- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിക്കാരനായ വ്യാജ സർട്ടിഫിക്കറ്റുകാരന് താങ്ങും തണലുമായത് ധർമ്മടത്തെ ദൃശ്യമാദ്ധ്യമ പ്രവർത്തകൻ; തലശ്ശേരി 'അമൃതയിലെ' വ്യാജസർട്ടിഫിക്കറ്റിൽ ഒടുവിൽ അന്വേഷണം: രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരനെ അഴിക്കുള്ളിലാക്കിയത് മുഖ്യമന്ത്രി പിണറായിയുടെ ഇടപെടൽ
കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു ദൃശ്യമാദ്ധ്യമത്തിൽ ജോലി നേടി കുപ്രസിദ്ധി നേടിയ മാദ്ധ്യമ പ്രവർത്തകൻ പൊലീസ് പിടിയിലായ വ്യാജസർട്ടിഫിക്കറ്റ് ശൃംഖലയിലെ ഇടനിലക്കാരൻ. രാജ്യത്തെ 12 സർവ്വകലാശാലകളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമായി തയ്യാറാക്കി നൽകുന്ന തലശ്ശേരി അമൃത കോളേജിലെ പരിശോധനക്കിടയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതിരോധവകുപ്പിന്റെ കോഴ്‌സിന് വ്യാജ സർട്ടിഫിക്കറ്റുമായി മാദ്ധ്യമപ്രവർത്തകൻ പോയതും ഇവിടെ നിന്നും കിട്ടിയ സർട്ടിഫിക്കറ്റുമായിട്ടായിരുന്നു. കോളേജിന്റെ പേരിനോട് സാമ്യമുള്ള ദൃശ്യമാദ്ധ്യമത്തിലെ പ്രധാന റിപ്പോർട്ടറാണ് വിവിധ ഉദ്യോഗസ്ഥർക്ക് ഉദ്യോഗക്കയറ്റത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കററുകൾ നൽകാൻ ഒത്താശ ചെയ്തത്. ചില വിദേശ സർവ്വകലാശാലകളുടെ സർട്ടിഫിക്കറ്റുകളും ഇവിടെനിന്ന് നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായിട്ടുണ്ട്. വിദേശത്ത് ജോലി സമ്പാദിക്കാൻ വേണ്ടി വ്യാജമായി സർട്ടിഫിക്കറ്റുകൾ നേടി നിരവധി പേർ ഗൾഫുനാടുകളിൽ ഉൾപ്പെടെ താക്കോൽ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ
കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു ദൃശ്യമാദ്ധ്യമത്തിൽ ജോലി നേടി കുപ്രസിദ്ധി നേടിയ മാദ്ധ്യമ പ്രവർത്തകൻ പൊലീസ് പിടിയിലായ വ്യാജസർട്ടിഫിക്കറ്റ് ശൃംഖലയിലെ ഇടനിലക്കാരൻ. രാജ്യത്തെ 12 സർവ്വകലാശാലകളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമായി തയ്യാറാക്കി നൽകുന്ന തലശ്ശേരി അമൃത കോളേജിലെ പരിശോധനക്കിടയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതിരോധവകുപ്പിന്റെ കോഴ്‌സിന് വ്യാജ സർട്ടിഫിക്കറ്റുമായി മാദ്ധ്യമപ്രവർത്തകൻ പോയതും ഇവിടെ നിന്നും കിട്ടിയ സർട്ടിഫിക്കറ്റുമായിട്ടായിരുന്നു.
