- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം പറത്തുമ്പോഴും പരിശീലകന്റെ ലൈംഗിക അതിക്രമം; വനിതാ പൈലറ്റ് ട്രെയിനിയുടെ പീഡന പരാതി മുഖ്യമന്ത്രിയുടെ ഓഫീസും അവഗണിച്ചു; സ്ത്രീ സുരക്ഷയെക്കുറിച്ച് പിണറായിക്കും ബഡായികൾ മാത്രം; ഒരിടത്തും നിന്നും നീതി കിട്ടാത്തതു കൊണ്ടാണ് നാട് വിട്ടതെന്ന് അതിജീവിത
തിരുവനന്തപുരം: രാജീവ് ഗാന്ധി ഫ്‌ളയിങ് അക്കാദമിയിലെ ഫ്‌ളയിങ് പരിശീലകനിൽ നിന്നുണ്ടായ ലൈംഗിക പീഡന പരാതിയെക്കുകറിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട് നടപടി ഉണ്ടായില്ലെന്ന് വനിതാ പൈലറ്റ് ട്രെയിനി. സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് സദാ പ്രഖ്യാപനങ്ങൾ നടത്തുന്ന മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു പോലും പീഡനത്തിന് ഇരയായ വനിതയ്ക്ക് നീതിയോ, സാമാന്യ പരിഗണനയോ ലഭിച്ചില്ലെന്ന വസ്തുത അത്യന്തം ഗൗരവമേറിയ സംഭവമാണ്.
ഫ്‌ളയിങ് അക്കാദമിയിൽ നിന്നുണ്ടായ അവഹേളനത്തെ തുടർന്നാണ് താൻ നാടുവിട്ടതെന്ന് പൈലറ്റ് ട്രെയിനി മാധ്യമങ്ങളോട് പറഞ്ഞത് അത്യന്തം ഗൗരവമേറിയ സംഗതിയാണ്. സ്ത്രീകൾക്കെതിരായ അതിക്രമ പരാതികളിൽ മുഖ്യമന്ത്രിയുടെ ഓഫീസു പോലും അനുഭാവപൂർ ണമായ നടപടി എടുക്കു ന്നില്ലാ എന്ന പരമാർത്ഥം ഞെട്ടൽ ഉളവാക്കുന്ന സംഭവമാണ്. പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കോടെ പൈലെറ്റാകുകയെന്ന സ്വപ്നവുമായെത്തിയ കുട്ടി ഇപ്പോൾ പഠനം തന്നെ മുടങ്ങുമെന്ന മാനസിക വ്യഥയിലാണ്.
വിമാനം പറത്തുമ്പോഴും പരിശീലകനായ ടി.കെ. രാജേന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് വലിയതുറ പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫീസിന്നും പരാതി നൽകിയിട്ട് നടപടിയുണ്ടാ കാത്തതിലാണ് ലോകായുക്തയെ സമീപിച്ചതെന്നാണ് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. മുഖമന്ത്രിയുടെ ഓഫീസിന്റെ പിന്തുണ പോലും പീഡിതയ്ക്ക് ലഭിക്കുന്നില്ലെങ്കിൽ പിന്നെ സ്ത്രീ സുരക്ഷയ്ക്കായി ആരെ സമീപിക്കണമെ ന്നാണ് സാധാരണ സ്ത്രീകൾ ഉയർത്തുന്ന ചോദ്യം. തുല്യനീതിക്കും സ്ത്രീ സുരക്ഷയ്ക്കും വേണ്ടി വാദിക്കുന്ന വനിത കമ്മീഷനും മറ്റ് സ്ത്രീ സംഘടനകളും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു അതിജീവിതയ്ക്കുണ്ടായ അവഗണനയെക്കുറിച്ച് അറിഞ്ഞിട്ടും മിണ്ടാതിരിക്കയാണ്.
