- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതിയുടെ പേരിൽ മന്ത്രിസ്ഥാനം വീതം വയ്ക്കുന്നതു കണ്ടു മനം മടുത്ത കേരളത്തിന് ആശ്വാസം; ഇടതു മുന്നണി പരിഗണിക്കുന്നതു പ്രാദേശിക സന്തുലനാവസ്ഥ മാത്രം
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് മലപ്പുറത്തിനായിരുന്നു മന്ത്രിസഭയിൽ പ്രാതിനിധ്യം. മുസ്ലിംലീഗിന് മുന്നണിയിലുള്ള മുൻതൂക്കമായിരുന്നു ഇതിന് കാരണം. അഞ്ചാം മന്ത്രിപദത്തോടെ വിവാദങ്ങൾ വർഗ്ഗീയതയുടെ മാനവും വന്നു. കേരളത്തെ വർഗ്ഗീയ ചേരിതിരിവിലേക്ക് എത്തിക്കാൻ ഇത് സഹായകയമായി. ബിജെപിയുടെ വോട്ട് വളർച്ചയിൽ പോലും ഇത് സ്വാധീനം ചെലുത്തിയിരുന്നു. മന്ത്രിമാരില്ലാത്ത ജില്ലകൾ പോലും ഉണ്ടായിരുന്നു. എന്നാൽ പിണറായി വിജയൻ ശ്രദ്ധിക്കുന്നത് ഈ ആരോപണം മാറ്റാനാണ്. എല്ലാ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യം അതിനൊപ്പം പ്രാദേശിക സന്തുലനാവസ്ഥയും. മന്ത്രിമാരെ നിശ്ചയിക്കുമ്പോൾ ഘടകക്ഷികളുടെ തീരുമാനം കൂടി സിപിഐ(എം) പരിഗണിക്കും. അതിന് അനുസരിച്ചാകും മന്ത്രിപദവികളുടെ വീതം വയ്ക്കൽ. കണ്ണൂരും തൃശൂരും കൊല്ലത്തും ആലപ്പുഴയിലും സിപിഐ(എം) വൻ നേട്ടമുണ്ടായത്. ഇടത് തരംഗം ആഞ്ഞടിച്ച ഈ ജില്ലകൾക്ക് മതിയായ പ്രാതിനിധ്യം ഉണ്ടാകും. പിണറായി വിജയന്റെ നേതൃത്വത്തിൽ കണ്ണൂർ ലോബിയുടെ ഭരണമെന്ന പേരു ദോഷം പൂർണ്ണമായും ഒഴിവാക്കും. എല്ലാത്തിനുമുപരി മതത്തിന്റ
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് മലപ്പുറത്തിനായിരുന്നു മന്ത്രിസഭയിൽ പ്രാതിനിധ്യം. മുസ്ലിംലീഗിന് മുന്നണിയിലുള്ള മുൻതൂക്കമായിരുന്നു ഇതിന് കാരണം. അഞ്ചാം മന്ത്രിപദത്തോടെ വിവാദങ്ങൾ വർഗ്ഗീയതയുടെ മാനവും വന്നു. കേരളത്തെ വർഗ്ഗീയ ചേരിതിരിവിലേക്ക് എത്തിക്കാൻ ഇത് സഹായകയമായി. ബിജെപിയുടെ വോട്ട് വളർച്ചയിൽ പോലും ഇത് സ്വാധീനം ചെലുത്തിയിരുന്നു. മന്ത്രിമാരില്ലാത്ത ജില്ലകൾ പോലും ഉണ്ടായിരുന്നു. എന്നാൽ പിണറായി വിജയൻ ശ്രദ്ധിക്കുന്നത് ഈ ആരോപണം മാറ്റാനാണ്. എല്ലാ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യം അതിനൊപ്പം പ്രാദേശിക സന്തുലനാവസ്ഥയും. മന്ത്രിമാരെ നിശ്ചയിക്കുമ്പോൾ ഘടകക്ഷികളുടെ തീരുമാനം കൂടി സിപിഐ(എം) പരിഗണിക്കും. അതിന് അനുസരിച്ചാകും മന്ത്രിപദവികളുടെ വീതം വയ്ക്കൽ.
