- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബം പോറ്റാൻ പകലന്തിയോളം ഓട്ടോയിടിച്ചു മടങ്ങിയെത്തിയപ്പോൾ കുടിച്ചു ബോധംകെട്ട ഭർത്താവിന്റെ തെറിവിളിയും അനാശാസ്യ ആരോപണവും; എല്ലാം മടുത്ത് മോളുമായി ഇറങ്ങിത്തിരിച്ചത് ആത്മഹത്യയ്ക്ക്; വിവരമറിഞ്ഞപ്പോൾ ഉടൻ ഇടപെട്ട് പൊലീസ്; എസ്‌ഐ കെ. വിജയൻ യുവതിയെയും മകളെയും ആത്മഹത്യാ മുനമ്പിൽനിന്ന് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് ഇങ്ങനെ
പിറവം: ഓട്ടം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കാണുന്നത് മദ്യലഹരിയിൽ കുഴഞ്ഞാടുന്ന ഭർത്താവിനെ. കണ്ടപാടെ കേട്ടാലറയ്ക്കുന്ന തെറിവിളി തുടങ്ങി. കൂട്ടത്തിൽ പരപുരുഷ ബന്ധമുണ്ടെന്ന ആരോപണവും. ഇനി ജീവിച്ചിട്ട് കാര്യമില്ലന്ന് തോന്നി. മോളെ തനിച്ചാക്കാൻ മനസ്സുവന്നില്ല. തീരുമാനം അറിയച്ചപ്പോൾ അവൾക്കും സമ്മതം. അങ്ങിനെ ഞങ്ങൾ യാത്രയായി, ഉടുതുണിപോലും മാറാതെ. മരിക്കണമെന്ന ഉറച്ച തീരുമാനത്തോടെ. താനും 13 കാരിയായ മകളും ആത്മഹത്യചെയ്യാൻ ഇറങ്ങി പുറപ്പെട്ടതിനേക്കുറിച്ച് പിറവം സ്വദേശിനിയും ഓട്ടോ ഡ്രൈവറമായ യുവതി പൊലീസിൽ വെളിപ്പെടുത്തിയ വിവരം ഇങ്ങിനെ. എസ്‌ഐ കെ വിജയന്റെ തക്കസമയത്തുള്ള ഇടപെടൽ മൂലമാണ് ഇരുവരെയും ആത്മഹത്യയിൽ നിന്നും രക്ഷിക്കാനായത്. സംഭവത്തേക്കുറിച്ച് പിറവം എസ്് ഐ യുടെ വിവരണം ചുവടെ. സ്‌റ്റേഷനിലേ ഒരുപൊലീസുകാരനാണ് വിവരം അറിയിച്ചത്. സുഹൃത്ത് വിളിച്ചുപറഞ്ഞതാണെന്ന മുഖവുരയോടെയാണ് ഇയാൾ കാര്യങ്ങൾ വ്യക്തമാക്കിയത്. അന്വേഷണത്തിൽ ഇവർ സ്ഥലത്തില്ലന്ന് വ്യക്തമായി. പിന്നെ ഇവരുടെ ഓട്ടോയുടെ നമ്പർ സംഘടിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും
പിറവം: ഓട്ടം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കാണുന്നത് മദ്യലഹരിയിൽ കുഴഞ്ഞാടുന്ന ഭർത്താവിനെ. കണ്ടപാടെ കേട്ടാലറയ്ക്കുന്ന തെറിവിളി തുടങ്ങി. കൂട്ടത്തിൽ പരപുരുഷ ബന്ധമുണ്ടെന്ന ആരോപണവും. ഇനി ജീവിച്ചിട്ട് കാര്യമില്ലന്ന് തോന്നി. മോളെ തനിച്ചാക്കാൻ മനസ്സുവന്നില്ല. തീരുമാനം അറിയച്ചപ്പോൾ അവൾക്കും സമ്മതം. അങ്ങിനെ ഞങ്ങൾ യാത്രയായി, ഉടുതുണിപോലും മാറാതെ. മരിക്കണമെന്ന ഉറച്ച തീരുമാനത്തോടെ.
താനും 13 കാരിയായ മകളും ആത്മഹത്യചെയ്യാൻ ഇറങ്ങി പുറപ്പെട്ടതിനേക്കുറിച്ച് പിറവം സ്വദേശിനിയും ഓട്ടോ ഡ്രൈവറമായ യുവതി പൊലീസിൽ വെളിപ്പെടുത്തിയ വിവരം ഇങ്ങിനെ. എസ്‌ഐ കെ വിജയന്റെ തക്കസമയത്തുള്ള ഇടപെടൽ മൂലമാണ് ഇരുവരെയും ആത്മഹത്യയിൽ നിന്നും രക്ഷിക്കാനായത്. സംഭവത്തേക്കുറിച്ച് പിറവം എസ്് ഐ യുടെ വിവരണം ചുവടെ.
