പെരുമ്പാവൂർ : അമ്മയെ തിരക്കി വീട്ടിലെത്തുന്നവരുടെ അടുത്തേക്ക് തന്നെ പറഞ്ഞയക്കും . എന്നിട്ട് അമ്മ വീടിന് പുറത്തിറങ്ങി, പതുങ്ങി നിന്ന് അവർ തെന്ന പീഡിപ്പിക്കുന്നത് രഹസ്യമായി നിരീക്ഷിക്കും. ഇടപാടുകാരൻ പുറത്തിറങ്ങി നേരത്തെ പറഞ്ഞുറപ്പിച്ച തുക നൽകി പോകാനൊരുങ്ങുമ്പോൾ പൊലീസിൽ വിവരമറിയിക്കുമെന്ന് പറഞ്ഞ് ഭീഷിണിപ്പെടുത്തി കൈവശമുള്ള തുക മുഴുവൻ തട്ടിയെടുക്കും.

ഒരു വർഷമായി നിരവധി പേരുടെ ഉപദ്രവം നേരിടേണ്ടിവന്ന പുല്ലുവഴി സ്വദേശിയായ പത്തുവയസുകാരി പൊലീസീൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ. പറയുന്ന കാര്യങ്ങൾ അനുസരിച്ചില്ലങ്കിൽ അമ്മ തലങ്ങുവിലങ്ങും മർദ്ധിക്കുകയും പട്ടിണിക്കിടുകയും ചെയ്യുമായിരുന്നെന്നും പെൺകുട്ടി വെളിപ്പെടുത്തി.

കുറച്ചു ദിവസങ്ങളായി പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ ക്ലാസ് ടീച്ചർ സംസാരിച്ചപ്പോഴാണ് കുട്ടി താൻ നേരിട്ട കൊടിയ പീഡനങ്ങളെകുറിച്ച് വെളിപ്പെടുത്തിയത്. ടീച്ചർ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു.തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം കറുപ്പംപടി പൊലീസിനെ അറിയിക്കുകയും വനിത ഓഫീസർ കുട്ടിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

സംഭവത്തിൽ കുട്ടിയുടെ മാതാവടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഇവർക്ക് പുറമേ നിരവധിപേർ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ ബന്ധുവായ ഇടുക്കി സൂര്യനെല്ലി സ്വദേശിയും ഇപ്പോൾ വളയൻചിറങ്ങരയിൽ താമസിച്ചുവരുന്നതുമായ ശേഖർ (50 )കോതമംഗലം ടി ബി കുന്ന് പാണാട്ട് വീട്ടിൽ ജോയി (60 ) എന്നിവരെ മാതാവിന് പുറമേ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

ഇവർ രണ്ടു പേരും പെൺകുട്ടിയുടെ മാതാവുമായി വഴിവിട്ട ബന്ധം പുലർത്തുന്നവരായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മാതാവിനെ സമീപിച്ച ശേഷം ഇവർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പതിവ്. മാതാവിന്റെ അനുമതിയോടെ തന്നെയായിരുന്നു ഇവർ കുട്ടിയെ ഇംഗിതത്തിനായി വിനയോഗിച്ചിരുന്നത്.

നരാധമന്മാരുടെ ക്രൂരമായ ചെയ്തികളിൽ സഹികെട്ട് കുട്ടി എതിർപ്പ് പ്രകടിപ്പിച്ചാൽ മാതാവിന്റെ വക ക്രൂരമർദ്ധനം ഉറപ്പായിരുന്നു. കവിളത്ത് അടിയേറ്റതിനേത്തുടർന്നുണ്ടായ പാട് ക്ലാസ് ടീച്ചറുടെ ശ്രദ്ധയിൽ പെട്ടതാണ് വിവരം പുറത്തറിയാൻ കാരണമായത്. ഇവർക്കെതിരെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം, ബാല നീതി നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുണ്ട്.പ്രതികളെ കോടതിയിൽ ഹാജരാാക്കി.

കുറുപ്പംപടി സി.ഐ, ജെ കുര്യാക്കോസിന്റെ നേതൃത്വത്തിൽ എസ് ഐ പി.എം ഷമീർ, എസ് ഐ സുരേഷ്,എ എസ് ഐ ജോയി, സീനിയർ സിവിൽ ഓഫീസർ അനിൽ വർഗീസ്,വനിത കോൺസ്റ്റബിൾ ബിന്ദു എന്നിവരാണഅ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.