- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് എന്റെ തെറ്റ് മനസ്സിലായി; ഞാൻ മുഴുവൻ ഹൈന്ദവ വിശ്വാസികളോടും ഹൈന്ദവ സംഘടനകളോടും ക്ഷമ ചോദിക്കുന്നു; ക്ഷേത്രനട സെറ്റിട്ട് മോഡലിന്റെ അർധനഗ്നയായ ഫോട്ടോഷൂട്ട്; വിവാദമായതിന് പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് ഫോട്ടോഗ്രാഫർ
തിരുവനന്തപുരം: ക്ഷേത്ര നടയുടെ മാതൃകയിൽ സെറ്റിട്ട് അർധനഗ്നയായി നടത്തിയ ഫോട്ടോഷൂട്ട് വിവാദമായതോടെ മാപ്പ് പറഞ്ഞ് ഫോട്ടോഗ്രാഫർ രംഗത്തെത്തി. മോട്ടീവ് പിക്സ് സ്റ്റുഡിയോ ഉടമ ബി.എൽ അനീഷാണ് ഫേസ്‌ബുക്കിലെത്തി മാപ്പ് പറഞ്ഞത്. സെറ്റിട്ട ക്ഷേത്രത്തിന്റെ പടിയിൽ ചെരുപ്പിട്ട് ചവിട്ടി അർദ്ധ നഗ്‌നയായ മോഡലിനെ ഉപയോഗിച്ച് ഫോട്ടോ ഷൂട്ട് നടത്തിയത്. ഇത് ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ഇന്നലെ ക്ഷേത്രത്തിന്റെ സെറ്റിട്ട് ഫോട്ടോ എടുത്തയാളാണ് താനെന്നും ഹൈന്ദവ സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നു എന്നും പറഞ്ഞാണ് അനീഷ് ഫേസ്‌ബുക്ക് വീഡിയോ വഴി മാപ്പുപറഞ്ഞത്. പ്രിയപ്പെട്ട ഹൈന്ദവ വിശ്വാസികളെ ഞാൻ ഇന്നലെ എന്റെ ജോലിയുടെ ഭാഗമായി ക്ഷേത്രത്തിന്റെ സെറ്റ് ഇട്ട സ്റ്റുഡിയോയിൽ വച്ച് ഒരു മോഡലിന്റെ ഫോട്ടോ ഷൂട്ട് എടുക്കുകയുണ്ടായി. ആത് മുഴുവൻ ഹൈന്ദവ വിശ്വസികളുടെയും മനസ്സ് വേദനിപ്പിച്ചു.
ഞാൻ പോസ്റ്റ് ഉടൻ തന്നെ പിൻവലിക്കുകയും ചെയ്തു. ശ്രീ രാമസേനയുടേയും ശ്രീ ആഞ്ജനേയ സേവാ സംഘം പ്രവർത്തകരുടേയും ഇടപെടൽ ഉണ്ടായി. എനിക്ക് എന്റെ തെറ്റ് മനസ്സിലായി. ഞാൻ എന്റെ പ്രവർത്തിക്ക് മുഴുവൻ ഹൈന്ദവ വിശ്വാസികളോടും ഹൈന്ദവ സംഘടനകളോടും ക്ഷമ ചോദിക്കുന്നു. എല്ലാവരും എന്നോട് ക്ഷമിക്കണം എന്നുമാണ് അനീഷ് പറഞ്ഞത്.
അനീഷിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഫേസ്‌ബുക്കിലുമാണ് അർദ്ധനഗ്‌നയായ മോഡലിനെ സെറ്റിട്ട ക്ഷേത്ര നടയിൽ ഇരുത്തി ഫോട്ടോ ഷൂട്ട് നടത്തിയത്. പ്രതീകാത്മക ക്ഷേത്രമാണെങ്കിലും വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടായി. വ്യാപക സൈബർ ആക്രമണം ഇതിന്റെ പേരിൽ അനീഷിന് നേരെയുണ്ടായി. ഈ സാഹചര്യത്തിലാണ് പോസ്റ്റ് പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തത്. എന്നാൽ അനീഷിന്റെ ഫോട്ടോ ഷൂട്ടിനെ അനുകൂലിച്ചു കൊണ്ട് പലരും രംഗത്ത് വന്നിരുന്നു. കലാകാരന്റെ സൃഷ്ടിയായി മാത്രം കണ്ടാൽ മതിയെന്നും വിവാദമുണ്ടാക്കേണ്ടെന്നുമായിരുന്നു അഭിപ്രായം.
മറുനാടന് ഡെസ്ക്