കൊച്ചി: പ്രതിദിനം ഇന്ധന വില പരിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് 16നു രാജ്യവ്യാപകമായി പമ്പുകൾ അടച്ചിടാൻ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചു. പൊതുമേഖലാ എണ്ണ കമ്പനികളുടെ നീക്കത്തിൽ പ്രതിഷേധിച്ച് 24 മുതൽ അനിശ്ചിതകാല സമരം തുടങ്ങും.

തീരുമാനം പിൻവലിക്കണമെന്നും പെട്രോൾ വില നിർണയം സർക്കാർ ഏറ്റെടുക്കണമെന്നുമാണ് ആവശ്യം. ഫെഡറേഷനു കീഴിലുള്ള കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കും.

പ്രതിദിനം എണ്ണവില പുതുക്കുന്ന നയം ജൂൺ 16 മുതലാണ് പ്രബല്യത്തിൽ വരുന്നത്. നേരത്തെ ഇന്ത്യയിലെ അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥനത്തിൽ ഇത് നടപ്പിലാക്കിയിരുന്നു.