- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ റെയിൽ ദുരന്തം കണ്ണുതുറപ്പിച്ചു; റെയിൽവെ നടപ്പാതകൾ ഇനി മുതൽ നിർബന്ധം; തിരക്ക് അധികമുള്ള സ്‌റ്റേഷനുകളിൽ എസ്‌കലേറ്ററുകൾ; യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യമെന്ന് മന്ത്രി പീയൂഷ് ഗോയൽ
മുംബൈ:ഫുട് ഓവർ ബ്രിഡ്ജ്, പ്ലാറ്റ്‌ഫോം,പ്ലാറ്റ് ഫോം അവസാനിക്കുന്നിടത്തെ നടപ്പാത എന്നിവ നിർബന്ധമാക്കാൻ റെയിൽവെ ഉന്നതാധികാര സമിതിയോഗത്തിൽ തീരുമാനം.ഇക്കാര്യത്തിൽ ബജറ്റ് പരിമിതി നോക്കാതെ തുക അനുവദിക്കും.നേരത്തെ ഒരു സ്്‌റ്റേഷനിലെ ആദ്യത്തെ ഫുട്ഓവർ ബ്രിഡ്ജ് മാത്രമാണ് അത്യാവശ്യ സൗകര്യമായി കരുതിയിരുന്നത്.കഴിഞ്ഞദിവസം മുംബൈയിലെ എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 23 പേർ മരിച്ചതിനെ തുടർന്നാണ് മന്ത്രി പീയൂഷ് ഗോയൽ ഉന്നതാധികാര യോഗം വിളിച്ചുചേർത്തത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്.അടുത്ത പതിനഞ്ച് മാസത്തിനുള്ളിൽ മുംബൈയിലെ എല്ലാ സബർബൻ ട്രെയിനുകളിലും നിരീക്ഷണ സംവിധാനമുള്ള സി സി ടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. സുരക്ഷാകാര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ കാലതാമസം ഒഴിവാക്കുന്നതിന്റെ ഭാഗമായി ജനറൽ മാനേജർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകാനും, മുംബെ സബർബൻ സ്‌റ്റേഷനുകളിൽ കൂടുതൽ എസ്‌കലേറ്ററുകൾ അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. തിരക്ക്
മുംബൈ:ഫുട് ഓവർ ബ്രിഡ്ജ്, പ്ലാറ്റ്‌ഫോം,പ്ലാറ്റ് ഫോം അവസാനിക്കുന്നിടത്തെ നടപ്പാത എന്നിവ നിർബന്ധമാക്കാൻ റെയിൽവെ ഉന്നതാധികാര സമിതിയോഗത്തിൽ തീരുമാനം.ഇക്കാര്യത്തിൽ ബജറ്റ് പരിമിതി നോക്കാതെ തുക അനുവദിക്കും.നേരത്തെ ഒരു സ്്‌റ്റേഷനിലെ ആദ്യത്തെ ഫുട്ഓവർ ബ്രിഡ്ജ് മാത്രമാണ് അത്യാവശ്യ സൗകര്യമായി കരുതിയിരുന്നത്.കഴിഞ്ഞദിവസം മുംബൈയിലെ എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 23 പേർ മരിച്ചതിനെ തുടർന്നാണ് മന്ത്രി പീയൂഷ് ഗോയൽ ഉന്നതാധികാര യോഗം വിളിച്ചുചേർത്തത്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്.അടുത്ത പതിനഞ്ച് മാസത്തിനുള്ളിൽ മുംബൈയിലെ എല്ലാ സബർബൻ ട്രെയിനുകളിലും നിരീക്ഷണ സംവിധാനമുള്ള സി സി ടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
സുരക്ഷാകാര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ കാലതാമസം ഒഴിവാക്കുന്നതിന്റെ ഭാഗമായി ജനറൽ മാനേജർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകാനും, മുംബെ സബർബൻ സ്‌റ്റേഷനുകളിൽ കൂടുതൽ എസ്‌കലേറ്ററുകൾ അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. തിരക്ക് അധികമുള്ള മറ്റു സ്‌റ്റേഷനുകളിലും അധിക എസ്‌കലേറ്ററുകൾ അനുവദിക്കും.സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി 40 യാർഡുകളുടെ നവീകരണം നടത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിൽ 8 എണ്ണം മുംബൈയിലേതാണ്. ഇതിനായി ആയിരം കോടി ചിലവഴിക്കുമെന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി.