- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തനെ ഉയർന്ന ഇന്ധന വില ഒരു മാസമായി താഴേക്ക്; അസംസ്‌കൃത എണ്ണവില കുറയുന്നതും രൂപയുടെ മൂല്യമുയരുന്നതും ഗുണം ചെയ്തു; വരും ദിവസങ്ങളിലും എണ്ണ വില താഴേക്ക് പോകുമെന്ന് വിലയിരുത്തൽ; കേരളത്തിൽ 87നോട് അടുത്ത പെട്രോൾ വില ഇന്ന് എത്തി നിൽക്കുന്നത് 80ൽ; ഡീസലിനും കാര്യമായ മാറ്റം നേരിട്ട ഒരു മാസം; എണ്ണവില താഴുന്ന സാഹചര്യത്തിൽ ഉത്പാദനം കുറയ്ക്കാൻ ഒരുങ്ങി സൗദി
ഡൽഹി: ഇന്ധന വില വർദ്ധിക്കുന്നതാണ് സാധാരണയായി നമ്മൾ കേൾക്കാറുള്ളത്. കഴിഞ്ഞ ഒരു മാസത്തിന് മുൻപ് വരെ ദിവസവും രാവിലെ വാർത്തകൾ എത്തും, ഇന്ധന വില സർവ്വകാല റെക്കോർഡിൽ എത്തി. മാറ്റമില്ലാതെ തുടരുന്നു. 20 പൈസ കൂടി അങ്ങനെ.. എന്നാൽ കഴിഞ്ഞ ഒരു മാസമായി നമ്മൾ ഈ വാർത്ത കേൾക്കാറില്ല എന്നതാണ് വാസ്തവം. അത് മറ്റൊന്നും കൊണ്ടല്ല. ഇന്ധന വില കൂടിയില്ല എന്നു മാത്രമല്ല പതിവിലും വിപരീതമായി തുടർച്ചയായി 30 ദിവസത്തോളം വിലയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടായിരുന്നു എന്നതു തന്നെ. രാജ്യത്തിന്റെ പലയിടത്തും സെഞ്ച്വറിയോട് അടുത്ത വിലയിൽ ഇന്ന് കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. അതിന് പ്രധാന കാരണം ഒറ്റ നോട്ടത്തിൽ പറഞ്ഞാൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുന്നതും രൂപയുടെ മൂല്യമുയരുന്നതും മൂലമാണ് ഇപ്പോൾ ഇന്ധന വില താഴോട്ട് പോകുന്നതിന് പ്രധാന കാരണം. ചരിത്രത്തിലില്ലാത്തവിധം പ്രതിസന്ധിയെ നേരിടുകയായിരുന്നു കഴിഞ്ഞ കുറുച്ചു നാളുകളായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. ജി.എസ്.ടിയും നോട്ടു നിരോധനവും ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്ന് ഇന്ത്യ കരകയറുന്
ഡൽഹി: ഇന്ധന വില വർദ്ധിക്കുന്നതാണ് സാധാരണയായി നമ്മൾ കേൾക്കാറുള്ളത്. കഴിഞ്ഞ ഒരു മാസത്തിന് മുൻപ് വരെ ദിവസവും രാവിലെ വാർത്തകൾ എത്തും, ഇന്ധന വില സർവ്വകാല റെക്കോർഡിൽ എത്തി. മാറ്റമില്ലാതെ തുടരുന്നു. 20 പൈസ കൂടി അങ്ങനെ.. എന്നാൽ കഴിഞ്ഞ ഒരു മാസമായി നമ്മൾ ഈ വാർത്ത കേൾക്കാറില്ല എന്നതാണ് വാസ്തവം. അത് മറ്റൊന്നും കൊണ്ടല്ല. ഇന്ധന വില കൂടിയില്ല എന്നു മാത്രമല്ല പതിവിലും വിപരീതമായി തുടർച്ചയായി 30 ദിവസത്തോളം വിലയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടായിരുന്നു എന്നതു തന്നെ.
രാജ്യത്തിന്റെ പലയിടത്തും സെഞ്ച്വറിയോട് അടുത്ത വിലയിൽ ഇന്ന് കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. അതിന് പ്രധാന കാരണം ഒറ്റ നോട്ടത്തിൽ പറഞ്ഞാൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുന്നതും രൂപയുടെ മൂല്യമുയരുന്നതും മൂലമാണ് ഇപ്പോൾ ഇന്ധന വില താഴോട്ട് പോകുന്നതിന് പ്രധാന കാരണം.
ചരിത്രത്തിലില്ലാത്തവിധം പ്രതിസന്ധിയെ നേരിടുകയായിരുന്നു കഴിഞ്ഞ കുറുച്ചു നാളുകളായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. ജി.എസ്.ടിയും നോട്ടു നിരോധനവും ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്ന് ഇന്ത്യ കരകയറുന്നതിനിടെയാണ് രൂപയുടെ മൂല്യതകർച്ചയും ഇന്ധനവില വർധനവും സമ്പദ് വ്യവസ്ഥയെ തകർക്കുന്നത്. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 72 കഴിഞ്ഞതും ഏറെ പിന്നോട്ടടിച്ചിരുന്നു. എന്നാൽ ജിഡി.പി ഉയർന്നിരുന്നെങ്കിലും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ കുറവ് സമ്പദ്‌വ്യവസ്ഥക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയായിരുന്നില്ല.
സെപ്റ്റംബർ ആദ്യവാരത്തിൽ 70 ഡോളർ വരെ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 80 ശതമാനം ഇറക്കുമതിയാണ്. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ കൂടുതൽ പണം ഇറക്കുമതിക്കായി ഉപയോഗിക്കേണ്ടി വന്നിരുന്നു. ഇത് രൂപയെ ദുർബലമാക്കി. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധനം ഇറക്കുമതി ചെയ്യുമ്പോൾ ഡോളറായാണ് പണം നൽകുന്നത്. ഇതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതേസമയം നിലവിൽ തുടർച്ചയായി 30 ദിവസങ്ങളായി രാജ്യത്ത് പെട്രോൾ ഡീസൽ വില കുറയുകയാണ്. വ്യാഴാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് 10 പൈസയുമാണ് കുറഞ്ഞത്
ഇപ്പോൾ ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ 77.28രൂപയാണ് വില. 87വരെ തിരുവനന്തപുരത്ത് എത്തിയിരുന്ന പെട്രോൾ വില കഴിഞ്ഞ ദിവസം എത്തിയത് 80.70 പൈസ എന്ന നിരക്കിലാണ്. ഡിസലിന്റെ വിലയിലും സമാനമായ വ്യതിയാനം തലസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. നിലവിൽ ഡീസലിന്റെ വില 77.38 പൈസയാണ്. മുംബൈയിൽ 82.20 രൂപയും ചെന്നൈയിൽ 80.26ഉം ബെംഗളുരുവിൽ 77.90ഉം കൊൽക്കത്തയിൽ 79.21 രൂപയുമാണ് വില. സെപ്റ്റംബറിനുശേഷം ഇത്രയും വിലകുറയുന്നത് ഇതാദ്യമായാണ്.ഡീസലിന്റെ വിലയിലും സമാനമായ വ്യതിയാനമുണ്ട്. ഡൽഹിയിൽ 72.09 രൂപയും മുംബൈയിൽ 75.53 രൂപയും ചെന്നൈയിൽ 76.19 രൂപയും ബെംഗളുരുവിൽ 72.48 രൂപയും കൊൽക്കത്തയിൽ 73.95 രൂപയുമാണ് വില.
പെട്രോളിനും ഡീസലിനും കഴിഞ്ഞവർഷം വിലയിൽ 10 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. ഇപ്പോഴത് 4-6 രൂപയിലെത്തിയിരിക്കുന്നു. ദിനവും ഉള്ള ഇന്ധന വില നിർണയിക്കുന്നത് രൂപയുടെ മൂല്യവും, ആഗോള വിപണിയിലെ ക്രൂഡ് വില എന്നീ രണ്ട് ഘടകങ്ങൾ വിലയിരുത്തിയാണ് എണ്ണ വിപണന കമ്പനികൾ നിശ്ചയിക്കുന്നത്. 15 ദിവസത്തെ എണ്ണവിലയുടെ ശരാശരി കണക്കാക്കിയും രൂപയുടെ വിനിമയമൂല്യമനുസരിച്ചുമാണിത്. എണ്ണ വില കുറയുന്നതിന് ഈ രണ്ടുഘടകങ്ങളും ഇപ്പോൾ അനുകൂലമാണ്.
