- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് സിപിഎം പ്രവർത്തകർക്ക് വേണ്ടി 64 ലക്ഷം മുടക്കാൻ ഖജനാവ് പിണറായിയുടെ സ്വന്തമോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; ഓരോ ഹിയറിങ്ങിനും 15 ലക്ഷം വീതം കൊടുത്തിട്ടും കേസ് നീണ്ടു പോകുന്നു; കേസ് ബ്രീഫ് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് കൊടുത്ത സമയത്തിനും രണ്ടര ലക്ഷം! ചട്ടങ്ങളും നിയമങ്ങളും മറി കടന്ന് പിണറായി സർക്കാർ ഖജനാവ് മുടിക്കുന്നത് ഇങ്ങനെ
പത്തനംതിട്ട: സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ആറ് സിപിഎം പ്രവർത്തകരെ രക്ഷിച്ചെടുക്കാൻ വേണ്ടി സർക്കാർ മുടക്കിയത് 64 ലക്ഷം രൂപ. രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികളായ ആറു പേരെ സിബിഐ അന്വേഷണത്തിൽ നിന്നും രക്ഷിച്ചെടുക്കാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരെ വെക്കാനാണ് സർക്കാർ അരക്കോടിയിലധികം രൂപ ചെലവിട്ടത്. ഖജനാവ് കാലിയാണെന്നും സർക്കാർ കടക്കെണിയിലാണെന്നും പറയുമ്പോഴാണ് സർക്കാർ തങ്ങളുടെ താൽപര്യം രക്ഷിച്ചെടുക്കാൻ വേണ്ടി ഇത്രയധികം പണം പൊതു ഖജനാവിൽ നിന്നും ചിലവഴിച്ചത്. സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കാത്ത കേസുകളിൽ പരമാവധി അഡ്വക്കേറ്റ് ജനറൽവരെയുള്ളവർ ഹാജരായാൽ മതിയെന്ന കീഴ്‌വഴക്കം അട്ടിമറിച്ചാണ് സുപ്രീം കോടതി അഭിഭാഷകൻ ഹരിൻ. പി. റാവലിനെ കേസ് ഏൽപ്പിച്ചത്. സംസ്ഥാനം കടക്കണിയിലേക്കു കൂപ്പുകുത്തുമ്പോഴാണ് പൊതുജനം നൽകിയ നികുതി പണത്തിൽ നിന്നും ഇത്രയധികം പണം ചെലവഴിക്കാൻ മുഖ്യമന്ത്രിതന്നെ മുൻകൈയെടുത്തത്. ഇടതുസർക്കാർ അധികാരമേറ്റശേഷം വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലായി ബിജെപി ആർ.എസ്
പത്തനംതിട്ട: സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ആറ് സിപിഎം പ്രവർത്തകരെ രക്ഷിച്ചെടുക്കാൻ വേണ്ടി സർക്കാർ മുടക്കിയത് 64 ലക്ഷം രൂപ. രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികളായ ആറു പേരെ സിബിഐ അന്വേഷണത്തിൽ നിന്നും രക്ഷിച്ചെടുക്കാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരെ വെക്കാനാണ് സർക്കാർ അരക്കോടിയിലധികം രൂപ ചെലവിട്ടത്.
ഖജനാവ് കാലിയാണെന്നും സർക്കാർ കടക്കെണിയിലാണെന്നും പറയുമ്പോഴാണ് സർക്കാർ തങ്ങളുടെ താൽപര്യം രക്ഷിച്ചെടുക്കാൻ വേണ്ടി ഇത്രയധികം പണം പൊതു ഖജനാവിൽ നിന്നും ചിലവഴിച്ചത്. സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കാത്ത കേസുകളിൽ പരമാവധി അഡ്വക്കേറ്റ് ജനറൽവരെയുള്ളവർ ഹാജരായാൽ മതിയെന്ന കീഴ്‌വഴക്കം അട്ടിമറിച്ചാണ് സുപ്രീം കോടതി അഭിഭാഷകൻ ഹരിൻ. പി. റാവലിനെ കേസ് ഏൽപ്പിച്ചത്. സംസ്ഥാനം കടക്കണിയിലേക്കു കൂപ്പുകുത്തുമ്പോഴാണ് പൊതുജനം നൽകിയ നികുതി പണത്തിൽ നിന്നും ഇത്രയധികം പണം ചെലവഴിക്കാൻ മുഖ്യമന്ത്രിതന്നെ മുൻകൈയെടുത്തത്.
ഇടതുസർക്കാർ അധികാരമേറ്റശേഷം വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലായി ബിജെപി ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകൾ സിബിഐ അന്വേഷിക്കണ മെന്നാവശ്യപ്പെട്ടു തലശേരി ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസിൽ അന്തിമ വിധി പറയാനിരിക്കെയാണ് വാടക വക്കീലിന് 64 ലക്ഷം രൂപാ അനുവദിച്ചു സർക്കാർ ഉത്തരവായത്.
ഓരോ സിറ്റിങ്ങിനും 15 ലക്ഷം രുപ വീതമാണ് സർക്കാർ നൽകുന്നത്. രണ്ട് ദിവസം ഹരിൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂർ വീതം നീണ്ട കൂടിക്കാഴ്ചക്ക് നാല് ലക്ഷം രുപയാണ് അഭിഭാഷകന് അനുവദിച്ചത്. പിണറായി സർക്കാർ അധികാരത്തിൽ കയറിയതിന് ശേഷം ഇതുപോലെ നിരവധി കേസുകൾക്കായി ലക്ഷങ്ങൾ ചെലവാക്കിയിരുന്നു. സർക്കാർ കടക്കെണിയിലാണെന്ന് പറയുമ്പോഴും പാർട്ടി കേസുകളുടെ നടത്തിപ്പിനായി സർക്കാർ ഖജനാവിൽ നിന്ന് പണം ഉപയോഗിക്കുന്നത് മുൻപും വിവാദമായിരുന്നു.
