- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ നരാധമന്മാർ അവന്റെ കണ്ണു ചൂഴ്ന്നെടുത്തും മുടി വലിച്ചുപറിച്ചും രസിച്ചപ്പോൾ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത് വിവാദ സുവിശേഷ പ്രസംഗികൻ തങ്കു ബ്രദറിന്; കോടികളുടെ കള്ളപ്പണ ഇടപാടിന്റെ പേരിൽ മുൻപ് പൊലീസ് കേസെടുത്ത വിവാദ സുവിശേഷകന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പിണറായി വിജയന്റെ ചുറ്റിനും തമ്പടിച്ച പൊലീസിന് 'എന്റെ ഭർത്താവിനെ അവർ കൊല്ലു'മെന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞ 23കാരിയുടെ കണ്ണൂനീർ കാണാൻ കഴിഞ്ഞില്ല
കോട്ടയം: കെവിൻ പി ജോസഫിനെ വീട്ടിൽ കയറി അതിക്രമം നടത്തി നീനുവിന്റെ സഹോദരന്മാരും ഗുണ്ടാസംഘവും തട്ടിക്കൊണ്ടുപോയ വേളയിൽ പരാതിയുമായി ഭാര്യ നീനു ചാക്കോ പൊലീസ് സ്‌റ്റേഷനിൽ ചെന്നപ്പോൾ അന്വേഷിക്കാൻ തടസമായി ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട്, അദ്ദേഹം പോയ ശേഷം അന്വേഷിക്കാം എന്നായിരുന്നു. ഈ അനാസ്ഥായാണ് യുവാവിന്റെ ജീവൻ എടുത്തതും. തന്റെ സഹോദരനാണ് തട്ടിക്കൊണ്ടു പോയതെന്ന് നീനു പൊലീസിൽ പറയുകയും സഹോദന്റെ നമ്പർ നൽകുകയും ചെയ്തിരുന്നു. ഈ സമയം പൊലീസ് കൃത്യമായ ഇടപെടിൽ നടത്തിയിരുന്നെങ്കിൽ ആ യുവാവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല. ഗാന്ധിനഗർ പൊലീസിന് കൃത്യനിർവഹണം നടത്തുന്നതിൽ വീഴ്‌ച്ച വന്നതിൽ ആ അർത്ഥത്തിൽ ഒരു പങ്ക് മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. വിവാദ സുവിശേഷകനായ തങ്കു പാസ്റ്ററുടെ പരിപാടിയിൽ ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. വിവാദ സുവിശേഷകന്റെ ഈ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ വലിയ തോതിൽ പൊലീസ് സന്നാഹവും ഒരുക്കേണ്ടി വന്നു.
കോട്ടയം: കെവിൻ പി ജോസഫിനെ വീട്ടിൽ കയറി അതിക്രമം നടത്തി നീനുവിന്റെ സഹോദരന്മാരും ഗുണ്ടാസംഘവും തട്ടിക്കൊണ്ടുപോയ വേളയിൽ പരാതിയുമായി ഭാര്യ നീനു ചാക്കോ പൊലീസ് സ്‌റ്റേഷനിൽ ചെന്നപ്പോൾ അന്വേഷിക്കാൻ തടസമായി ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട്, അദ്ദേഹം പോയ ശേഷം അന്വേഷിക്കാം എന്നായിരുന്നു. ഈ അനാസ്ഥായാണ് യുവാവിന്റെ ജീവൻ എടുത്തതും. തന്റെ സഹോദരനാണ് തട്ടിക്കൊണ്ടു പോയതെന്ന് നീനു പൊലീസിൽ പറയുകയും സഹോദന്റെ നമ്പർ നൽകുകയും ചെയ്തിരുന്നു. ഈ സമയം പൊലീസ് കൃത്യമായ ഇടപെടിൽ നടത്തിയിരുന്നെങ്കിൽ ആ യുവാവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല.