സ്‌റ്റേഷനിലേ ഒരുപൊലീസുകാരനാണ് വിവരം അറിയിച്ചത്. സുഹൃത്ത് വിളിച്ചുപറഞ്ഞതാണെന്ന മുഖവുരയോടെയാണ് ഇയാൾ കാര്യങ്ങൾ വ്യക്തമാക്കിയത്. അന്വേഷണത്തിൽ ഇവർ സ്ഥലത്തില്ലന്ന് വ്യക്തമായി. പിന്നെ ഇവരുടെ ഓട്ടോയുടെ നമ്പർ സംഘടിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ അവർ സംസാരിക്കാൻ തയ്യാറായി. എന്തുപ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയപ്പോൾ പൊലീസിൽ പരാതിപ്പെട്ടിട്ട് ഫലമില്ലന്നും പലതവണ പരാതി നൽകിയതാണെന്നുമായിരുന്നു ഇവരുടെ പ്രതികരണം. മകളുമായി സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ഇവർ ഫോൺ നൽകി. മടങ്ങി വരണമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും പറഞ്ഞെങ്കിലും അവളും അമ്മയുടെ തീരുമാനത്തോട് ഉറച്ച് നിന്നു.
പിൻതുടർന്ന് കണ്ടെത്തുക എളുപ്പമല്ലന്ന് അറിയാമായിരുന്നു. ഇരുവരുമായി സംസാരിച്ച ശേഷവും മൊബൈൽ ടവർ ലൊക്കേഷൻ നോക്കുമ്പോൾ വാഗമണ്ണിനോട് അടുക്കുന്നതായി മനസ്സിലായി. വിവരം ഉടൻ ഈരാറ്റുപേട്ട പൊലീസിന് കൈമാറി. ഇവർ ലൊക്കേഷൻ മനസ്സിലാക്കി ചെല്ലുമ്പോൾ അത്മഹത്യമുനമ്പിന് ഏഴ് കിലോമീറ്ററോളം ഇപ്പുറത്ത് പാതയോരത്ത് ഇവരുടെ വാഹനം കണ്ടെത്തി. മുന്നിലെ കാഴ്ചകൾ കാണാൻ കഴിയാത്ത രീതിയിൽ കോടമഞ്ഞ് വ്യാപിച്ചിരുന്നതിനാലാണ് ഇവർ പാതവക്കിൽ വാഹനം ഒതുക്കിയതെന്ന് പിന്നീട് നടന്ന വിവര ശേഖരണത്തിൽ നിന്നും വ്യക്തമായി.
ഇരുവരുടേയും ജീവൻ രക്ഷിക്കുക എന്ന തന്റെ ദൗത്യത്തിന്് കോടമഞ്ഞും അനുഗ്രഹമായി മാറിയെന്നാണ് എസ് ഐ ചൂണ്ടികാണിക്കുന്നത്. മൂന്നുമാസം മുമ്പാണ് വിജയൻ പിറവം സ്റ്റേഷനിൽ ചാർജ്ജെടുക്കുന്നത്.ഇതിന് ശേഷം യിവതി തന്റെ മുന്നിൽ പരാതിയുമായി എത്തിയിട്ടില്ലന്നും ഇവരുടെ വീട്ടിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹരിച്ചുവെന്നുമാണ് എസ് ഐ യുടെ വെളിപ്പെടുത്തൽ.
ഭർത്താവിന്റെ മദ്യപാനശീലമാണ് കുഴപ്പത്തിനെല്ലാം കാരണമെന്നും ഇത്് മാറ്റാൻ ആരെങ്കിലും അദ്ദേഹവുമായി സംസാരിക്കണമെന്നുമാണ് യുവതിയുടെ ഇപ്പോഴത്തെ ആവശ്യം. കുടുമ്പത്തിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും കടബാദ്ധ്യതമൂലം താൻ ഏറെ ക്ലേശങ്ങൾ അനുഭവിക്കുന്നുണ്ടെന്നും മകളുടെ ഭാവിയെക്കരുതി ഇത് പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താൻ ഒുക്കമല്ലന്നും യുവതി വ്യക്തമാക്കി. വാഗമൺ യാത്രയെക്കുറിച്ച് കൂട്ടുകാരി ചോദിച്ചത് മകൾക്ക് വിഷമമുണ്ടാക്കിയെന്നും ഇനിയും ഇത്തരം ചോദ്യങ്ങൾക്കുള്ള അവസരം ഉണ്ടാവാത്ത തരത്തിൽ മുന്നോട്ട് പോകണമെന്നാണ് തന്റെ ആഗ്രഹമെന്നും യുവതി മറുനാടനോട് വെളിപ്പെടുത്തി.