- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ ചീഞ്ഞുണങ്ങി ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ്; വില കുത്തനെ കുറഞ്ഞതും തിരിച്ചടിയായി; മൂവാറ്റുപുഴ വാഴക്കുളം മാർക്കറ്റിൽ പൈനാപ്പിൾ കെട്ടിക്കിടന്നു നശിക്കുന്നു
കൊച്ചി: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റായ മുവാറ്റുപുഴ വാഴക്കുളം മാർക്കറ്റിൽ പൈനാപ്പിൾ വിപണി കടുത്ത പ്രതിസന്ധിയിൽ. ന്യൂനമർദം മൂലം ഒരാഴ്ചയായി സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ മൂലം വാങ്ങാൻ ആളില്ലാതെ ഇവിടെ പൈനാപ്പിൾ കെട്ടിക്കിടന്ന് അഴുകി നശിക്കുകയാണ്. റബർ വിപണി പോലെ തന്നെ പൈനാപ്പിൾ വിലയിടിവിൽ കനത്ത പ്രതിസന്ധിയിലായ കർഷകർക്ക് ഇത്തവണ കേരളത്തെ പോലെ അയൽസംസ്ഥാനങ്ങളിലുമുണ്ടായ കനത്ത വേനൽ ആശ്വാസമായിരുന്നു. വേനൽ ചൂടിൽ പൈനാപ്പിൾ വില കുതിച്ചു കയറിയിരുന്നു. എന്നാൽ മഴ കനത്തതോടെ കഥ മാറി. കേരളത്തിലെ പോലെ കർണ്ണാടകത്തിലും, തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളിൽ പൈനാപ്പിൾ വിപണിക്കും കർഷകർക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇവിടെ മഴമൂലം നിരവധി കർഷകരിൽ നിന്നും സമാഹരിച്ച പൈനാപ്പിൾ ആണ് കെട്ടിക്കിടക്കുന്നത്. മഴ എത്തുന്നതിനു തൊട്ടുമുൻപ് വരെ കിലോയ്ക്ക് 30 മുതൽ 35 രൂപ വരെ വില ഉണ്ടായിരുന്ന പൈനാപ്പിളിനു പച്ചയ്ക്ക് 27 രൂപയും പഴത്തിനു അഞ്ചു മുതൽ പത്തു രൂപ വരെയാണ് വില. പൊടുന്നനെ പൈനാപ്പിൾ പഴത്തിന് 25 രൂപവരെ കിലോക്ക
കൊച്ചി: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റായ മുവാറ്റുപുഴ വാഴക്കുളം മാർക്കറ്റിൽ പൈനാപ്പിൾ വിപണി കടുത്ത പ്രതിസന്ധിയിൽ. ന്യൂനമർദം മൂലം ഒരാഴ്ചയായി സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ മൂലം വാങ്ങാൻ ആളില്ലാതെ ഇവിടെ പൈനാപ്പിൾ കെട്ടിക്കിടന്ന് അഴുകി നശിക്കുകയാണ്.
റബർ വിപണി പോലെ തന്നെ പൈനാപ്പിൾ വിലയിടിവിൽ കനത്ത പ്രതിസന്ധിയിലായ കർഷകർക്ക് ഇത്തവണ കേരളത്തെ പോലെ അയൽസംസ്ഥാനങ്ങളിലുമുണ്ടായ കനത്ത വേനൽ ആശ്വാസമായിരുന്നു. വേനൽ ചൂടിൽ പൈനാപ്പിൾ വില കുതിച്ചു കയറിയിരുന്നു.
എന്നാൽ മഴ കനത്തതോടെ കഥ മാറി. കേരളത്തിലെ പോലെ കർണ്ണാടകത്തിലും, തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളിൽ പൈനാപ്പിൾ വിപണിക്കും കർഷകർക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇവിടെ മഴമൂലം നിരവധി കർഷകരിൽ നിന്നും സമാഹരിച്ച പൈനാപ്പിൾ ആണ് കെട്ടിക്കിടക്കുന്നത്.
മഴ എത്തുന്നതിനു തൊട്ടുമുൻപ് വരെ കിലോയ്ക്ക് 30 മുതൽ 35 രൂപ വരെ വില ഉണ്ടായിരുന്ന പൈനാപ്പിളിനു പച്ചയ്ക്ക് 27 രൂപയും പഴത്തിനു അഞ്ചു മുതൽ പത്തു രൂപ വരെയാണ് വില. പൊടുന്നനെ പൈനാപ്പിൾ പഴത്തിന് 25 രൂപവരെ കിലോക്ക് ഇടിഞ്ഞത് കർഷകരെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ മഴമൂലം നിലവിൽ ഉണ്ടായിരുന്ന ഡിമാൻഡ് നഷ്ടമായി.
അതോടൊപ്പം വാഴക്കുളം മാർക്കറ്റിൽ നിന്ന് പ്രധാനമായി പൈനാപ്പിൾ കയറ്റി അയക്കുന്ന തമിഴ്‌നാട്ടിലെ വലിയ നഗരങ്ങളും, കർണ്ണാടകത്തിലെ ബംഗളൂരു, മൈസൂർ എന്നിവിടങ്ങളും ന്യൂനമർദത്തെ തുടർന്ന് കനത്ത മഴയിൽ കുളിച്ചതിനാൽ ഇവിടെ നിന്നും ഈ സ്ഥലങ്ങളിലേക്കുള്ള ചരക്കു നീക്കം പൂർണമായി നിലച്ചു എന്ന് പറയാം. എന്നാൽ പൈനാപ്പിൾ കിലോക്ക് 20 മുതൽ 22 വരെ കിട്ടുന്നുണ്ട് എന്നും കേൾക്കുന്നു.
ഇപ്പോഴും ചൂട് രൂക്ഷമായി തുടരുന്ന ഡൽഹി, മുംബൈ, ജയ്പുർ തുടങ്ങിയ സ്ഥലങ്ങളിലേക്കു പൈനാപ്പിൾ ഇവിടെ നിന്ന് കയറ്റി അയാക്കുന്നതാണ് കുറച്ചെങ്കിലും വിപണിക്ക് ഇപ്പോൾ ആശ്വാസം ആകുന്നത്. എന്നാൽ വരാൻ പോകുന്ന കാലവർഷം കൂടുതൽ കടുക്കാനുള്ള സാദ്ധ്യതകൾ ഉയർന്നു വരുന്നതിനാൽ പൈനാപ്പിളിനു ഇനിയും വില കുറയാം എന്നതും കടുത്ത ആശങ്കയോടെയാണ് കർഷകരും പൈനാപ്പിൾ വ്യാപാരികളും കാണുന്നത്.