ഗാന്ധിനഗർ പൊലീസിന് കൃത്യനിർവഹണം നടത്തുന്നതിൽ വീഴ്‌ച്ച വന്നതിൽ ആ അർത്ഥത്തിൽ ഒരു പങ്ക് മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. വിവാദ സുവിശേഷകനായ തങ്കു പാസ്റ്ററുടെ പരിപാടിയിൽ ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. വിവാദ സുവിശേഷകന്റെ ഈ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ വലിയ തോതിൽ പൊലീസ് സന്നാഹവും ഒരുക്കേണ്ടി വന്നു. അതുകൊണ്ട് 'എന്റെ ഭർത്താവിനെ അവർ കൊല്ലു'മെന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞ 23കാരിയുടെ കണ്ണൂനീർ കാണാൻ പൊലീസ് കൂട്ടാക്കിയില്ല.
മുഖ്യമന്ത്രിയുടെ സുരക്ഷയിൽ വീഴ്‌ച്ച വരുത്തിയാൽ നടപടി കടുത്തതാകുമെന്ന ഭയം തന്നെയാണ് പൊലീസുകാരെ പിന്തിരിപ്പിച്ചതെന്ന് കരുതേണ്ടി വരും. തട്ടിക്കൊണ്ട് പോയ യുവാവ് സഞ്ചരിച്ച വാഹനം നിരവധി പൊലീസ് സ്റ്റേഷൻ അതിർത്തികളിലൂടെയാണ് കടന്ന പോയത്. ആ സമയത്ത് വയർലസ് വഴി ഇടപെടൽ നടത്തിയെങ്കിൽ വണ്ടി പിടിക്കാനെങ്കിലും സാധിക്കുമായിരുന്നു.
തങ്കു പാസ്റ്റർ എന്ന വിവാദ സുവിശേഷകന്റെ നേതൃത്വത്തിലുള്ള റിച്ച് വേൾഡ് വൈഡ് എന്ന സംഘടനയുടെ സംസ്ഥാനതല സൗജന്യ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്. മുഖ്യമന്ത്രിയെ കൂടാതെ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി.എൻ വാസവൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു. പരിപാടിയിൽ പങ്കെടുത്ത് തങ്കുവിന്റെ സേവനങ്ങളെ മുഖ്യമന്ത്രി വാനോളം പുകഴ്‌ത്തുകയായിരുന്നു.
ഇടത്പക്ഷ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ യേശുക്രിസ്തുവിന്റെ ജീവതവുമായി ചേർത്ത് വായിക്കേണ്ടതാണെന്നും റിച്ച് വേൾഡ് വൈഡ് അത്തരം മഹത്തായ സേവനങ്ങളാണ് തങ്കുവിന്റെ നേതൃത്വത്തിലുള്ള സംഘടന ചെയ്യുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സഭക്കും സർക്കാരിനുമിടയിൽ സഹകരിക്കാനുള്ള പുതിയ മേഖലകൾ രൂപപ്പെട്ട് വരികയാണെന്നുമൊക്കെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിവാദ വ്യക്തിത്വത്തിന് ഉടമായാണ് തങ്കു പാസ്റ്റർ എങ്കിലും പിണറായി വിജയനുമായി അടുത്ത ബന്ധമാണുള്ളത്. മുമ്പ് പിണറായി തങ്കു പാസ്റ്ററുടെ മകന്റെ വിവാഹത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
തങ്കു പാസ്റ്റർ നേതൃത്വം കൊടുക്കുന്ന ഹെവൻലി ഫീസ്റ്റ് എന്ന സുവിശേഷ സംഘടന വിദേശ ഫണ്ടിങ്ങിന്റെ പേരിൽ അടക്കം വിവാദത്തിലായിരുന്നു. 2008ൽ മെയ് 25ന് കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ തങ്കു പാസ്റ്ററിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, ഈ കേസ് പിന്നീട് സമർത്ഥമായി തന്നെ ഒതുക്കുകയും ചെയ്തു. മാധ്യമങ്ങൾ പോലും തങ്കുബ്രദറിന് എതിരായ റെയ്ഡ് വാർത്തകൾ പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. കുറെയധികം സ്വർണ്ണാഭരണങ്ങളും ഇവിടെ നിന്നും പൊലീസ് പിടിച്ചെടുത്തെന്നായരുന്നു അന്നത്തെ വാർത്തകൾ. ഈ സ്വർണാഭരണങ്ങളെല്ലാം പ്രാർത്ഥനയ്‌ക്കെത്തുന്നവരുടെ കൈകളിൽ നിന്നും കളഞ്ഞ് പോയതാണെന്നാണ് സ്വർഗീയ വിരുന്ന് അധികൃതർ പിന്നീട് പൊലീസിൽ പറഞഅഞത്.
ഇങ്ങനെയുള്ള വിവാദ വ്യക്തിയുമായി പിണറായി വിജയന് എന്തു ബന്ധമെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. അടുത്തിടെ ആം ആദ്മി പാർട്ടിയിലേക്ക് പാസ്റ്റർ ചേക്കേറുമെന്ന വാർത്ത വന്നിരുന്നു. ഇതിനിടെ ആത്മീയ വിരുന്നിന്റെ പേരിൽ വിശ്വാസത്തെ മറയാക്കി പണപ്പിരിവു നടത്തുന്ന തങ്കുബ്രദറിന് എതിരായി വാർത്താസമ്മേളനം വിളിച്ച് തെളിവുകൾ നൽകിയിട്ടും വാർത്ത നൽകാതെ മലയാളത്തിലെ പത്രമുത്തച്ഛിമാർ ആത്മീയ വ്യാപാരിയോടുള്ള കൂറ് ആവർത്തിച്ചു തെളിയിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
മുണ്ടക്കയം സ്വദേശിയും, മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു പി കെ രാജൻ, ഭാര്യ ബീനാ രാജൻ എന്നിവരാണ് ആത്മീയ വിരുന്നിൽ നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് തെളിവുകൾ സഹിതം വാർത്താസമ്മേളനം നടത്തിയത്. അഞ്ച് വർഷത്തോളം വർഷമായി സ്വർഗീയ വിരുന്നിന്റെ ശുശ്രൂഷകരായിരുന്ന ഇവർ ഏതാനും മാസങ്ങൾക്കു മുമ്പ് സ്വർഗീയ വിരുന്നിൽ മാറിയതോടെയാണ് ഇവർക്കെതിരെ തങ്കു ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. എന്നാൽ, സ്വർഗീയ വരുന്നിന്റെ തലവൻ തങ്കു പാസ്റ്റർക്കെതിരെയായതിനാൽ മാധ്യമങ്ങൾ വാർത്ത നൽകിയില്ല.
8 വർഷങ്ങൾക്കു മുമ്പ് കട്ടപ്പന സ്വദേശിനിയായ പെൺകുട്ടിയെ കൈവയ്പ് ശുശ്രൂഷയ്ക്കെന്ന പേരിൽ തങ്കുപാസ്റ്റർ പീഡിപ്പിക്കാൻ ശ്രമിച്ചത് വൻവിവാദമായിരുന്നു. വൻ തോതിൽ മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഹിന്ദു ഐക്യവേദി, എസ്എൻഡിപിഎന്നിവ അടക്കമുള്ള ഹൈന്ദവ സംഘടനകൾ വളരെക്കാലമായി പ്രക്ഷോഭം നടത്തിവരികയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വൻ തോതിലുള്ള സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും, ശുശ്രൂഷകനെ മർദ്ദിക്കാൻ ശ്രമിച്ചതിന്റെയും, ഭീഷണിപ്പെടുത്തിയതിന്റെയും തെളിവുകളും പുറത്തുവന്നിരിക്കുന്നത്.