പരിശീലന പറക്കലിനിടെ അദ്ധ്യാപകൻ അതിക്രമം നടത്തിയെന്നാരോപിച്ച് പരാതി നൽകിയ സംഭവത്തിൽ തെറ്റായ മൊഴി എഴുതിച്ചേർ ത്തിരിക്കുകയാണെന്നാണ് പരാതിക്കാരിയായ പൈലറ്റ് ട്രെയിനി മാധ്യമങ്ങളോട് പറഞ്ഞത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പൈലറ്റ് ട്രെയിനിയാണ് ലൈംഗികപീഡന പരാതിയിൽ അക്കാദമിയുടെ ഇന്റേണൽ അന്വേഷണ കമ്മിറ്റി തെറ്റായമൊഴി എഴുതിച്ചേർത്ത് തന്നോട് പ്രതികാരം തുടരുകയാണെന്ന് പരാതി ഉന്നയിച്ചത്. ജനുവരിയിൽ വിമാനത്തിലെ പരിശീലനപ്പറക്കലിനിടെ ചീഫ് ഫ്‌ളയിങ് ഓഫീസർ രാജേന്ദ്രൻ പൈലറ്റ് ട്രെയിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. താൻ പറയാത്ത കാര്യങ്ങൾ തന്റെ മൊഴി എന്ന പേരിൽ ഉൾപ്പെടുത്തി പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും പെൺകുട്ടി പറഞ്ഞു.
പരിശീലകന്റെ നിരന്തരമായ അവഹേളനത്തിലും മോശം പെരുമാറ്റത്തിലും മനംനൊന്ത് കണ്ണൂർ സ്വദേശിനിയായ പൈലറ്റ് ട്രെയിനി കഴിഞ്ഞ ശനിയായാഴ്ച വൈകീട്ടോടെ നാടുവിട്ടിരുന്നു. നാടുവിടുന്നതിന് മുമ്പ് പെൺകുട്ടി ഇത് സൂചിപ്പിച്ച് ബന്ധുക്കൾക്കും മറ്റും ശബ്ദ സന്ദേശവും അയച്ചിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ വലിയതുറ പൊലീസ് സ്റ്റേഷനിലെ ത്തി പരാതി നൽകി. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തി നൊടുവിലാണ് പെൺകുട്ടിയെ കന്യാകുമാ രിയിൽ നിന്ന് കണ്ടെത്തി യത്.
പരിശീലന പറക്കലിനിടെ പരിശീലകൻ അതിക്രമം നടത്തിയെന്നാരോപിച്ച് പെൺകുട്ടി മാസങ്ങൾക്ക് മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിന്മേൽ മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും ഒരു നടപടിയുമെടുത്തില്ല. സംഭവത്തിൽ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയും അദ്ധ്യാപ കനെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ച തെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചി രുന്നു. പരാതി നൽകിയ തിന് പിന്നാലെ പരിശീലകനും സഹപാഠി കളും നിരന്തരമായി അവഹേളിച്ചിരുന്നതായും പെൺകുട്ടി പറഞ്ഞിരുന്നു. കന്യാകുമാരിയിൽ നിന്ന് തിരിച്ചെത്തിച്ച പെൺകു ട്ടിയുടെ വിശദമായ മൊഴി വലിയതുറ പൊലീസ് എടുത്തു. പിന്നീട് മജിസ് ട്രേറ്റിന്റെ മുന്നിൽ ഹാജരാ ക്കി രഹസ്യമൊഴിയും എടുത്തിരുന്നു.
സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് ആഴ്ചതോറും ഓരോ പദ്ധതികൾ പ്രഖ്യാപിക്കുക എന്നതല്ലാതെ സർക്കാരിന്റേയും പൊലീസിന്റേയും ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാവുന്നില്ലെന്നാണ് പൈലറ്റ് ട്രെയിനിയുടെ പീഡന പരാതി തെളിയിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കായി ആരംഭിച്ച അപരാജിത പദ്ധതി പെരുവഴിയിലായ കഥ കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഗാർഹിക പീഡനം തടയാൻ മിസ്ഡ് കോൾ അടിച്ചാൽ പൊലീസ് വീട്ടിൽ വന്ന് പരാതി കേട്ട് കേസെടുക്കുമെന്നൊക്കെയുള്ള ബഡായി പ്രഖ്യാപനങ്ങൾ എല്ലാം വെറും പ്രഖ്യാപനങ്ങളായി അവശേഷിക്കുന്നുണ്ട്.
പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, പിങ്ക് ഡിജിറ്റൽ ഡ്രൈവ്, പിങ്ക് ഹോട്ട് സ്‌പോട്ട്, പിങ്ക് കൺട്രോൾ റൂം ഇങ്ങനെ സ്ത്രീ സുരക്ഷക്കായി കാക്കത്തൊള്ളായിരം പദ്ധതികളുണ്ടെങ്കിലും സ്ത്രീ സുരക്ഷക്കായി പ്രഖ്യാപിച്ച പദ്ധതികളിൽ ഒന്നു പോലും ഫലപ്രദമല്ലെന്നാണ് തുടരെത്തുടരെ ഉണ്ടാവുന്ന സംഭവങ്ങൾ തെളിയിക്കുന്നത്.