- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിക്കാരിയെ സ്വഭാവദൂഷ്യക്കാരിയാക്കാൻ യുവനേതാവിനോട് ചേർത്ത് വച്ച് അശ്ലീല പ്രചരണം; സോഷ്യൽ മീഡിയയിൽ പതിയിരുന്നവരൊക്കെ രംഗത്തിറങ്ങി സംരക്ഷണം; സ്ത്രീ പീഡനങ്ങൾ ഉണ്ടാകുമ്പോൾ പീഡകർ ചെയ്യുന്ന എല്ലാ തെമ്മാടിത്തങ്ങളും ആവർത്തിച്ച് പികെ ശശിയും കൂട്ടരും; വനിതാ കമ്മീഷന്റെ പേര് പോയാലും പാർട്ടിയെ കൈവിട്ടൊരു കളിയില്ലെന്ന് വ്യക്തമാക്കി അധ്യക്ഷ; എല്ലാം ഒത്തുതീർക്കാൻ എംഎൽഎ തന്നെ മുൻകൈ എടുത്ത് യോഗം
പാലക്കാട് : പാലക്കാട്ടെ സിപിഎമ്മിൽ പികെ ശശി ചില്ലറക്കാരനല്ല. ഷൊർണൂർ എംഎൽഎ ശശിക്കെതിരായ ലൈംഗികാതിക്രമ പരാതി സംഘടനയ്ക്കുള്ളിൽ ചർച്ചയായതോടെ ഡിവൈഎഫ്‌ഐ നേതാവായ യുവതിയെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രമം നടന്നതായി ആക്ഷേപം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നേരിടാൻ പി.കെ.ശശി മുൻകൈയെടുത്ത് ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും ബ്രാഞ്ച് സെക്രട്ടറിമാരുടെയും യോഗം വിളിക്കുന്നു. യുവതിയുടെ പരാതിയിൽ പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെടുന്നു എന്ന സൂചന ലഭിച്ചതോടെയാണ് ഈ നീക്കം. ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി യോഗമാണ് രാവിലെ ചേരുക. പ്രശ്‌ന പരിഹാരമാണ് ശശി ലക്ഷ്യമിടുന്നത്. അതിനിടെ ശശിക്കെതിരായ പരാതിയിൽ ഉറച്ച് നൽക്കാനാണ് യുവതിയുടെ തീരുമാനമെന്നാണ് സൂചന. ചില യുവ നേതാക്കളും യുവതിയും തമ്മിലുള്ള മോശം ബന്ധം പാർട്ടിക്ക് അങ്ങേയറ്റം അപകീർത്തിയുണ്ടാക്കുമെന്നു കാണിച്ച് ഒരു ലോക്കൽ സെക്രട്ടറിയിൽനിന്നു പരാതി എഴുതിവാങ്ങിയായിരുന്നു അപകീർത്തിപ്പെടുത്താനുള്ള നീക്കം. ശ്രമം പുറത്താവുകയും ഡിവൈഎഫ്‌ഐ നേതാക്കൾ സെക്രട്ടറിക്കെതിരെ രംഗത്തുവരികയ
പാലക്കാട് : പാലക്കാട്ടെ സിപിഎമ്മിൽ പികെ ശശി ചില്ലറക്കാരനല്ല. ഷൊർണൂർ എംഎൽഎ ശശിക്കെതിരായ ലൈംഗികാതിക്രമ പരാതി സംഘടനയ്ക്കുള്ളിൽ ചർച്ചയായതോടെ ഡിവൈഎഫ്‌ഐ നേതാവായ യുവതിയെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രമം നടന്നതായി ആക്ഷേപം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നേരിടാൻ പി.കെ.ശശി മുൻകൈയെടുത്ത് ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും ബ്രാഞ്ച് സെക്രട്ടറിമാരുടെയും യോഗം വിളിക്കുന്നു. യുവതിയുടെ പരാതിയിൽ പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെടുന്നു എന്ന സൂചന ലഭിച്ചതോടെയാണ് ഈ നീക്കം. ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി യോഗമാണ് രാവിലെ ചേരുക. പ്രശ്‌ന പരിഹാരമാണ് ശശി ലക്ഷ്യമിടുന്നത്. അതിനിടെ ശശിക്കെതിരായ പരാതിയിൽ ഉറച്ച് നൽക്കാനാണ് യുവതിയുടെ തീരുമാനമെന്നാണ് സൂചന.
