- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ഹിറ്റ്ലറുടെ ബന്ധുവാണ്: ഭാവിക്ക് വേണ്ടി മയക്ക് മരുന്ന് കച്ചവടക്കാരും ഉപയോക്താക്കളുമായ 30 ലക്ഷം പേരെ ഞാൻ കൊന്നൊടുക്കും; ഫിലിപ്പൈൻസ് പ്രസിഡന്റിന്റെ പ്രസ്താവന വിവാദമാകുന്നു
ദാവാവോ സിറ്റി: അഡോൾഫ് ഹിറ്റ്‌ലറുമായി തന്നെത്തന്നെ താരതമ്യപ്പെടുത്തിയ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേർട് ിവാദക്കുരുക്കിൽ. ജർമനിയിൽ ഹിറ്റ്‌ലർ യഹൂദന്മാരെ കൊന്നൊടുക്കിയതുപോലെ ഫിലിപ്പീൻസിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ കൊന്നൊടുക്കണമെന്ന പരാമർശമാണ് ഇതിന് കാരണം. അടുത്തിടെ, യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ അസഭ്യം പറഞ്ഞും റോഡീഗ്രോ ഡ്യൂടേർട് വിവാദം സൃഷ്ടിച്ചിരുന്നു. തുടർന്ന് ഖേദപ്രകടനം നടത്തിയാണ് പ്രശ്‌നത്തിൽനിന്ന് തടിയൂരിയത്. രണ്ടുമാസം മുൻപു ഫ്രാൻസിസ് മാർപാപ്പയ്‌ക്കെതിരെയും മോശം പദം പ്രയോഗിച്ച അദ്ദേഹം പിന്നീടു ക്ഷമാപണം നടത്തി. ഇതിന് പിന്നാലെയാണ് ഹിറ്റ്‌ലർ പരാമർശം എത്തുന്നത്. ഡ്യൂടേർടിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരെ യുഎസും ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. '30 ലക്ഷം യഹൂദന്മാരെയാണ് ഹിറ്റ്‌ലർ കൂട്ടക്കൊല ചെയ്തത്. ഇപ്പോൾ ഫിലിപ്പീൻസിലും മറ്റൊരു മുപ്പതു ലക്ഷം ആളുകളുണ്ട്. ലഹരി മരുന്ന് ഉപയോഗിക്കുന്നവർ. അവരെ കൊന്നൊടുക്കാൻ സാധിച്ചാൽ അതിൽപ്പരം ഒരു സന്തോഷം എനിക്കു വേറെയില്ല. ജർമനിക്ക് ഹിറ്റ്ലറുണ
ദാവാവോ സിറ്റി: അഡോൾഫ് ഹിറ്റ്‌ലറുമായി തന്നെത്തന്നെ താരതമ്യപ്പെടുത്തിയ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേർട് ിവാദക്കുരുക്കിൽ. ജർമനിയിൽ ഹിറ്റ്‌ലർ യഹൂദന്മാരെ കൊന്നൊടുക്കിയതുപോലെ ഫിലിപ്പീൻസിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ കൊന്നൊടുക്കണമെന്ന പരാമർശമാണ് ഇതിന് കാരണം.
അടുത്തിടെ, യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ അസഭ്യം പറഞ്ഞും റോഡീഗ്രോ ഡ്യൂടേർട് വിവാദം സൃഷ്ടിച്ചിരുന്നു. തുടർന്ന് ഖേദപ്രകടനം നടത്തിയാണ് പ്രശ്‌നത്തിൽനിന്ന് തടിയൂരിയത്. രണ്ടുമാസം മുൻപു ഫ്രാൻസിസ് മാർപാപ്പയ്‌ക്കെതിരെയും മോശം പദം പ്രയോഗിച്ച അദ്ദേഹം പിന്നീടു ക്ഷമാപണം നടത്തി. ഇതിന് പിന്നാലെയാണ് ഹിറ്റ്‌ലർ പരാമർശം എത്തുന്നത്. ഡ്യൂടേർടിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരെ യുഎസും ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.
'30 ലക്ഷം യഹൂദന്മാരെയാണ് ഹിറ്റ്‌ലർ കൂട്ടക്കൊല ചെയ്തത്. ഇപ്പോൾ ഫിലിപ്പീൻസിലും മറ്റൊരു മുപ്പതു ലക്ഷം ആളുകളുണ്ട്. ലഹരി മരുന്ന് ഉപയോഗിക്കുന്നവർ. അവരെ കൊന്നൊടുക്കാൻ സാധിച്ചാൽ അതിൽപ്പരം ഒരു സന്തോഷം എനിക്കു വേറെയില്ല. ജർമനിക്ക് ഹിറ്റ്‌ലറുണ്ടായിരുന്നതുപോലെ ഫിലിപ്പീൻസിന് കുറഞ്ഞത് ഞാനെങ്കിലും വേണ്ടേ? ഇവരെയെല്ലാം കൊന്നുതള്ളി അടുത്ത തലമുറയേയെങ്കിലും ഈ വിനാശത്തിൽനിന്ന് എനിക്ക് രക്ഷിക്കണം'-ഫിലപ്പൈൻസ് പ്രസിഡന്റ് പറഞ്ഞു.
മാതൃനഗരമായ ദവാവോ സിറ്റിയിലെ ഒരു ചടങ്ങിലാണ് ഡ്യൂടേർടിന്റെ വിവാദ പരമാർശം. അതേസമയം, ഫിലിപ്പീൻസ് പ്രസിഡന്റിന്റെ പ്രസ്താവനയെ ലോക യഹൂദ കോൺഗ്രസ് പ്രസിഡന്റ് റൊണാൾഡ് ലൗഡർ അപലപിച്ചു. റോഡീഗ്രോ ഡ്യൂടേർടിന്റെ വാക്കുകൾ അപലപനീയമാണ്. തന്റെ പരാമർശം പിൻവലിച്ച് ഡ്യൂടേർട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫിലിപ്പീൻസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളൊന്നാണ് ലഹരി മരുന്ന് മാഫിയയുടെ സ്വാധീനം. മേയിൽ ഫിലിപ്പീൻസിൽ അധികാരമേറ്റ റോഡീഗ്രോ ഡ്യൂടേർട് രാജ്യത്തെ ലഹരിമരുന്നു സംഘങ്ങൾക്കെതിരെ ഉരുക്കുമുഷ്ടി പ്രയോഗിച്ചതിനെ തുടർന്നു 2400 പേരോളം കൊല്ലപ്പെട്ടിരുന്നു. ഇതിൽ 900 പേർ പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടതാണെന്നു പൊലീസ് മേധാവി സെനറ്റ് മുൻപാകെ വ്യക്തമാക്കിയിരുന്നു.
ഈ സംഭവം മനുഷ്യാവകാശ പ്രശ്‌നമായി യുഎസ് ഉന്നയിച്ചേക്കുമെന്ന സൂചനയാണ് ഒബാമയെ അസഭ്യം പറയാൻ ഡ്യൂടേർട്ടിനെ പ്രേരിപ്പിച്ചത്. ലഹരിമരുന്നു വേട്ടയുടെ പേരിൽ ആളുകളെ കൊന്നൊടുക്കുന്ന രീതിക്കെതിരെ യുഎൻ രംഗത്തുവന്നപ്പോൾ സെക്രട്ടറി ജനറൽ ബാൻ കീ മൂണുമായുള്ള കൂടിക്കാഴ്ചയും നേരത്തേ ഡ്യൂടേർട് ഒഴിവാക്കിയിരുന്നു.