2016 ഒകേ്ടാബർ 16നു പിണറായിയിൽ രഞ്ജിത്തുകൊല്ലപ്പെട്ട കേസ് (ധർമടം സ്റ്റേഷൻ), 2017 ജനുവരി 18നു കണ്ണൂർ ആണ്ടല്ലൂരിൽ സന്തോഷ്‌കുമാറിന്റെ കൊലപാതകം (ധർമടം), 2016 ജൂലൈ 12നു സി.കെ. രാമചന്ദ്രൻ കൊല്ലപ്പെട്ട സംഭവം (പയ്യന്നൂർ), 2017 മെയ് 12നു കണ്ണൂർ പാലക്കോട് മുട്ടം പാലത്തിനടുത്തു ബിജുവിന്റെ വധം (പയ്യന്നൂർ), 2016 ഡിസംബർ 28നു കഞ്ചിക്കോട് വിമല, രാധാകൃഷ്ണൻ എന്നിവരുടെ കൊലപാതകം (പാലക്കാട് കസബ), 2017 ഫെബ്രുവരി 18നു കൊല്ലം ജില്ലയിൽ റിട്ട. എസ്‌ഐ രവീന്ദ്രൻപിള്ളയുടെ കൊലപാതകം (കടയ്ക്കൽ), 2017 ജൂലൈ 29നു തിരുവനന്തപുരത്ത് രാജേഷ് വധം (ശ്രീകാര്യം) എന്നീ കേസുകളിലാണു ഹർജിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഈ കേസുകളെല്ലാം തന്നെ രാഷ്ട്രീയ പ്രേരിതമായിരുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രവർത്തകരും ഗുണ്ടകളുമാണ് ഈ കൊലപാതകങ്ങൾ പിടിയിലായവരെല്ലാം.
ഇതിൽ കണ്ണൂരിൽ നടന്ന നാലു കൊലപാതകങ്ങളിൽ സിപിഎം ജില്ലാ നേതൃത്വത്തിനു പങ്കുണ്ടെന്ന ആരോപണം ശക്തമായി നിലനിൽക്കെ, പാർട്ടി ഉന്നതരെ രക്ഷിക്കാനാണു ഖജനാവിൽനിന്നും വൻ തുക ചെലവഴിച്ചതെന്ന ആരോപണമാണു ശക്തമാകുന്നത്.
കേവലം നാലു ദിവസം മാത്രമാണു ഹരിൻ. പി. റാവൽ ഹാജരായത്. ഒരോ സിറ്റിങ്ങിനും ഫീസ് പതിനഞ്ചു ലക്ഷം വീതം. രണ്ടു ദിവസങ്ങളിലായി അദ്ദേഹവുമായി സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ കൂടിക്കാഴ്ചക്കു പ്രത്യേക പ്രതിഫലമായി രണ്ടു ലക്ഷം രൂപ വീതം നൽകി.
മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാറിനോടുള്ള നിയമയുദ്ധത്തിന് പിണറായി വിജയൻ സർക്കാർ ചെലവാക്കിയത് 20 ലക്ഷം രൂപ. സർക്കാർ ഖജനാവിലുള്ള ജനങ്ങളുടെ നികുതിപ്പണമാണ് സെൻകുമാറിനോടുള്ള വാശി തീർക്കാനായി സർക്കാർ ചെലവഴിച്ചത്. സുപ്രീം കോടതിയിലെ അഭിഭാഷകരുടെ ഫീസ് ഇനത്തിലാണ് സർക്കാറിന് 20 ലക്ഷം രൂപ ചെലവു വന്നത്.
ടി.പി സെൻകുമാർ ഐ.പി.എസ് പൊലീസ് മേധാവി സ്ഥാനത്ത് തിരികെയെത്താതിരിക്കാനാണ് സർക്കാർ സുപ്രീം കോടതി വരെ പോയി 'അഭിമാന പോരാട്ടം' നടത്തിയത്. രാജ്യത്തെ വിലകൂടിയ അഭിഭാഷകരായ ഹരീഷ് സാൽവേ, പി.പി.റാവു, ജയ്ദീപ് ഗുപ്ത, സിദ്ധർഥ് ലൂത്ര എന്നിവരാണ് സർക്കാറിനായി വാദിക്കാനെത്തിയത്. ഹരീഷ് സാൽവേയ്ക്ക് പത്തു ലക്ഷം, പി.പി. റാവുവിന് 4.40 ലക്ഷം, ജയദീപ് ഗുപ്തക്ക് 3.30 ലക്ഷം, സിദ്ധാർഥ് ലൂത്രയ്ക്ക് 2.20 ലക്ഷം, സ്റ്റാന്റിങ് കോൺസലിനു 27,000 രൂപ ഫീസ് എന്നിങ്ങനെയാണ് അഭിഭാഷകരുടെ ഫീസ്. ഇരുപതുലക്ഷം രൂപയാണ് എ.ജി സർക്കാരിനോടു ആവശ്യപ്പെട്ടത്.
വിവിധ കേസുകളിൽ സർക്കാർ കേടതിയിൽ കോടികൾ പൊടിക്കുമ്പോൾ സംസ്ഥാനം കടക്കെണിയിൽ ആണെന്ന് പറയുന്ന ധനവകുപ്പും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നെതെന്നും ശ്രദ്ധേയമാണ്.