ചില യുവ നേതാക്കളും യുവതിയും തമ്മിലുള്ള മോശം ബന്ധം പാർട്ടിക്ക് അങ്ങേയറ്റം അപകീർത്തിയുണ്ടാക്കുമെന്നു കാണിച്ച് ഒരു ലോക്കൽ സെക്രട്ടറിയിൽനിന്നു പരാതി എഴുതിവാങ്ങിയായിരുന്നു അപകീർത്തിപ്പെടുത്താനുള്ള നീക്കം. ശ്രമം പുറത്താവുകയും ഡിവൈഎഫ്‌ഐ നേതാക്കൾ സെക്രട്ടറിക്കെതിരെ രംഗത്തുവരികയും ചെയ്തതോടെ പരാതികൊടുക്കൽ ഉപേക്ഷിച്ചെന്നാണ് വിവരം. ആദ്യം ഫോൺവഴിയും പിന്നീട് പാർട്ടി ഒാഫിസിലും എംഎൽഎ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഇത് പരാതിയായെത്തിയതോടെ മറു കളികൾ തുടങ്ങി. യുവതിക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ചതു പ്രശ്‌നം വഷളാക്കി. തുടർന്നാണു യുവതി സംസ്ഥാന, കേന്ദ്രനേതൃത്വങ്ങൾക്കു പരാതി നൽകിയതെന്നാണു സൂചന. അതിനുശേഷം ഫോൺവഴി ഭീഷണിയും അസഭ്യംവിളിയും ഉണ്ടായി. പരാതിയിൽ തകൃതിയായ ഒത്തുതീർപ്പുനീക്കം ആരംഭിച്ചതോടെ സിപിഎം ജനറൽ സെക്രട്ടറിക്കു പരാതി നൽകി.
വെടക്കാക്കി തനിക്കാക്കുന്ന നീചരീതിയാണു പ്രവർത്തകയോടു കാണിച്ചതെന്നു മുതിർന്ന പാർട്ടി നേതാക്കൾ ആരോപിക്കുന്നു. എല്ലാരീതിയിലും പാർട്ടിക്കു സമാന്തരമായി എംഎൽഎ പ്രവർത്തിക്കുന്നതായി നേരത്തേ മുതൽ ആരോപണമുണ്ടെങ്കിലും സംസ്ഥാന നേതൃത്വവുമായുള്ള അടുപ്പം കാരണം ആരും പരസ്യമായി ഒന്നും പറയാൻ തയാറല്ല. യുവതിയുടെ പരാതിയിൽ തന്റെ നിരപരാധിത്വം വിശദീകരിക്കാൻ രണ്ടാഴ്ചമുൻപ് പൊളിറ്റ്ബ്യൂറോ അംഗത്തെ ഉൾപ്പടെ എംഎൽഎ നേരിൽ കണ്ടിരുന്നു. എന്നാൽ പരാതിക്കാരിയെ കേൾക്കാനുള്ള മര്യാദ നേതൃത്വം കാണിച്ചതുമില്ല. ഇത് പാലക്കാട്ടെ സിപിഎമ്മിൽ വിലയ വിവാദമായി മാറിയിട്ടുണ്ട്. അതിനിടെയിലും പെൺകുട്ടിയെ സ്വാധീനിക്കാൻ ശശി ശ്രമം തുടരുന്നുണ്ട. അതിനിടെ വനിതാ കമ്മിഷൻ സിപിഎമ്മിന്റെ ജനപ്രതിനിധിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
ഷൊർണൂർ സീറ്റിന്റെ പേരിൽ പി.കെ.ശശിയുമായി ഏറ്റുമുട്ടിയ, ഏരിയാ കമ്മിറ്റിയുടെ ചുമതലയുള്ള ജില്ലാ കമ്മിറ്റി അംഗം കർഷക മാർച്ചിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ പോയിരിക്കുകയാണ്. ഇദ്ദേഹത്തിനു പുറമേ ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ള 7 പേരും ന്യൂഡൽഹിയിലാണ്. ഈ അനുകൂല സാഹചര്യം മുതലെടുക്കാനാണ് ശശി യോഗം വിളിച്ചിരിക്കുന്നത്. ിരുവനന്തപുരത്തുള്ള രണ്ട് അംഗങ്ങളും അസുഖബാധിതനായ ഒരാളും ഏരിയാ കമ്മിറ്റിയിൽ പങ്കെടുക്കില്ല. ഫലത്തിൽ 19 ഏരിയാ കമ്മിറ്റി അംഗങ്ങളിൽ 9 പേർ മാത്രമാണു യോഗത്തിൽ പങ്കെടുക്കാൻ സാധ്യത. ഇവരെല്ലാം ശശിയെ അനുകൂലിക്കുന്നവരാണ്. ബാക്കിയുള്ളവർ എതിരാളികളും. ഏരിയാ കമ്മിറ്റി യോഗത്തിനു ശേഷം ഇതിനു കീഴിൽ വരുന്ന 8 ലോക്കൽ കമ്മിറ്റികളിലെ അംഗങ്ങളുടെയും ബ്രാഞ്ച് സെക്രട്ടറിമാരുടെയും യോഗവും വിളിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ.ശശി തന്നെയായിരിക്കും രണ്ടു യോഗത്തിലും അധ്യക്ഷത വഹിക്കുക.
