥിതിയിലെത്തിക്കാൻ ചുരുങ്ങിയത് 100 കോടി രൂപയെങ്കിലും മുടക്കേണ്ടിവരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇത്രയും തുക മുടക്കാൻ ജലസേചന വകുപ്പ് തയ്യാറല്ലെന്നാണ് ഇതുവരെയുള്ള നടപടികളിൽ നിന്നും വ്യക്തമാവുന്നത്.അറ്റകുറ്റപ്പണികൾക്കായി വർഷംതോറും സർക്കാർ അനുവദിക്കുന്നത് തുക എസ്റ്റിമേറ്റ് തുകയുടെ നാലയലത്തുപേലും എത്തുന്നില്ലെന്നുള്ളതാണ് വാസ്തവം.ഈ വർഷം അനുവദിച്ചിട്ടുള്ളത് ഏഴ് കോടിരൂപയാണ്. പെരുമ്പാവൂർ ,ആലുവ ഡിവിഷനുകളിലെ മൊത്തം അറ്റകുറ്റപ്പണികൾക്കായിട്ടാണ് ഈ തുക വിനയോഗിക്കപ്പെടുക.ഇതിന്റെ പത്തിരട്ടി തുകയെങ്കിലുമുണ്ടെങ്കിലെ നാമമാത്രമായിട്ടെങ്കിലും കനാലുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാൻ കഴിയു എന്നതാണ് നിലവിലെ സ്ഥിതി.
മേതയയിൽ മെയിൻ കനാൽ മണ്ണിടിഞ്ഞ് തകർന്നത് നന്നാക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കൽ പൂർത്തിയായി വരുന്നതേയുള്ളുവെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. ഈ ഭാഗത്തെ മണ്ണ് കോരിമാറ്റി കനാൽ പൂർവ്വ സ്ഥിതിയിലാക്കിയാലെ സമീപത്തേ ടണൽ വഴി വെള്ളം മറ്റ് മേഖലകളിലേക്ക് എത്തിക്കാൻ കഴിയു. കാടുവെട്ടൽ ഉൾപ്പെയുള്ള ഒട്ടുമുക്കാൽ ജോലികളും തൊഴിലുറപ്പു പദ്ധതിയിലെ അംഗങ്ങളെയാണ് അധികൃതർ ഏൽപ്പിച്ചിട്ടുള്ളത്. ഇവരാകട്ടേ ഇതുവരെ കാര്യമായി രംഗത്തിറങ്ങയിട്ടുമില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മൂലമാണ് ഇക്കൂട്ടർ ജോലിക്കെത്താതിരുന്നതെന്നും വരും നാളുകളിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ സ്ഥലത്തും ഇവർ ജോലിക്കിറങ്ങുമെന്നുമാണ് അധികൃതർ നൽകുന്ന സൂചന. കനാലിന് വിള്ളൽ വീണും പൊട്ടിയും മറ്റും സമീപ പ്രദേശങ്ങളിൽ കൃഷി നശിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
1967-ലാണ് പദ്ധതി കമ്മീഷൻ ചെയ്യുന്നത് . ഈ പദ്ധതിക്കായി ഹൈലെവൽ,ലോലെവൽ,ബ്രാഞ്ച് എന്നി വിഭാഗങ്ങളിലായി 850 കിലോമീറ്ററോളം കനാൽ തീർത്തിട്ടുണ്ട്. പെരുമ്പാവൂർ,അങ്കമാലി,കാലടി ,മലയാറ്റുർ,അലുവ, എന്നിവിടങ്ങളിൽ ശുദ്ധ ജലത്തിനും കൃഷി ആവശ്യത്തിനും വെള്ളമെത്തിക്കുന്നതിന് ലക്ഷ്യമിട്ടിള്ളതാണ് പെരിയാർ വാലി ഇറിഗേഷൻ പ്രോജക്ട്. പദ്ധതിക്കായി തീർത്തിട്ടുള്ള ഭൂതത്താൻകെട്ട് അണക്കെട്ട് സുരക്ഷാ ഭീഷിണിയിലായിട്ട് വർഷങ്ങൾ പിന്നിട്ടു. ഷട്ടറുകൾക്കുള്ള കേടുപാടുകൾക്ക് പുറമേ ഡാമിന്റെ തൂണുകൾക്കും ബലക്ഷയമുണ്ട്. തൂണുകളിൽ നിന്നും കോൺക്രീറ്റ് അടർന്നുപോകാൻ തുടങ്ങയിട്ട് വർഷങ്ങൾ പിന്നിട്ടു. ഇപ്പോൾ പല തൂണുകളുടെയും അടിഭാഗത്തെ കരിങ്കൽ കെട്ട് ദൃശ്യമായിക്കഴിഞ്ഞു. കിഴക്കൻ മലയോരങ്ങളിൽ ഉരുൾപൊട്ടലോ കനത്തമഴയോമൂലം ഉണ്ടാവുന്ന അധികജലം ഒഴുകിയെത്തുന്നത് ഭൂതത്താൻകെട്ടിലേക്കാണ്.
ശരവേഗത്തിലൊഴുകിയെത്തുന്ന വെള്ളം ഡാമിന്റെ ഷട്ടറുകൾ തുറന്ന് ഒഴുക്കിക്കളയുകയാണ് പതിവ്. ഇത്തരത്തിൽ ഒഴുകിയെത്തുന്ന വെള്ളം ബലക്ഷയത്തിൽ നിലനിൽക്കുന്ന തൂണുളിൽ ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. ഇത്തരത്തിൽ എത്രനാൾ ഡാം നിലനിൽക്കുമെന്നകാര്യത്തിൽ പരക്കെ ആശങ്ക ഉയർന്നു കഴിഞ്ഞു.ഏതെങ്കിലും കാരണവാശാൽ ഡാം തകർന്നാൽ അത് വലിയ ദുരന്തമായിരിക്കുമെന്നകാര്യത്തിൽ രണ്ടു പക്ഷമില്ല.ഭൂതത്താൻകെട്ടിന് താഴേക്ക് മലാറ്റൂർ വരെയുള്ള തീരപ്രദേശത്തെ വസ്തുവകകളും കൃഷിയുമെല്ലാം അപ്പാടെ വെള്ളം കൊണ്ടുപോകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.