കോളേജിന്റെ പേരിനോട് സാമ്യമുള്ള ദൃശ്യമാദ്ധ്യമത്തിലെ പ്രധാന റിപ്പോർട്ടറാണ് വിവിധ ഉദ്യോഗസ്ഥർക്ക് ഉദ്യോഗക്കയറ്റത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കററുകൾ നൽകാൻ ഒത്താശ ചെയ്തത്. ചില വിദേശ സർവ്വകലാശാലകളുടെ സർട്ടിഫിക്കറ്റുകളും ഇവിടെനിന്ന് നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായിട്ടുണ്ട്. വിദേശത്ത് ജോലി സമ്പാദിക്കാൻ വേണ്ടി വ്യാജമായി സർട്ടിഫിക്കറ്റുകൾ നേടി നിരവധി പേർ ഗൾഫുനാടുകളിൽ ഉൾപ്പെടെ താക്കോൽ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ ഭരണപരമായും രാഷ്ട്രീയപരമായും നല്ല പിൻതുണ കഴിഞ്ഞ കാലങ്ങളിൽ തനിക്ക് ലഭിച്ചിരുന്നതായി കോളേജ് ഉടമ പിണറായി പാറപ്രത്തെ വടക്കെയിൽ അജയൻ വ്യക്തമാക്കിയതായി അറിയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടുകാരനായ അജയന് സർവ്വരാഷ്ട്രീയക്കാരുടേയും പിൻതുണ നൽകിപ്പോന്നത് ധർമ്മടത്തെ ദൃശ്യമാദ്ധ്യപ്രവർത്തകനായിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ജോലി സമ്പാദിച്ച ഇയാളായിരുന്നു ഈ കോളേജിന്റെ ഇത്തരം ഇടപാടിന് താങ്ങും തണലുമായി നിന്നത്. കണ്ണൂരിലെ ഒരു സായാഹ്നപത്രത്തിന്റെ കേവലം പ്രാദേശിക ലേഖകനായി പത്രപ്രവർത്തനം ആരംഭിച്ച ഇയാൾ പിന്നീട് സഹോദരിയുടെ പേരിലുള്ള സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്തി ബിജെപി. മുഖപത്രത്തിൽ സ്ഥാനം നേടി. അവിടെനിന്നും ഇത് കണ്ടുപിടിച്ച ശേഷമാണ് ദൃശ്യമാദ്ധ്യമത്തിൽ ചേക്കേറിയത്. അതിന് സഹായിച്ചതും ആർ.എസ്. എസ്- ബിജെപി. നേതാക്കൾ തന്നെ. ദൃശ്യമാദ്ധ്യമത്തിൽ എത്തിയപ്പോൾ സിപിഐ.(എം.) സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും മുൻ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയുമായും ഇയാൾ വളരെയധികം അടുത്തു. ഇതൊക്കെ മുതലെടുക്കാൻ ഇയാൾക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിയായതോടെ പിണറായി വിജയൻ കാര്യങ്ങൾ മനസ്സിലാക്കി. ഇതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നാണ് സൂചന.
ഇടതു -വലതു പക്ഷങ്ങളുടെ ഭരണത്തിൽ സ്വാധീനം ചെലുത്താനും ഇയാൾക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇടതുമുന്നണി ഭരണകാലത്ത് പത്രപ്രവർത്തക അക്രെഡിറ്റേഷൻ കമ്മിറ്റിയിലും കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിലും മീഡിയാ അക്കാദമിയിലും ഇയാൾക്ക് അംഗത്വം നൽകിയിരുന്നു. ഈ രണ്ടു ഭരണകാലത്തും മുന്നണികളോടടുപ്പമുള്ളവർ തന്നെ ഇയാൾ ചില ആരോപണ വിധേയനാണെന്ന് അറിയിച്ചെങ്കിലും ചില നേതാക്കൾക്ക് ഇയാൾ പ്രിയങ്കരനായിരുന്നു. ഏററവുമൊടുവിൽ മുഖ്യമന്ത്രിയുടെ ധർമ്മടം മണ്ഡലം ഓഫീസിന്റെ ഉത്ഘാടന ചടങ്ങിൽ ആദ്യാവസാനം ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. മികച്ച മാദ്ധ്യമ പ്രവർത്തകർ പരിഹാസത്തോടെ കണ്ടിരുന്ന ഇയാളെ സിപിഐ.