- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിയുടെ മുകളിൽ കയറിയ വിശ്വാസി സ്ത്രീകൾ ചാടാൻ തുനിഞ്ഞപ്പോൾ താഴെ നിന്ന് വല വിരിച്ച് പൊലീസ്; അരുതേ.. എന്ന് അപേക്ഷിച്ച് ഉദ്യോഗസ്ഥരും; ഇതിനിടയിലും പള്ളിയിലെ മണി തുടർച്ചയായി മുഴക്കിയും മറ്റു ചിലർ; പൊലീസിന് നിയന്ത്രണം പോയപ്പോൾ സംയമനം പാലിക്കാൻ 'തില്ലങ്കേരി' മാർഗ്ഗത്തിൽ മൈക്കേന്തി പുരോഹിതനും: പിറവം വലിയ പള്ളിയിൽ ഇന്നുണ്ടായ സംഘർഷങ്ങൾ ഇങ്ങനെ
കൊച്ചി;പിറവം വലിയ പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ എത്തിയ പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് സ്ത്രീകളടക്കമുള്ള വിശ്വാസികളായിരുന്നു. യാക്കോബായ വിഭാഗമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത് സുപ്രീം കോടതി വിധി നടപ്പാക്കാൻ അനുവദിക്കുകയില്ലെന്നും പൊലീസ് പിന്മാറണമെന്നും അവശ്യപ്പെട്ട് വിശ്വാസികൾ ആത്മഹത്യ ഭീഷണി മുഴക്കി. പൊലീസ് പിന്മാറിയെങ്കിലും സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുകയാണ്. സുപ്രീകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കവേയാണ് സർക്കാരിന്റെ നീക്കം. ആറോളം സ്ത്രീകളാണ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. റൂറൽ എസ്‌പി അടക്കമുള്ളവർ എത്തി വൈദികരുമായി ചർച്ച നടത്തിയെങ്കിലും അവർ പിന്മാറാൻ സമ്മതിച്ചിരുന്നില്ല. തുടർന്ന് സ്ഥിതിഗതികൾ പൊലീസിന്റെ കൈവിട്ടുപോകുമെന്ന ഘട്ടമെത്തിയതോടെ മൈക്കുമായി രംഗത്തിറങ്ങി വിശ്വാസികളെ ശാന്തരാക്കിയത് മെത്രാനായിരുന്നു. പൊലീസ് തോറ്റിട്ടത്ത് മെത്രാൻ നേരിട്ട് ഇടപെട്ട് പൊലീസ് അവരുടെ നടപടികൾ
കൊച്ചി;പിറവം വലിയ പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ എത്തിയ പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് സ്ത്രീകളടക്കമുള്ള വിശ്വാസികളായിരുന്നു. യാക്കോബായ വിഭാഗമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത് സുപ്രീം കോടതി വിധി നടപ്പാക്കാൻ അനുവദിക്കുകയില്ലെന്നും പൊലീസ് പിന്മാറണമെന്നും അവശ്യപ്പെട്ട് വിശ്വാസികൾ ആത്മഹത്യ ഭീഷണി മുഴക്കി. പൊലീസ് പിന്മാറിയെങ്കിലും സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുകയാണ്.
സുപ്രീകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കവേയാണ് സർക്കാരിന്റെ നീക്കം. ആറോളം സ്ത്രീകളാണ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. റൂറൽ എസ്‌പി അടക്കമുള്ളവർ എത്തി വൈദികരുമായി ചർച്ച നടത്തിയെങ്കിലും അവർ പിന്മാറാൻ സമ്മതിച്ചിരുന്നില്ല.
തുടർന്ന് സ്ഥിതിഗതികൾ പൊലീസിന്റെ കൈവിട്ടുപോകുമെന്ന ഘട്ടമെത്തിയതോടെ മൈക്കുമായി രംഗത്തിറങ്ങി വിശ്വാസികളെ ശാന്തരാക്കിയത് മെത്രാനായിരുന്നു. പൊലീസ് തോറ്റിട്ടത്ത് മെത്രാൻ നേരിട്ട് ഇടപെട്ട് പൊലീസ് അവരുടെ നടപടികൾ ഉപേക്ഷിച്ച് പിന്മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ നിവൃത്തിയില്ലാതെ പൊലീസിന് പിന്മാറേണ്ടി വരികയായിരുന്നു. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ എല്ലാ ഉത്തരവാദിത്തവും പൊലീസിന് ആയിരിക്കുമെന്നും മെത്രാൻ പറഞ്ഞു.
പള്ളിയിൽ പ്രാർത്ഥനായജ്ഞം തുടരുമെന്നും പള്ളിവിട്ടുകൊടുക്കില്ലെന്നും ബസേലിയോസ് തോമസ് പ്രഥമൻ കാതോലികബാവ പറഞ്ഞു. വിശ്വാസികൾ നടത്തുന്ന പ്രതിരോധം കോടതിയലക്ഷ്യമല്ല. പള്ളിയിൽ പൊലീസ് ഇടപെടേണ്ട സാഹചര്യമില്ല. കോടതി ആവശ്യപ്പെട്ടാൽ വീണ്ടും ചർച്ചയ്ക്കു യാക്കോബായ വിഭാഗം തയാറാണ്. യാക്കോബായ സഭയുടെ സംയമനം ബലഹീനതയായി കാണരുതെന്നും ബസേലിയോസ് തോമസ് പ്രഥമൻ കാതോലികബാവ മുന്നറിയിപ്പ് നൽകി.