യുവതിയുടെ പരാതിയിൽ പുതിയ വാദവുമായി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ രംഗത്തെത്തിയതും ശ്രദ്ധേയമായി. പരാതി നൽകിയതിലൂടെ യുവതി ആഗ്രഹിച്ചത് രാഷ്ട്രീയ പരിഹാരമാണെന്ന് ജോസഫൈൻ വ്യക്തമാക്കി. സിപിഎം നേതാക്കളെ യുവതി സമീപിച്ചത് ഇതുകൊണ്ടായിരിക്കാം. പ്രശ്‌നപരിഹാരത്തിനു യുവതി വനിതാകമ്മിഷനെ സമീപിച്ചാൽ രക്ഷാവലയം തീർക്കും. ഒരു സമ്മർദത്തിനും വഴങ്ങില്ലെന്നും അവർ അറിയിച്ചു.
മണ്ണാർക്കാട്ടെ പാർട്ടി ഓഫിസിൽ പി.കെ.ശശി തന്നോടു മോശമായി പെരുമാറിയെന്നാണു യുവതി സിപിഎം കേന്ദ്രനേതൃത്വത്തിനു പരാതി നൽകിയത്. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എന്നാൽ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുക്കാത്ത സംഭവം വിവാദമാകുന്നതിനിടെയാണു ജോസഫൈന്റെ പ്രതികരണം.
നിയമോപദേശം തേടി ബെഹ്‌റ
ശശി എംഎൽഎയ്‌ക്കെതിരായ ലൈംഗിക അതിക്രമ പരാതികളിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് രണ്ട് പരാതി കിട്ടി. യുവമോർച്ചയും കെ എസ് യുവുമാണ് പരാതി കൊടുത്തത്. ദേശീയ വനിതാ കമ്മീഷൻ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ എത്തുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ പൊലീസ് എടുക്കേണ്ട നിലപാടുകളെ കുറിച്ച് അറിയാൻ ഡിജിപി നിയമോപദേശം തേടി.
യുവതി നേരിട്ടു പരാതിപ്പെടാതിരിക്കെ, മറ്റുള്ളവരുടെ പരാതിയിൽ കേസ് എടുക്കാൻ കഴിയുമോ എന്നാണു ചോദിച്ചിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ നിയമോപദേഷ്ടാവിനോടും പുറത്തുള്ള ചില നിയമവിദഗ്ധരോടും അഭിപ്രായം തേടിയിട്ടുണ്ട്. സംഘടനകളുടെ പരാതികൾ കഴിഞ്ഞ ദിവസം തൃശൂർ റേഞ്ച് ഐജിക്കു ഡിജിപി കൈമാറിയിരുന്നു. പ്രാഥമിക പരിശോധന നടത്താനായിരുന്നു നിർദ്ദേശം. എന്നാൽ പരാതിക്കാരിയുടെ പേരോ, നടന്ന സംഭവത്തെക്കുറിച്ചോ പരാതിയിൽ പറഞ്ഞിട്ടില്ല. അതിനാൽ കേസ് എടുക്കാൻ കഴിയില്ലെന്ന നിലപാടാണു പൊലീസ് ഉന്നതരുടേത്. തിരക്കിട്ടു കേസ് എടുക്കേണ്ടതില്ലെന്ന നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ലഭിച്ചതായും വിവരമുണ്ട്.
ധൈര്യമുണ്ടാകേണ്ടത് പരാതിക്കാരിക്ക്
ധൈര്യം ഉണ്ടാകേണ്ടതു പരാതിക്കാരിക്കു തന്നെയാണെന്ന അഭിപ്രായവുമായി കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. പ്രശ്‌നങ്ങളെ നിയമപരമായി നേരിടേണ്ടിവരുമ്പോൾ നിയമസ്ഥാപനങ്ങളെത്തന്നെ സമീപിക്കാനുള്ള തന്റേടം സ്ത്രീകൾക്കുണ്ടാകണമെന്നും ജോസഫൈൻ പറഞ്ഞു. മനുഷ്യരാണെങ്കിൽ പല തെറ്റും സംഭവിക്കുമെന്ന ജോസഫൈന്റെ പ്രതികരണം വിവാദമായിരുന്നു.
പാർട്ടിയുണ്ടായ കാലം മുതൽ ഇതുപോലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. പല തെറ്റുകളും പറ്റുന്നുണ്ട്. ആ തെറ്റുകൾ ചിലപ്പോൾ പാർട്ടിക്കകത്തുള്ളവർക്കും പറ്റുന്നു. അത്തരം സന്ദർഭത്തിൽ പാർട്ടിയുടേതായ നടപടിക്രമമുണ്ടെന്നാണു ജോസഫൈൻ കഴിഞ്ഞ ദിവസം പറഞ്ഞത്.