കണ്ണൂരും തൃശൂരും കൊല്ലത്തും ആലപ്പുഴയിലും സിപിഐ(എം) വൻ നേട്ടമുണ്ടായത്. ഇടത് തരംഗം ആഞ്ഞടിച്ച ഈ ജില്ലകൾക്ക് മതിയായ പ്രാതിനിധ്യം ഉണ്ടാകും. പിണറായി വിജയന്റെ നേതൃത്വത്തിൽ കണ്ണൂർ ലോബിയുടെ ഭരണമെന്ന പേരു ദോഷം പൂർണ്ണമായും ഒഴിവാക്കും. എല്ലാത്തിനുമുപരി മതത്തിന്റെ അതിപ്രസരം ചർച്ചകളിൽ ഉണ്ടാകില്ല. സിപിഎമ്മിന്റെ പന്ത്രണ്ട് മന്ത്രിമാർ കേരളത്തെ പൊതുവായി പ്രതിനിധീകരിക്കാൻ പോന്നവരാകും. യുഡിഎഫ് മന്ത്രിസഭയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഫലിച്ചത് ജാതി സമവാക്യം മാത്രമാണ്. മുസ്ലിം ലീഗ് മന്ത്രിമാർ കാരണം കോൺഗ്രസിലെ മുസ്ലീങ്ങളിൽ ആര്യാടന് മാത്രമാണ് മന്ത്രിയായത്. കെ മുരളീധരനേയും ജി കാർത്തികേയനും മന്ത്രിമാരാക്കത്ത് നായർ പ്രാതിനിധ്യം കൂടിയതാണ്. അഞ്ചാം മന്ത്രിസ്ഥാന വിവാദവും താക്കോൽ സ്ഥാന പരാമർശവുമെല്ലാം കോൺഗ്രസിനെ ദോഷമായി ബാധിച്ചവയാണ്.
സിപിഐ(എം) മന്ത്രിമാരെ നിശ്ചയിക്കുമ്പോൾ കഴിവിനാകും മുൻഗണന. കാര്യക്ഷമമായ ഭരണമാണ് പിണറായിയുടെ ലക്ഷ്യം. തോമസ് ഐസക് ധനമന്ത്രിയാകുമെന്നു ഉറപ്പാണ്. വിജയിച്ചുവന്ന കേന്ദ്രകമ്മിറ്റി, സെക്രട്ടേറിയറ്റ് അംഗങ്ങൾ മിക്കവരും മന്ത്രിസഭയിൽ ഇടംപിടിക്കും. തോമസ് ഐസക്, ഇ.പി. ജയരാജൻ, എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ എന്നിവരാണിവർ. എംഎം മണിയെ ഒഴിവാക്കുന്നു. ഇപി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, ജെ മേഴ്‌സിക്കുട്ടിയമ്മ, സി രവീന്ദ്രനാഥ്, എസി മൊയ്തീൻ എന്നിവരും മന്ത്രമാരാകുന്നു. സ്വതന്ത്രനായ കെടി ജലീലിനും മന്ത്രിസ്ഥാനം നൽകാനാണ് തീരുമാനം. സ്പീക്കർ സ്ഥാനത്തേക്ക് സുരേഷ് കുറുപ്പ് എത്തും.