(എം.) യിലേയും കോൺഗ്രസ്സിലേയും ബിജെപി.യിലേയും ഉന്നതർ എടുത്തു താലോലിച്ചു. എ.കെ.ആന്റണിയും ഒ.രാജഗോപാലും ഇയാളുടെ മണിയടിയിൽ വീണിരുന്നു.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് അന്വേഷണം ചൂടുപിടിച്ചപ്പോൾ ഒതുക്കി തീർക്കാനുള്ള ശ്രമവും അണിയറയിൽ സജീവമാണ്. ഇടനിലക്കാരനായി പ്രവർത്തിച്ച ഈ മാദ്ധ്യമ പ്രവർത്തകനും ഒരു കൂട്ടം ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പിലെ ചിലരെ സ്വാധീനിച്ച് കേസ് പുറത്ത് വരാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. 2012 ലും സമാനമായ സംഭവങ്ങൾ നടന്നിരുന്നു. ഇപ്പോൾ എൻ.ഐ.എയിലുള്ള ബിജു ജോൺ ലാസർ അമൃത കോളേജിൽ വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച് പരിശോധന നടത്തുമ്പോൾ തന്നെ അന്നത്തെ ആഭ്യന്തര വകുപ്പ് ഇടപെട്ട് നിർത്തിവെയ്പിക്കുകയായിരുന്നു. പിടിച്ചെടുത്ത വസ്തുവകകൾ സമ്മർദ്ദത്തെത്തുടർന്ന് തിരിച്ചേൽപ്പിക്കേണ്ടിയും വന്നു. അന്ന് പൊലീസിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരും ഈ മാദ്ധ്യമ പ്രവർത്തകനും ഇടപെട്ടാണ് വ്യാജസർട്ടിഫിക്കറ്റ് കേസ് മുക്കിയത്.
ആവശ്യക്കാർക്കനുസരിച്ച് ഏത് ബിരുദ സർട്ടിഫിക്കറ്റും ഇവിടെനിന്ന് നിർമ്മിച്ചു നൽകും. ഡിഗ്രിക്ക് പുറമേ എം.ബി.എ, പി.എച്ച്.ഡി, പോലും നൽകിയിട്ടുണ്ടെന്നാണ് വിവരം. ആറു മാസം കൊണ്ട് ഇവർ ഒരുക്കുന്ന പരീക്ഷ തലശ്ശേരിയിൽ വച്ച് നടത്തും. ഈ പരീക്ഷയിൽ ജയിച്ചാൽ 2500 കിലോമീറ്ററിലപ്പുറം കിടക്കുന്ന മേഘാലയാ സർവ്വകലാശാലയുടെ ബിരുദമോ പിഎച്ച്. ഡി.യോ കിട്ടും. ഓരോ സർവ്വകലാശാലയുടേയും സർട്ടിഫിക്കറ്റിന് വ്യസ്ത്യസ്ത രീതിയിലാണ് തുക കൊടുക്കേണ്ടി വരിക. എല്ലാം തലശ്ശേരി ലോഗൻസ് റോഡിലെ ബാഹ്യ ലോകമറിയാത്ത ശീതീകരിച്ച മുറിയിൽ നിന്നും അണിയിച്ചൊരുക്കും. ആർക്കും സംശയമില്ലാത്ത രീതിയിൽ പരിക്ഷ നടത്തി ഗ്രേഡ് തിരിച്ച് പാസാക്കും. ഇയാൾ തന്നെ തയ്യാറാക്കുന്ന സിലബസ് അനുസരിച്ചാണ് പരീക്ഷ.
ഗ്രേഡ് അനുസരിച്ച് ബിരുദ സർട്ടിഫിക്കറ്റിന് വില നൽകണം. വടക്കേയിൽ അജയനു പുറമേ തിരുവനന്തപുരം സ്വദേശി ബി.ഷാജിയും പ്രതിപ്പട്ടികയിലുണ്ട്. നാളെ പൊലീസ് കസ്റ്റഡിയിൽ പ്രതികളെ വാങ്ങി മൊഴി എടുക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും.