- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്രമം നടത്തിയവരെ ഇതിനോടകം ജാമ്യം ഇല്ലാതെ അകത്താക്കി; രാഹുൽ ഈശ്വരനേയും പ്രതീഷ് വിശ്വനാഥിനേയും തടവിലാക്കി മുന്നറിയിപ്പ് നൽകി; സമരം നടത്തിയ 2000പേരേയും അറസ്റ്റ് ചെയ്യാൻ കർശന നിർദ്ദേശം നൽകി; 210 പേരുടെ പേരിൽ ലുക്ക് നോട്ടീസ് ഇട്ടത് ഇനിയാരും രംഗത്തിറങ്ങാതിരിക്കാൻ; മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും പൊലീസും ദുരന്ത സേനയും ഇറങ്ങി പിടിമുറക്കും; ഒരു വശത്ത് കർശന നടപടിയും മറുവശത്ത് ദുരാചാരങ്ങൾക്കെതിരെയുള്ള പ്രചരണവുമായി പിണറായി ഏടുത്തിരിക്കുന്നത് അതിശക്തമായ പ്രതിരോധം
തിരുവനന്തപുരം: എന്തു വന്നാലും സുപ്രീംകോടതി വിധി നടപ്പാക്കാനാണ് പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഏത് സ്ത്രീ വന്നാലും മല കയറ്റണമെന്നാണ് ആവശ്യം. ചിത്തര ആഘോഷത്തിന് നവംബറിൽ നട തുറക്കുമ്പോൾ സുപ്രീംകോടതി വിധി നടപ്പാക്കിയെന്ന് ഉറപ്പിക്കാനാണ് നീക്കം. വിശ്വാസത്തിന്റെ പേരിലെ വിവാദങ്ങളെ നേരിടാൻ അതിശക്തമായ പ്രതിരോധമാണ് മുഖമന്ത്രി തീർക്കുന്നത്. പ്രസംഗങ്ങൾക്ക് അപ്പുറം എല്ലാം നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇടപെടലും മുഖ്യമന്ത്രി തുടങ്ങി കഴിഞ്ഞു. ഇതോടെ സിപിഎമ്മിലും മുഖ്യമന്ത്രിക്ക് പിന്തുണ കൂടുകയാണ്. ശബരിമലയിൽ എന്ത് സംഭവിക്കുമെന്ന് ആശങ്കപ്പെട്ടിരുന്നവരെല്ലാം വീണ്ടും പിണറായിയുടെ നീക്കങ്ങളെ പ്രതീക്ഷയോടെ കാണുന്നു. ദുരാചാരത്തിനെതിരെ പോരടിച്ച ഭരണാധികാരിയെന്ന് ചരിത്രം രേഖപ്പെടുത്തുന്ന രീതിയിലെ ഇടപെടൽ നടത്താൻ തന്നെയാണ് ശബരിമല വിവാദത്തിൽ പിണറായിയുടെ നീക്കം. പത്തനംതിട്ടയിലെ പിണറായിയുടെ പ്രസംഗത്തെ പ്രതീക്ഷയോടെയാണ് പാർട്ടിക്കാർ കണ്ടത്. പന്തളം രാജകുടുംബത്തേയും തന്ത്രികുടുംബത്തേയും കണക്കിന്
തിരുവനന്തപുരം: എന്തു വന്നാലും സുപ്രീംകോടതി വിധി നടപ്പാക്കാനാണ് പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഏത് സ്ത്രീ വന്നാലും മല കയറ്റണമെന്നാണ് ആവശ്യം. ചിത്തര ആഘോഷത്തിന് നവംബറിൽ നട തുറക്കുമ്പോൾ സുപ്രീംകോടതി വിധി നടപ്പാക്കിയെന്ന് ഉറപ്പിക്കാനാണ് നീക്കം. വിശ്വാസത്തിന്റെ പേരിലെ വിവാദങ്ങളെ നേരിടാൻ അതിശക്തമായ പ്രതിരോധമാണ് മുഖമന്ത്രി തീർക്കുന്നത്. പ്രസംഗങ്ങൾക്ക് അപ്പുറം എല്ലാം നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇടപെടലും മുഖ്യമന്ത്രി തുടങ്ങി കഴിഞ്ഞു. ഇതോടെ സിപിഎമ്മിലും മുഖ്യമന്ത്രിക്ക് പിന്തുണ കൂടുകയാണ്. ശബരിമലയിൽ എന്ത് സംഭവിക്കുമെന്ന് ആശങ്കപ്പെട്ടിരുന്നവരെല്ലാം വീണ്ടും പിണറായിയുടെ നീക്കങ്ങളെ പ്രതീക്ഷയോടെ കാണുന്നു. ദുരാചാരത്തിനെതിരെ പോരടിച്ച ഭരണാധികാരിയെന്ന് ചരിത്രം രേഖപ്പെടുത്തുന്ന രീതിയിലെ ഇടപെടൽ നടത്താൻ തന്നെയാണ് ശബരിമല വിവാദത്തിൽ പിണറായിയുടെ നീക്കം.