എ പ്രദീപ് കുമാർ മന്ത്രിയാകാൻ യോഗ്യനാണ്. എന്നാൽ കോഴിക്കോട് നിന്ന് സെക്രട്ടറിയേറ്റ് അംഗമായ ടിപി രാമകൃഷ്ണനുണ്ട്. അതിനാൽ സാധ്യത അടയുന്നു. വികെസി മുഹമ്മദ് കോയയും ഒഴിവാക്കപ്പെട്ടു. പാർട്ടിയിലെ സീനിയോറിട്ടി മാത്രമാണ് ഇവിടെ മാനദണ്ഡം. പത്തനംതിട്ടയിൽ രാജു എബ്രഹാം. ഇവിടെ ജനതാദള്ളിൽ നിന്ന് മാത്യു ടി എബ്രഹാം എത്തിയാൽ പിന്നെ രാജുവിന് അഞ്ചാം വിജയത്തിളക്കത്തിലും മന്ത്രി പദവി കിട്ടില്ല. സമുദായ പരിഗണന നൽകുകയാണെങ്കിൽ ഉറപ്പായും രാജു എബ്രഹാമിനെ മന്ത്രിയാക്കാം. എന്നാൽ അത്തരം രീതികൾ വേണ്ടെന്നാണ് പിണറായിയുടെ തീരുമാനം. എല്ലാ ജില്ലകളുടെ പ്രതിനിധികളും മന്ത്രിസഭയിൽ ഉണ്ടാകണമെന്നാണ് ആഗ്രഹം.
അതിന് വേണ്ടിക്കൂടിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. സംസ്ഥാനത്തിന്റെ മുഴുവൻ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന മന്ത്രിസഭയാക്കി മാറ്റും. ഒന്നിലധികം വനിതകളും മന്ത്രിസഭയിലുണ്ടാകും. പേരിന് മാത്രം സ്ത്രീയെന്ന പേരുദോഷവും ഇതോടെ അകലും. കാസർഗോഡ് ജില്ലയ്ക്ക ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലായിരുന്നു. പാലക്കാടിനേയും അവഗണിച്ചു. മലപ്പുറത്തിന്റേയും കോട്ടയത്തിന്റേയും ആധിക്യമാണ് പ്രതിഫലിച്ചത്. തൃശൂരിനും മതിയായ പ്രാതിനിധ്യം കിട്ടിയില്ല. ഇതെല്ലാം കോൺഗ്രസിന് തിരിച്ചടിയായി. തിരുവനന്തപുരത്തും ഇത് തന്നെയാണ് ഭരണതുടർച്ചെയന്ന മുദ്രാവാക്യം ഉയർത്തിയെത്തിയ ഉമ്മൻ ചാണ്ടിയുടെ യുഡിഎഫിന് പരാജയം സമ്മതിച്ചത്.
അതിനാൽ തുടർഭരണം ആഗ്രഹിക്കുന്ന പിണറായി എല്ലാ ജില്ലകളേയും മന്ത്രിസഭയിൽ എത്തിക്കാനാണ് ആലോചിക്കുന്നത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും എല്ലാം പരിഗണന കണക്കിലെടുത്താകും നിശ്ചയിക്കുക. അർഹതുള്ള ആരേയും താൻ ഒഴിവാക്കില്ലെന്നാണ് പിണറായി നൽകുന്ന സൂചന.
സിപിഐയിൽ നിന്ന് പ്രധാനമായും സി ദിവാകരൻ, ഇ. ചന്ദ്രശേഖരൻ, മുല്ലക്കര രത്‌നാകരൻ, വി എസ്. സുനിൽകുമാർ, കെ. രാജു, മുഹമ്മദ് മൊഹ്‌സിൻ തുടങ്ങിയ പേരുകളാണ് ഉയരുന്നത്. മതജാതി സമവാക്യമൊന്നും ഇവിടേയും പരിഗണിക്കപ്പെടുന്നില്ലെന്നത് വ്യക്തമാണ്.
സിപിഐ(എം) സംസ്ഥാന സെ്ക്രട്ടറിയേറ്റ് അംഗീകരിച്ച മന്ത്രിപട്ടിക ഇങ്ങനെ(സിപിഐ(എം) സംസ്ഥാന സമിതിയുടെ തീരുമാനമാകും അന്തിമം)
1 ഇപി ജയരാജൻ
2 ജി സുധാകരൻ
3 കടകംപള്ളി സുരേന്ദ്രൻ
4 ടിപി രാമകൃഷ്ണൻ
5 ജെ മേഴ്‌സിക്കുട്ടിയമ്മ
6 കെടിജലീൽ
7 സി രവീന്ദ്രനാഥ്,
8 എസി മൊയ്തീൻ
9 കെകെ ശൈലജ
10 തോമസ് ഐസക്
11 എകെ ബാലൻ