രാജ്യത്തിന് ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് ക്രൂഡിന്റെ ഇറക്കുമതി ചെലവിനെ കാര്യമായി സ്വാധീനിച്ചു. ഒക്ടോബർ 11ന് രൂപയുടെ വിനിമയമൂല്യം റെക്കോഡ് നിരക്കായ 74.48 രൂപവരെ പോയി. 72 രൂപയാണ് നിലവിൽ ഡോളറിനെതിരെയുള്ള വിനിമയമൂല്യം.ഇതേകാലയളവിൽതന്നെ അസംസ്‌കൃത എണ്ണവിലയിലും കുറവുണ്ടായി. ഈ ദിവസങ്ങളിൽമാത്രം എണ്ണവില ഏഴ് ശതമാനമാണ് താഴെപ്പോയത്. ബ്രൻഡ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 65.88 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഓഗസ്റ്റ് 16നു തുടങ്ങിയ വിലക്കയറ്റം 2 മാസത്തോളം നീണ്ട ശേഷമാണ് ഇടിഞ്ഞത്. ഭീമമായ വിലവർധനയെത്തുടർന്ന് കഴിഞ്ഞ നാലിന് കേന്ദ്രസർക്കാർ ലീറ്ററിന് ഒന്നര രൂപ വീതം തീരുവ കുറച്ചിരുന്നു. അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഉപയോക്താക്കൾക്കു തുണയായത്. തുടർന്നുള്ള ദിവസങ്ങളിലും വില കുറയുവാനുള്ള പ്രവണതയാണു കാണുന്നത്.
അടുത്ത മാസം മുതൽ എണ്ണ ഉത്പാദനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യ രംഗത്തെയിരുന്നു.എണ്ണവില താഴുന്ന സാഹചര്യത്തിൽ പ്രധാന ഉത്പാദകർ യോഗം ചേർന്ന ശേഷമാണ് തീരുമാനം. ഡിസംബർ മുതൽ പ്രതിദിനം 5 ലക്ഷം ബാരലുകളുടെ ഉത്പാദനമാണ് കുറയ്ക്കുകയെന്ന് സൗദി എനർജി മന്ത്രി ഖാലിദ് അൽ ഫാലിഹ് പ്രഖ്യാപിച്ചു
എന്നാൽ ഉത്പാദനം കുറയ്ക്കുന്ന കാര്യത്തിൽ മറ്റ് രാജ്യങ്ങൾ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാസം കൊണ്ട് എണ്ണവില താഴേക്ക് പോയിരുന്നു. ഉയർന്ന സപ്ലൈയും, ആവശ്യം കുറയുമെന്ന ആശങ്കയും ചേർന്നാണ് വില കുറഞ്ഞത്.റഷ്യ, ഒമാൻ, യുഎഇ എന്നിവിടങ്ങളിലെ എനർജി മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. ക്രൂഡ് കയറ്റുമതി കുറയ്ക്കാനുള്ള സൗദിയുടെ തീരുമാനം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്ക നിലനിൽക്കുന്നു.
ഇറാൻ എണ്ണ കയറ്റുമതിക്ക് മേൽ യുഎസ് പ്രഖ്യാപിക്കുന്ന ഉപരോധങ്ങൾ നേരത്തെ പ്രതീക്ഷിച്ചത് പോലെ ശക്തമല്ലെന്നതും ഇക്കാര്യത്തിൽ പ്രസക്തമാണ്. പ്രത്യേകിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തുടർന്നു എണ്ണ വാങ്ങാൻ ഇളവ് നൽകിയിട്ടുണ്ട്. ഇതും ഉപയോക്താക്കൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ്.