- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനിവിടെ എത്തിയത് നിങ്ങളുടെ ദുഃഖങ്ങളിൽ പങ്ക്ചേരാൻ; ക്രിസ്തുമസിന് മുൻപ് തന്നെ കാണാതായവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും; ദുരിത ബാധിതരുടെ വേദന മനസിലാക്കി കേന്ദ്ര സർക്കാർ ആവശ്യമായ സഹായങ്ങൾ നൽകും: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറയിൽ; പരാതികളും ആശങ്കകളും പങ്കുവെച്ച് വിങ്ങിപ്പൊട്ടി തീരദേശവാസികൾ
തിരുവനന്തപുരം: ഓഖി ദുരിതബാധിതരെ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തി. പിന്നീട് അദ്ദേഹം റോഡ് മാർഗം പൂന്തുറയിലേക്ക് പോയി. ദുരന്ത ബാധിതരുടെ വിഷമങ്ങളും ആശങ്കകളും മത്സ്യത്തൊഴിലാളികൾ പ്രധാനമന്ത്രിയായി പങ്ക്‌വെച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ സദാശിവം, വി എസ് ശിവകുമാർ എംഎൽഎ, ഒ.രാജഗോപാൽ എംഎൽഎ എന്നിവരും പ്രധാനമന്ത്രിയോടൊപ്പം പൂന്തുറ സന്ദർശിക്കുന്നുണ്ട്. പൂന്തുറ കമ്മ്യൂണിറ്റി ഹാളിലാണ് പ്രധാനമന്ത്രി ദുരന്തബാധിതരെ കണ്ടത്. നിങ്ങളുടെ ദുഃഖവും വേദനയും ഞാൻ മനസിലാക്കുന്നു. ചുഴലിക്കാറ്റിൽ പെട്ട് കാണാതായവരെ ക്രിസ്മസിന് മുന്പ് തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രം നടത്തി വരികയാണ്. ദുരന്തം ഉണ്ടായപ്പോൾ കേന്ദ്രത്തിന്റെ സേനകൾ അടിയന്തരമായി ഇടപെട്ടു. അതിനാലാണ് നിരവധി പേരെ രക്ഷിക്കാനായത്. നിർഭാഗ്യവശാൽ ജീവൻ നഷ്ടമായവരുണ്ട്. അവരുടെ കുടുംബത്തിന്റെ വേദന മനസിലാക്ക് കേന്ദ്ര സർക്കാർ ആവശ്യമായ സഹായങ്ങൾ നൽകും. കേന്ദ്ര സർക്കാർ ജനങ്ങൾക്കൊപ്പമാ
തിരുവനന്തപുരം: ഓഖി ദുരിതബാധിതരെ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തി. പിന്നീട് അദ്ദേഹം റോഡ് മാർഗം പൂന്തുറയിലേക്ക് പോയി. ദുരന്ത ബാധിതരുടെ വിഷമങ്ങളും ആശങ്കകളും മത്സ്യത്തൊഴിലാളികൾ പ്രധാനമന്ത്രിയായി പങ്ക്‌വെച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ സദാശിവം, വി എസ് ശിവകുമാർ എംഎൽഎ, ഒ.രാജഗോപാൽ എംഎൽഎ എന്നിവരും പ്രധാനമന്ത്രിയോടൊപ്പം പൂന്തുറ സന്ദർശിക്കുന്നുണ്ട്. പൂന്തുറ കമ്മ്യൂണിറ്റി ഹാളിലാണ് പ്രധാനമന്ത്രി ദുരന്തബാധിതരെ കണ്ടത്.
നിങ്ങളുടെ ദുഃഖവും വേദനയും ഞാൻ മനസിലാക്കുന്നു. ചുഴലിക്കാറ്റിൽ പെട്ട് കാണാതായവരെ ക്രിസ്മസിന് മുന്പ് തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രം നടത്തി വരികയാണ്. ദുരന്തം ഉണ്ടായപ്പോൾ കേന്ദ്രത്തിന്റെ സേനകൾ അടിയന്തരമായി ഇടപെട്ടു. അതിനാലാണ് നിരവധി പേരെ രക്ഷിക്കാനായത്. നിർഭാഗ്യവശാൽ ജീവൻ നഷ്ടമായവരുണ്ട്. അവരുടെ കുടുംബത്തിന്റെ വേദന മനസിലാക്ക് കേന്ദ്ര സർക്കാർ ആവശ്യമായ സഹായങ്ങൾ നൽകും. കേന്ദ്ര സർക്കാർ ജനങ്ങൾക്കൊപ്പമായതിനാലാണ് ദുരന്തമുണ്ടായതിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ തന്നെ നേരിട്ട് കേരളത്തിലെത്തിയതെന്നും മോദി പറഞ്ഞു.
ഓഖി ചുഴലിക്കാറ്റിൽ കഷ്ടത അനുഭവിക്കുന്നവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കേന്ദ്ര സർക്കാർ ഒപ്പമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. അപകമുണ്ടായത് അറിഞ്ഞപ്പോൾ തന്നെ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസേനയെ ