- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെയിന്റിങ് ജോലി ചെയ്ത് കുടുംബം പോറ്റി; മതബോധനത്തിലൂടെ ചർച്ച് ഓഫ് ഗോഡിൽ നിറഞ്ഞു; സാമ്പത്തിക പരാധീനതകൾ കാരണം കൂടുംബത്തിൽ കലഹക്കാരനായി; മക്കളെ കൊന്ന് പാസ്റ്റർ ആത്മഹത്യ ചെയ്തത് സാമ്പത്തിക പരാധീനതകൾ കാരണമെന്ന് പൊലീസ്
പിറവം: പെന്തക്കോസ്ത് സഭയുടെ പാസ്റ്ററായ ഗൃഹനാഥൻ സ്വന്തം മക്കളെ കൊലചെയ്തശേഷം ജീവനൊടുക്കിയത് സാമ്പത്തിക പ്രശ്‌നങ്ങൾ മൂലമുള്ള കുടുംബ വഴക്കെന്ന നിഗമനത്തിൽ പൊലീസ്. പിറവം പാലച്ചുവട് ബി.പി.സി. കോളേജിന് സമീപം വെള്ളാങ്കൽ വീട്ടിൽ പാസ്റ്റർ റെജി (38)ആണ് മക്കളായ അഭിനവ് (15), ആൽഫിയ (12) എന്നിവരെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. മർദ്ദനമേറ്റ റെജിയുടെ ഭാര്യ സന്ധ്യ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഇടുക്കി കേന്ദ്രമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡ് എന്ന പെന്തക്കോസ്ത് സഭയുടെ പാസ്റ്ററാണ് റെജി. പെയിന്റിങ് ജോലി ചെയ്താണ് റെജി ഉപജീവനം നടത്തിവന്നത്. മദ്യപാനമോ പുകവലിയോ പോലുള്ള ദുശീലങ്ങൾ റെജിക്കുണ്ടായിരുന്നില്ല. മിക്ക ദിവസങ്ങളിലും റെജി ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു. സാമ്പത്തിക പരാധീനതകളായിരുന്നു ഇതിന് കാരണം. ഞായറാഴ്ച ഇടുക്കിയിലെ പ്രാർത്ഥനകഴിഞ്ഞ് വീട്ടിലെത്തിയ റെജി ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതാണ് മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് നിഗമനം. സന്ധ്യയുടെ അനിയത്തിയുടെ വിവാഹം ഈ
പിറവം: പെന്തക്കോസ്ത് സഭയുടെ പാസ്റ്ററായ ഗൃഹനാഥൻ സ്വന്തം മക്കളെ കൊലചെയ്തശേഷം ജീവനൊടുക്കിയത് സാമ്പത്തിക പ്രശ്‌നങ്ങൾ മൂലമുള്ള കുടുംബ വഴക്കെന്ന നിഗമനത്തിൽ പൊലീസ്. പിറവം പാലച്ചുവട് ബി.പി.സി. കോളേജിന് സമീപം വെള്ളാങ്കൽ വീട്ടിൽ പാസ്റ്റർ റെജി (38)ആണ് മക്കളായ അഭിനവ് (15), ആൽഫിയ (12) എന്നിവരെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. മർദ്ദനമേറ്റ റെജിയുടെ ഭാര്യ സന്ധ്യ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു.
ഇടുക്കി കേന്ദ്രമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡ് എന്ന പെന്തക്കോസ്ത് സഭയുടെ പാസ്റ്ററാണ് റെജി. പെയിന്റിങ് ജോലി ചെയ്താണ് റെജി ഉപജീവനം നടത്തിവന്നത്. മദ്യപാനമോ പുകവലിയോ പോലുള്ള ദുശീലങ്ങൾ റെജിക്കുണ്ടായിരുന്നില്ല. മിക്ക ദിവസങ്ങളിലും റെജി ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു. സാമ്പത്തിക പരാധീനതകളായിരുന്നു ഇതിന് കാരണം. ഞായറാഴ്ച ഇടുക്കിയിലെ പ്രാർത്ഥനകഴിഞ്ഞ് വീട്ടിലെത്തിയ റെജി ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതാണ് മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് നിഗമനം.
സന്ധ്യയുടെ അനിയത്തിയുടെ വിവാഹം ഈ മാസമാണ്. ഇതിനു പോകുന്നത് സംബന്ധിച്ചാണ് വഴക്കുണ്ടായതത്രെ. വഴക്കുമൂത്തപ്പോൾ സന്ധ്യ റെജിയുടെ സഹോദരനെ വിളിച്ചുവരുത്തി. സഹോദരൻ പോയശേഷവും തുടർന്ന വഴക്ക് രാത്രി 10ഓടെ മൂർച്ഛിച്ചു. വഴക്കിനിടെ സന്ധ്യയെ റെജി മർദ്ദിച്ചു. തലയ്ക്ക് അടിയേറ്റ സന്ധ്യ ബോധംകെട്ട് വീണു. ഇതിനിടയിൽപ്പെട്ട മക്കളേയും മർദ്ദിച്ചു. പുലർച്ചെ നാല് മണിയോടെ സന്ധ്യയ്ക്ക് ബോധം തെളിഞ്ഞു. മക്കളുടെയും ഭർത്താവിന്റെയും അവസ്ഥകണ്ട് നിലവിളിച്ച സന്ധ്യ വീണ്ടും ബോധംകെട്ടുവീണു. നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെത്തി വീട്ടിൽകയറി നോക്കിയപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി പാലക്കാടിന് പോകണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ ഭർത്താവ് സമ്മതിച്ചില്ലന്നും ഇതേത്തുടർന്നുള്ള വാക്കുതർക്കം മൂർച്ഛിച്ചപ്പോൾ ഭർത്താവ് തന്നെ ആക്രമിച്ചെന്നും ബോധം നഷ്ടപ്പെട്ട താൻ പുലർച്ചെ എഴുന്നേറ്റ് നോക്കുമ്പോഴാണ് ഭർത്താവും മക്കളും മരണപ്പെട്ട വിവരം അറിയുന്നതെന്നുമാണ് സന്ധ്യ പൊലീസിൽ നൽകിയിട്ടുള്ള വിവരം. റെജിമോൻ വീടിനുള്ളിലെ ഹാളിൽ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്. മകൾ ആൽവിയ കിടപ്പുമുറിയിലെ ജനലിൽ പ്ലാസ്റ്റിക് ചരടിൽ കെട്ടിത്തൂക്കിയ നിലയിലാണ്. മകൻ അഭിനോവിന്റെ ജഡം ഇതേ മുറിയിലെ കട്ടിലിലാണ് കണ്ടത്.
കുട്ടികൾ പിറവം എം കെ എം ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. അഭിനോവ് പത്താം ക്ലാസിലും, ആൽവിയ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. സന്ധ്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുകയാണ്.