ചിട്ടിക്കമ്പനിക്കാനായ മാത്യു കുരുവിള തങ്കുബ്രദറായ കഥ
വർഷങ്ങൾക്ക് മുൻപ് കോട്ടയം പട്ടണത്തിൽ പൊട്ടിയ ഒരു ചിട്ടി കഥയിലെ കേന്ദ്ര കഥാപാത്രമായിരുന്നു തങ്കു ബ്രദർ എന്നാണ് നാട്ടുകാർ പറയുന്നത്. അന്ന് മാത്യു കുരുവിള എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേർ. കോട്ടയം സിഎംഎസ് കോളേജിൽ നിന്നും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പ്രീ ഡിഗ്രി മാത്രം കൈമുതലായുള്ള തങ്കു സഹോദരന്റെ പേരിന് മുൻപിലുള്ള ഡോക്ടർ പദവി പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. തങ്കു ബ്രദറിലേക്കുള്ള ജീവിതയാത്രയുടെ തുടക്കത്തിൽ കോളേജ് രാഷ്ട്രീയത്തിലെ സജീവ എസ്എഫ്ഐ പ്രവർത്തകനിൽ നിന്നുമായിരുന്നു., ചിട്ടി നടത്തിപ്പുകാരനായി ജീവിതം കരുപ്പിടിവിക്കുവാൻ തങ്കുബ്രദർ ശ്രമിച്ചു. ചിട്ടി എട്ടുനിലയിൽ പൊളിയുകയും, അവസാനം വിദേശത്തേക്ക് നാടുവിടുകയുമായിരുന്നു തങ്കു.
ചിട്ടി പൊട്ടിയതിനെ തുടർന്ന് വിദേശത്തേക്ക് പോയ ഇയാൾ വർഷങ്ങൾക്ക് ശേഷം തങ്കു ബ്രദറായി പുനരവതരിച്ചു എന്നാണ് നാട്ടുകാർ പറയുന്നത്. ദൈവവഴിയിൽ ആയതോടെ പൂർവാശ്രമ കഥകളൊക്കെ ബ്രദർ മറന്നു എന്നാണ് നാട്ടുകാരുടെ പരാതി. രോഗശാന്തിയുടെ പേരിൽ കൺവെൻഷനുകൾ സംഘടിപ്പിച്ച് ബ്രദർ വളർന്നു. ആറ് വർഷം കോണ്ട് തങ്കു ബ്രദർ കോടീശ്വരനായി. കോട്ടയത്തെ സ്വർഗീയ വിരുന്നിന്റെ ആസ്ഥാനം പടർന്ന് പന്തലിച്ചു. ഇതിനിടയിലെപ്പോഴോ മാത്യു കുരുവിള ഡോ. മാത്യു കുരുവിളയായി. കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് പണം നിക്ഷേപിക്കാൻ പന്തലിൽ പ്രത്യേകം പെട്ടി സ്ഥാപിച്ചാണ് ഇവിടെ പ്രാർത്ഥന നടക്കുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് കോട്ടയത്തുള്ള സ്വർഗ്ഗീയ വിരുന്നിൽ കേരളാ പൊലീസ് ക്രൈം ബ്രാഞ്ച് കയറിയിറങ്ങിയപ്പോൾ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. അനധികൃത സ്വത്ത് വിവരങ്ങളുടെ വിശദ്ധമായ കണക്കുൾക്കൊപ്പം വിദേശത്തുനിന്നും സ്വീകരിക്കപ്പെടുന്ന അനധികൃത ഫണ്ട് വിവരങ്ങളും അവയുടെ വ്യാപ്തിയും കണ്ട് കേരളജനത ഞെട്ടി. ക്രൈംബ്രാഞ്ച് ഫയൽ ചെയ്ത അന്നത്തെ കേസുകളിൽ പലതും ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം.
തായ്വാൻ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നും തങ്കു ബ്രദർ സ്വീകരിക്കുന്ന കണക്കിൽപെടാത്ത പണത്തിന്റെ സ്രോതസിനെക്കുറിച്ച് ഐബി സൂക്ഷമായി നിരീക്ഷിിക്കുന്നുണ്ട്. ഇങ്ങനെയുള്ള വിവാദ വ്യക്തിയുടെ വേദിയിലാണ് മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ നേതാക്കളും എത്തിയത് വിവാദങ്ങൾക്ക് ഇടയാക്കും. എന്നാൽ, വോട്ടു ബാങ്ക് രാഷ്ട്രീയം കൂടി ഇതിൽ നിലനിൽക്കുന്നുണ്ടെന്നതിലാൽ തങ്കുവിനെതിരെ ആരും നടപടി സ്വീകരിക്കാറില്ലെന്ന് മാത്രാം.