പത്തനംതിട്ടയിലെ പിണറായിയുടെ പ്രസംഗത്തെ പ്രതീക്ഷയോടെയാണ് പാർട്ടിക്കാർ കണ്ടത്. പന്തളം രാജകുടുംബത്തേയും തന്ത്രികുടുംബത്തേയും കണക്കിന് വിമർശിച്ചു. അതിനുപരി ഇരു കുടുംബങ്ങളുടേയും ലക്ഷ്യം തുറന്നു കാട്ടിയെന്നും സിപിഎം പറയുന്നു. മലപണ്ടാരങ്ങളും ആദിവാസി ഗോത്ര സമൂഹങ്ങളും പാർട്ടിക്ക് പിന്നിൽ അണിനിരക്കുന്ന തരത്തിലായിരുന്നു പ്രസംഗം. ആചാര ലംഘനം നടത്തിയത് തന്ത്രികുടുംബമാണെന്ന് വിശ്വദീകരിച്ചു. അൽപമൊന്ന് പിഴച്ചെങ്കിലും ലോകനാർക്കാവിലെ കഥയിലൂടെ അനാചാരങ്ങളിലെ സാമൂഹിക ഇടപെടലും വിശദീകരിച്ചു. ഈ കാലത്തിന് ആവശ്യമായ രീതിയിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിറകേ പൊലീസുകാരുടെ യോഗം ഡിജിപി വിളിച്ചു. കാര്യങ്ങൾ വിലയിരുത്തി. പ്രശ്‌നക്കാരെ എല്ലാം ജയിലിലടച്ച് സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സാഹചര്യം ഒരുക്കാനും തീരുമാനിച്ചു. ഇതെല്ലാം പ്രതീക്ഷയോടെയാണ് സിപിഎം അണികൾ കാണുന്നത്.
നിലയ്ക്കലിൽ അക്രമം നടത്തിയവരെല്ലാം ജാമ്യമില്ലാ കേസിൽ അകത്താണ്. രണ്ട് കോടിയുടെ പൊതു നഷ്ടം നൽകി മാത്രമേ ഇവർക്ക് ജാമ്യം നേടാനാകൂ. ഇതിനൊപ്പമാണ് ശബരിമലയിൽ സ്ത്രീകളെ തടഞ്ഞവരുടെ ചിത്രങ്ങൾ പുറത്തു വിട്ടത്. ഇതോടെ പ്രതിഷേധിക്കാനെത്തുന്നവരുടെ എണ്ണം കുറയുമെന്നതാണ് വസ്തുത. ഇർക്ക് ഇനി ശബരിമലയിൽ വരാനുമാകില്ല. വന്നാൽ പൊലീസ് അറസ്റ്റ് ചെയ്യും. ഇതിന് വേണ്ടിയാണ് 210 പേരുടെ ലുക്ക് ഔട്ട് നോട്ടീസ് പ്രദർശിപ്പിച്ചത്. 2000പേർ അറസ്റ്റിലായി കഴിഞ്ഞു. ഇവർക്ക് ഉടനൊന്നും ജാമ്യം കിട്ടുന്നില്ലെന്ന് ഉറപ്പാക്കും. ഇതിലൂടെ പ്രതിഷേധത്തിന്റെ മുന നിയമപരമായി തന്നെ അടയ്ക്കും. തീർത്ഥാടനകാലത്ത് ശബരിമലയിൽ സുരക്ഷ ശക്തമാക്കുകയും ചെയ്യും. ഇതിന് വേണ്ടി 5000 പൊലീസിനെ നിയോഗിക്കും. ഇതരസംസ്ഥാന പൊലീസും ദുരന്ത നിവാരണ സേനയും കേന്ദ്ര പൊലീസുമെല്ലാം ശബരിമലയിൽ അണിനിരക്കും. രാഹുൽ ഈശ്വറിനേയും പ്രതീഷ് വിശ്വനാഥിനേയും പൊലീസ് പ്രത്യേകം നിരീക്ഷിക്കും. പ്രതിഷേധം നയിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഇനിയും ഉണ്ടാകും. ഇതിന് വേണ്ടിയാണ് രാഹുലിനേയും പ്രതീഷിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തതും ജയിലിൽ അടച്ചതും.
സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണെന്നും നടപ്പാക്കിയില്ലെങ്കിൽ സർക്കാരിന് നിലനിൽപ്പുണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും അവർക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നതും തടയാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ പ്രായത്തിൽപ്പെട്ട സ്ത്രീകളും മുൻപ് ശബരിമലയിൽ പോയിരുന്നതായി രേഖകളുണ്ട്. ഇതിലൊന്നാണ് ബിജെപി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്ത്രിക്കെഴുതിയ കത്തും അതിന് തന്ത്രി എഴുതിയ മറുപടിയും. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി 1991-ലാണ് വന്നത്. ആചാരത്തിന്റെ പേരിൽ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തടയുന്ന ഈ വിധി എൽ.ഡി.എഫിന് സ്വീകാര്യമായിരുന്നില്ല. ഇതിനുശേഷം മൂന്നുതവണ എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നിട്ടും ആ വിധിക്കെതിരേ അപ്പീൽ പോകാതെ വിധി നടപ്പാക്കുകയാണ് ചെയ്തത്. ഒരുതരത്തിലും ഇക്കാര്യത്തിൽ എൽ.ഡി.എഫ്. ഇടപെട്ടിട്ടില്ല.
എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ആരാധനാ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് 12 വർഷംമുൻപ് സുപ്രീംകോടതിയെ സമീപിച്ച യങ് ലോയേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ സംഘപരിവാറുമായി ബന്ധമുള്ളവരായിരുന്നു. ഇത്രയും കാലമായിട്ടും കോൺഗ്രസോ ബിജെപി.യോ കേസിൽ കക്ഷി ചേർന്നിരുന്നില്ല. കോടതി ആവശ്യപ്പെട്ടതനുസരിച്ച് അന്നത്തെ എൽ.ഡി.എഫ്. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടത് എല്ലാ സ്ത്രീകൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നായിരുന്നു. അതുകൊണ്ടാണ് വിധിക്കെതിരേ സുപ്രീംകോടതിയിൽ സർക്കാർ പുനഃപരിശോധനാ ഹർജി കൊടുക്കാത്തത്. മുൻ നിലപാടിനെതിരേ പുനഃപരിശോധനാ ഹർജി കൊടുത്താൽ പറഞ്ഞവാക്കിന് വിലയില്ലാത്ത സർക്കാരാണിതെന്ന് കോടതി വിലയിരുത്തുമെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. ഇതിലൂടെ പാർട്ടി നിലപാടാണ് താൻ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയാണ്. ഇതിലൂടെ പാർട്ടിക്കാരെ കൂടുതൽ അടുപ്പിക്കാനും മുഖ്യമന്ത്രിക്കായി. ശബരിമല വിഷയം വിശാലവത്കരിച്ചു ജനങ്ങളെ സമീപിക്കാൻ സർക്കാരും സിപിഎമ്മും ഒരുങ്ങുന്ത്. വിശ്വാസികൾക്കിടയിലെ കടുത്ത എതിർപ്പു കണക്കിലെടുത്തുള്ള തന്ത്രപരമായ നീക്കമാണിത്.
അനാചാരങ്ങൾക്കെതിരെയുള്ള പൊതു സമരമായി ഇതിനെ വ്യാപിപ്പിക്കും. ഇതിലൂടെ ദളിത് ആദിവാസി വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിന്റെ പിന്തുടർച്ചയായി ഇതിനെ മാറ്റും. ആവശ്യമായ ആചാരലംഘനങ്ങൾ പ്രാവർത്തികമാക്കണമെന്ന ആഹ്വാനം മുന്നോട്ട് വയ്ക്കും. തന്ത്രി കുടുംബം, പന്തളം കൊട്ടാരം എന്നിവയ്ക്കു ശബരിമലയിലുള്ള അധികാരാവകാശങ്ങൾ ചോദ്യം ചെയ്യുന്നതും ഇതിന് വേണ്ടിയാണ്. പാർട്ടിയും സഹസംഘടനകളും സർക്കാരുമെല്ലാം ചേർന്നുള്ള കൂട്ടായ വൻപ്രചാരണ പരിപാടിയാകും വരുംദിവസങ്ങളിൽ നടക്കുക. സംസ്ഥാന ലൈബ്രറി കൗൺസിലും പുരോഗമന കലാസാഹിത്യ സംഘവും അവരുടേതായ രീതിയിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ മൂന്നു ദിവസം നീളുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും സർക്കാർ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികം വിവിധ പരിപാടികളോടെ നവംബർ 10 മുതൽ 12 വരെ എല്ലാ ജില്ലകളിലും ആഘോഷിക്കാും.
ശബരിമലയിൽ എത്തുന്ന വിശ്വാസികൾക്ക് എല്ലാ സൗകര്യവും ഒരുക്കാൻ സർക്കാരും ദേവസ്വം ബോർഡും ബാധ്യസ്ഥരാണെന്നും പിണറായി പറയുന്നു. ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും ചെയ്യുന്നതുപോലെ ശബരിമലയിലും ദർശനത്തിനെത്തുന്നവർക്ക് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തും. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. ശബരിമലയിൽ ഉൾക്കൊള്ളാൻ കഴിയുന്നവരെ മാത്രമേ ഓരോദിവസവും അനുവദിക്കൂ. അല്ലാത്തവർക്ക് ബേസ് ക്യാമ്പിൽ വിശ്രമിക്കാം. സന്നിധാനത്തെത്തി കുറേദിവസം തങ്ങി അവിടെ കലാപമുണ്ടാക്കാമെന്ന തോന്നൽ ആർക്കെങ്കിലുമുണ്ടെങ്കിൽ അത് തത്കാലം മാറ്റിവെക്കുന്നതാണ് നല്ലത്-മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. ഇങ്ങനെ സന്നിധാനത്തെ തിരിക്ക് ഒഴിവാക്കി പ്രതിഷേധം കുറയ്ക്കാനാണ് നീക്കം. ഇതിലൂടെ സ്ത്രീ പ്രവേശനം സുഗമമായി നടപ്പാക്കാമെന്നാണ് പ്രതീക്ഷ.
നിലയ്ക്കലും പമ്പയിലും അക്രമത്തിനു നേതൃത്വം നൽകിയവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. 220 പ്രതികളുടെ ചിത്രങ്ങൾ ജില്ലാ പൊലീസ് മേധാവിമാർക്കു നൽകിയിട്ടുണ്ട്. രണ്ടായിരത്തിലേറെ പ്രതികളിൽ 220 പേരുടെ ചിത്രങ്ങളാണു തയാറായിരിക്കുന്നത്. ബാക്കിയുള്ളവരുടെ ചിത്രങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും. പ്രക്ഷോഭത്തിന്റെ വിഡിയോ, ഫോട്ടോ എന്നിവയിൽ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. പൊലീസിനെ കല്ലെറിഞ്ഞവർ, മാധ്യമ പ്രവർത്തകരെ ആക്രമിച്ചവർ, വാഹനങ്ങൾ തകർത്തവർ, അയ്യപ്പഭക്തരെ തടഞ്ഞവർ, വാഹനങ്ങളിൽ പരിശോധന നടത്തിയവർ തുടങ്ങിയവരെയാണു പ്രതി ചേർത്തിരിക്കുന്നതെന്നു ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ പറഞ്ഞു. പ്രതികൾ സംസ്ഥാനം വിടാതിരിക്കാനുള്ള മുൻകരുതലും പൊലീസ് എടുത്തിട്ടുണ്ട്.
മണ്ഡലകാലത്തു ഭക്തർക്കു നിയന്ത്രണവും ദർശനം മുൻകൂട്ടി ഉറപ്പാക്കുന്ന ഡിജിറ്റൽ ക്യൂ സംവിധാനവും ഏർപ്പെടുത്താൻ ആലോചനയും നിർണ്ണായകമാണ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ അടുത്ത മാസം നട തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് ഉദ്യോഗസ്ഥർ വിവിധ നിർദേശങ്ങൾ നൽകി. സർക്കാരുമായി ചർച്ച ചെയ്തശേഷമേ അന്തിമ തീരുമാനം എടുക്കൂവെന്ന് ബെഹ്‌റ പറഞ്ഞു. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു യോഗം. തീർത്ഥാടകർക്കൊപ്പം പ്രതിഷേധക്കാർ തമ്പടിക്കുന്നതു തടയാൻ കർശന നിയന്ത്രണം വേണമെന്ന് എഡിജിപിമാർ ഉൾപ്പെടെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ആരെയും വിരിവയ്ക്കാൻ അനുവദിക്കേണ്ടതില്ലെന്നാണു ധാരണ.
മണ്ഡലതീർത്ഥാടന കാലത്ത് യുവതീപ്രവേശത്തിന് അവസരമൊരുക്കുന്ന നടപടികളുമായി മുന്നോട്ടുപോകാനാണു മുഖ്യമന്ത്രി ഡിജിപിക്കു നൽകിയ നിർദ്ദേശം. സുപ്രീം കോടതി വിധി കർശനമായി നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണു ചർച്ച ചെയ്തത്. സന്നിധാനത്ത് ഒരുദിവസം എത്തുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. തീർത്ഥാടകരുടെ തിരക്കും അനധികൃത വരവും നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ദേവസ്വം ബോർഡും നിലയ്ക്കലിൽ ഒരുക്കണമെന്ന് ആവശ്യപ്പെടും. തുലാമാസ പൂജയ്ക്കു മുൻപ് ആവശ്യപ്പെട്ട പല സൗകര്യങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.