തിരുവനന്തപുരം: നാഷണൽ സർവ്വീസ് സ്‌കീമിന്റെ പരിപാടി കഴിഞ്ഞ് മെമെന്റോ പോലും വാങ്ങാതെ അതിവേഗം പോയ മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ധ്യാപിക ഏറെ മോഹിച്ച് വരച്ച ചിത്രമാണ് പിണറായി അന്ന് വേണ്ടെന്ന് വച്ച് പോയത്. ഇതു പോലെ സെൽഫി എടുക്കാൻ എത്തിയവരെ നിരുത്സാഹപ്പെടുത്തിയ പിണറായി. സ്വാഗത പ്രസംഗം നീണ്ടതിന്റെ പേരിൽ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രഫസറെ തന്നെ തിരുത്തിയ മുഖ്യമന്ത്രി. അങ്ങനെ പലതും മലയാളി കണ്ടു. അതിന്റെ പുതിയ വെർഷനായിരുന്നു ഇന്നലെ കണ്ടത്. മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാൻ സംഘാടകർ കാട്ടിയ അമിതാവേശം അവർക്കു തന്നെ വിനയായി.

മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിനിടെ ചെണ്ടകൊട്ടിയ വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം നിർത്തി. കുറച്ചു നേരെ വെറുതെ നിന്നു. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന പ്രസംഗത്തിനിടെയാണ് സംഭവം. വേദിക്ക് പുറത്ത് സ്വാഗതമേകാൻ നിയോഗിച്ച ചെണ്ടമേളസംഘം വേദിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ കൊട്ടിക്കയറുകയായിരുന്നു. ഇതോടെ പ്രസംഗം നിർത്തി ദേഷ്യപ്പെട്ട മുഖ്യമന്ത്രി ഇപ്പോൾ ഇതിനെക്കുറിച്ച് പറയുന്നില്ലെന്ന് പറഞ്ഞ് ക്ഷുഭിതനാവുകയും ചെയ്തു.

മുഖ്യമന്ത്രി പ്രസംഗം നിർത്തിയതോടെ വേദിയിൽ നിന്ന് ഏഴുന്നേറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ പൊലീസുകാരോട് പറഞ്ഞാണ് ചെണ്ടമേളം നിർത്തിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. മുഖ്യമന്ത്രിയെ ആവേശത്തിലാക്കാനായിരുന്നു അതിഗംഭീര വാദമേളം സംഘാടകർ ഒരുക്കിയത്. സാധാരണ പ്രസംഗമെല്ലാം നടക്കുമ്പോഴും ഇത് തുടരും. പ്രസംഗിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടാണെന്നതാണ് വസ്തുത. ഇതാണ് പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രസംഗം നിർത്താൻ കാരണവും. ചേണ്ടയുടെ ശബ്ദത്തിനൊപ്പം സംസാരിച്ചാൽ തന്റെ വാക്കുകൾ വേദിയിൽ എത്തില്ലെന്ന തിരിച്ചറിവാണ് പിണറായിയെ പ്രസംഗം നിർത്തിക്കാൻ കാരണമായത്. അതോടെ അതിവേഗ തിരുത്തലും വന്നു.

ഇനി മുഖ്യമന്ത്രി സംസാരിക്കുമ്പോൾ ഇത്തരം ചെണ്ടമേളം ഉയരുന്നുണ്ടോ എന്ന് സ്‌പെഷ്യൽ ബ്രാഞ്ചും പരിശോധിക്കും. മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കുന്ന ഒരു ശബ്ദവും അനുവദിക്കില്ല. സ്വാഗത പ്രാസംഗികരെ കൊണ്ട് പ്രസംഗം ചുരുക്കിപ്പിച്ച പിണറായി ശൈലി അങ്ങനെ പ്രസംഗ സമയത്തെ ചെണ്ടമേളത്തിന്റെ ആലോസരവും മെഡിസെപിൽ ചർച്ചയാക്കി. ക്ലിഫ് ഹൗസിൽ നിന്നാണ് മുഖ്യമന്ത്രി സാധാരണ ഉദ്ഘാടനത്തിന് എത്താറ്. അതുകൊണ്ട് തന്നെ വരുന്ന വഴിയിൽ പോലും പിണറായിയെ ആവേശത്തിലാക്കാൻ ഇടത് ജീവനക്കാരുടെ സംഘടനകൾ ചെണ്ടമേളവും മറ്റും മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ ഒരുക്കി നിർത്തിയിരുന്നു.

മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ എല്ലാവരെയും അമ്പരപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം നിർത്തിയത്. പെട്ടെന്ന് തന്നെ അദ്ദേഹം പ്രസംഗം നിർത്തിയതായി ഞെട്ടിച്ചത്. മുഖ്യമന്ത്രി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ഉച്ചത്തിൽ ചെണ്ട കൊട്ടിയത് അദ്ദേഹത്തെ ചൊടിപ്പിച്ചെന്ന് വ്യക്തമായിരുന്നു. ഇപ്പോൾ എന്റെ സംസാരമല്ല, മറിച്ച് ഡ്രെമ്മിന്റെ മുട്ടലാണ് നിങ്ങൾ കേൾക്കുക. അതുകൊണ്ട് കുറച്ച് നേരം ഞാൻ മിണ്ടാതെയിരിക്കാം. ഡ്രമ്മിന്റെ മുട്ടൽ അവസാനിപ്പിച്ച ശേഷം താൻ സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ മന്ത്രിമാർ ഇടപെട്ട് ഡ്രമ്മിന്റെ മുട്ടൽ അവസാനിപ്പിച്ചു. ഇപ്പോൾ ഇതിനെ പറ്റി, ഈ കാണിച്ചതിനെ പറ്റി താൻ പറയുന്നില്ലെന്ന് മുഖ്യമന്ത്രി മറുപടിയും നൽകി.

ഇതിന് ശേഷമാണ് മെഡിസെപ്പിനെ കുറിച്ചുള്ള കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. സർക്കാർ ജീവനക്കാർക്കും പെൻഷകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയാണ് മെഡിസെപ്പ്. ഈ പദ്ധതിയെ കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുന്നവരെ ജനം തള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിവിൽ സർവീസസിന്റെ സുവർണ ലിപികളാൽ രേഖപ്പെടുത്താവുന്ന പദ്ധതിയാണ് മെഡിസെപ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അരലക്ഷത്തോളം താൽക്കാലിക ജീവനക്കാർക്ക് മെഡിസെപ്പിന്റെ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് മൂന്ന് ആശുപത്രികളെയും എംപാനൽ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് പുറത്ത് പതിനഞ്ച് ആശുപത്രികളിലും മെഡിസെപ് ലഭ്യമാകും. ആരോഗ്യ സുരക്ഷ സാമൂഹ്യ സുരക്ഷയിൽ പ്രധാനമാണ്. കഴിഞ്ഞ വർഷം 319 കോടി രൂപ ദുരിതാശ്വാസ നിധിയിൽ നിന്ന് നിർധനർക്ക് ചികിത്സാ സഹായം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ ജീവനക്കാർക്കും ആശ്രിതർക്കും പെൻഷൻകാർക്കും അടക്കം 30 ലക്ഷം പേർക്ക് ആരോഗ്യ സുരക്ഷയൊരുക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മെഡിസെപ്. പ്രതിവർഷം മൂന്ന് വർഷം രൂപയുടെ പരിരക്ഷ പാർട്ട് ടൈം ജീവനക്കാർക്കും ലഭിക്കും. 500 രൂപ പ്രതിമാസ പ്രീമിയത്തിൽ പ്രായപരിധിയില്ലാതെ ഗുണഭോക്താക്കൾക്ക് ആരോഗ്യസുരക്ഷ ലഭിക്കു

മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷയിൽ അതാത് വർഷം ഉപയോഗിച്ചില്ലെങ്കിൽ ഒന്നരലക്ഷം രൂപ നഷ്ടമാകും. ബാക്കിയുള്ള ഒന്നരലക്ഷം രൂപ കൂടി ചേർത്ത് രണ്ടാം വർഷം നാലര ലക്ഷം രൂപയുടെ പരിരക്ഷയുണ്ടാവും. മൂന്നാം വർഷത്തിൽ ഇത് ആറ് ലക്ഷം രൂപയുടെ ആനുകൂലര്യമാകും. അതുകഴിഞ്ഞാൽ തുക ലാപ്സാകും. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മെഡിസെപ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.