പ്രകോപിതരായ ഒരു വിഭാഗം സ്ത്രീകൾ ഉൾപ്പടെയുള്ളവർ ശരീരത്തിൽ മണ്ണെണ്ണ ഒഴിക്കുകയും പള്ളിക്ക് മുകളിൽ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പിറവം ടൗണിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പള്ളി പിടിച്ചടക്കുന്നതിനുള്ള ശ്രമമാണെന്ന് ആരോപിച്ച് യാക്കോബായ വിഭാഗക്കാർ പ്രതിഷേധത്തിലായിരുന്നു. ഞായറാഴ്ച നടന്ന കുർബാനയ്ക്ക് ശേഷവും ആളുകൾ പള്ളിയിൽ തന്നെ തങ്ങിയിരുന്നു.പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടിയായിരുന്നു ഇവർ പ്രതിഷേധം ആരംഭിച്ചത്.
ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്നും കഴുത്തിൽ കയറിട്ട് താഴേക്ക് ചാടുമെന്നായിരുന്നു സ്ത്രീകളടക്കമുള്ളവരുടെ ഭീഷണി. ഇവരുടെ ഭീഷണിയിൽ ഭയന്ന് പൊലീസ് താഴെ വലയടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൊലീസ് നടത്തിയിരുന്നു. ഇതോടൊപ്പം ഒരു വിഭാഗം പള്ളയിലെ കൂട്ട മണി മുഴക്കുന്നുണ്ടായിരുന്നു. പൊലീസിനെ അകത്തു കയറാൻ അനുവദിക്കില്ലെന്നായിരുന്നു യാക്കോബായ വൈദികരുടെയും വിശ്വാസികളുടെയും നിലപാട്. വിധി നടപ്പാക്കാൻ സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികൾ പ്രതിഷേധിക്കുകയാണ്.
ഓർത്തഡോക്‌സ് സഭയിലെ അച്ചന്മാർക്കും വിശ്വാസികൾക്കും പള്ളിയിൽ പ്രവേശനം അനുവദിച്ചാൽ ജീവനൊടുക്കുമെന്നാണു ഭീഷണി. പ്രതിഷേധത്തെ തുടർന്ന് പള്ളി പരിസരത്തുനിന്ന് പൊലീസ് പിന്മാറി. നാളത്തെ ഹൈക്കോടതി വിധിക്കു ശേഷം തുടർനടപടിയുമായി മുന്നോട്ടുപോകും.സുപ്രീം കോടതി വിധി നടപ്പാക്കാൻ പൊലീസ് ശ്രമിച്ചതിനിടെയാണ് സ്ഥലത്ത് സംഘർഷമുണ്ടായത്. രണ്ടായിരത്തോളം ആളുകളാണ് പള്ളിപ്പരിസരത്തു തമ്പടിച്ചിട്ടുള്ളത്. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കടക്കാനുള്ള പൊലീസിന്റെ ശ്രമം വിശ്വാസികൾ തടഞ്ഞു.
എന്തുകൊണ്ട് പള്ളിത്തർക്ക വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന ഹൈക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടിക്ക് ഒരുങ്ങിയത്. വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നാളെ വിശദീകരണം നൽകാനിരിക്കെയാണ് സർക്കാരിന്റെ നീക്കം. നാളെ കേസ് ഹൈക്കോടതിൽ പരിഗണിക്കാനിരിക്കെ സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നാണ് യാക്കോബായ സഭാംഗങ്ങളുടെ ആവശ്യം.
അതേസമയം, പള്ളിയിൽ തൽസ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് യാക്കോബായാ സഭാ വിശ്വാസികളുടെ നേതൃത്വത്തിൽ സമാധാന സന്ദേശറാലിയും പള്ളിയിൽ അഖണ്ഡപ്രാർത്ഥനയും സംഘടിപ്പിച്ചിരുന്നു. വിധി നടപ്പാക്കാൻ ഓർത്തഡോക്‌സ് യാക്കോബായ സഭാ നേതൃത്വങ്ങൾ സഹകരിക്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ കലക്ടർ ആവശ്യപ്പെട്ടിരുന്നു
പിറവം പള്ളിയിൽ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണ നിർവ്വഹണം വേണം എന്നായിരുന്നു സുപ്രീം കോടതി വിധി. ഈ വിധിയുടെ പശ്ചാത്തലത്തിൽ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പിറവം പള്ളിയിൽ കഴിഞ്ഞ മെയ് മാസത്തിൽ പള്ളിയിൽ പ്രവേശിച്ച് കുർബാന നടത്താൻ ഓർത്തഡോക്‌സ് വിഭാഗക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ കലക്ടർ ചർച്ച വിളിക്കുകയും നിയമോപദേശം തേടിയ ശേഷം വിധി നടപ്പിലാക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഈ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് ഓർത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.