- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭ നടക്കുമ്പോൾ പുറത്തിറങ്ങരുത്; മന്ത്രിമാർക്കും ഭരണപക്ഷ എംഎൽഎമാർക്കും മുഖ്യമന്ത്രിയുടെ ഉഗ്രശാസനം; നിയമസഭക്കാലത്ത് മന്ത്രിമാരെ ഉദ്ഘാടനത്തിന് വിളിക്കുന്നവർ കാത്തിരുന്ന് മടുക്കും
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ പുറത്ത് പരിപാടികളിൽ പങ്കെടുക്കുന്നതിനും ഉദ്ഘാടനങ്ങൾക്കു പോകുന്നതിനും മന്ത്രിമാർക്ക് വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ഏറ്റെടുത്ത ഉദ്ഘാടന പരിപാടികൾക്ക് കൃത്യസമയത്ത് എത്താനാകാതെ കുടുങ്ങുകയാണ് മന്ത്രിമാർ. നിയമസഭാ സമ്മേളിക്കുമ്പോൾ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും പൂർണസമയവും സഭയിൽ ഉണ്ടായിരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സഭ പിരിഞ്ഞതിനുശേഷമേ ഉദ്ഘാടനപരിപാടികൾ ഏറ്റെടുക്കാവു എന്നും മുഖ്യമന്ത്രി കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്.മന്ത്രിമാരെയും എൽഡിഎഫ് എംഎൽഎമാരെയും ഉദ്ഘാടകരായി നിശ്ചയിച്ച പരിപാടികളുടെ സംഘാടകർ ഇപ്പോൾ വെള്ളം കുടിക്കുകയാണ്. കായിക മന്ത്രി ഇ.പി. ജയരാജനെ കാത്തിരുന്ന് തളർന്നത് കോട്ടൺഹിൽ എൽ.പി. സ്‌കൂളിലെ കുരുന്നുകളാണ്. രാവിലെ ഒമ്പത് മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. മന്ത്രി വന്നത് 12.30ന്. ഇതിനിടയിൽ മേയറും ഉദ്യോഗസ്ഥരുമെല്ലാം പലതവണ വന്നുമടങ്ങി. മന്ത്രി ഉടൻ എത്തും എന്ന് അറിയിപ്പ് ലഭിക്കുമ്പോഴെല്ലാം
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ പുറത്ത് പരിപാടികളിൽ പങ്കെടുക്കുന്നതിനും ഉദ്ഘാടനങ്ങൾക്കു പോകുന്നതിനും മന്ത്രിമാർക്ക് വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ഏറ്റെടുത്ത ഉദ്ഘാടന പരിപാടികൾക്ക് കൃത്യസമയത്ത് എത്താനാകാതെ കുടുങ്ങുകയാണ് മന്ത്രിമാർ.
നിയമസഭാ സമ്മേളിക്കുമ്പോൾ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും പൂർണസമയവും സഭയിൽ ഉണ്ടായിരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സഭ പിരിഞ്ഞതിനുശേഷമേ ഉദ്ഘാടനപരിപാടികൾ ഏറ്റെടുക്കാവു എന്നും മുഖ്യമന്ത്രി കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മന്ത്രിമാരെയും എൽഡിഎഫ് എംഎൽഎമാരെയും ഉദ്ഘാടകരായി നിശ്ചയിച്ച പരിപാടികളുടെ സംഘാടകർ ഇപ്പോൾ വെള്ളം കുടിക്കുകയാണ്.
കായിക മന്ത്രി ഇ.പി. ജയരാജനെ കാത്തിരുന്ന് തളർന്നത് കോട്ടൺഹിൽ എൽ.പി. സ്‌കൂളിലെ കുരുന്നുകളാണ്. രാവിലെ ഒമ്പത് മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. മന്ത്രി വന്നത് 12.30ന്. ഇതിനിടയിൽ മേയറും ഉദ്യോഗസ്ഥരുമെല്ലാം പലതവണ വന്നുമടങ്ങി. മന്ത്രി ഉടൻ എത്തും എന്ന് അറിയിപ്പ് ലഭിക്കുമ്പോഴെല്ലാം അദ്ധ്യാപകരും സംഘാടകരും വിദ്യാർത്ഥികളെ ക്ലാസിൽനിന്ന് വിളിച്ചിറക്കും. കുറച്ചുനേരം കാത്തിരുന്ന ശേഷം വിദ്യാർത്ഥികളെ ക്ലാസ്‌റൂമിലേക്ക് തിരിച്ചുവിടും.
മന്ത്രിയുടെ മുമ്പിൽ കായികാഭ്യാസം നടത്തി 'ആളാകാൻ' കാത്തിരുന്ന വിദ്യാർത്ഥികളായിരുന്നു അധികവും. 12.30 ഓടെ മന്ത്രി എത്തുമ്പോൾ വിശപ്പുകയറി എല്ലാ ആവേശവും തകർന്ന നിലയിലായി അവർ. നിയമസഭയിൽ ഇരിക്കണമെന്ന് കർശന നിർദ്ദേശമുള്ളതിനാലാണ് വൈകിയതെന്ന ക്ഷമാപണത്തോടെയാണ് മന്ത്രി തന്റെ പ്രസംഗം തുടങ്ങിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ, വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് എന്നിവർ ഏറ്റെടുത്ത ചില പരിപാടികൾ നിയമസഭയുടെ പേരിൽ ഒഴിവാക്കുകയും ചെയ്തു. രാവിലെ എട്ടര മുതൽ ഉച്ചയക്ക് രണ്ടരവരെയാണ് സാധാരണ സഭ ചേരുന്നത്.
ഈ സമയമത്രയും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിലുണ്ടാകും. പക്ഷേ
മന്ത്രിമാരും എംഎൽഎമാരും മുങ്ങും. ആദ്യദിവസങ്ങളിൽതന്നെ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. മന്ത്രിമാർ ഉൾപ്പെടെ 90 അംഗങ്ങളും സഭ തീരുന്നതുവരെ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതോടെയാണ് എല്ലാവരും കുടുങ്ങിയത്. ഇതിനുള്ളിൽതന്നെ പലരും സഭ നടക്കുന്ന സമയത്ത് പല പരിപാടികളും ഉദ്ഘാടനം ചെയ്യാമെന്ന് വാക്കുകൊടുക്കുകയും, അതിനനുസരിച്ച് സംഘാടകർ നോട്ടീസ് അച്ചടിച്ച് പ്രചരണം നടത്തുകയും ചെയ്തിരുന്നു.
ഇനിമുതൽ നിയമസഭ ചേരുന്ന സമയത്തുള്ള പരിപാടികളുടെ ഉദ്ഘാടനം ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി സഹമന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.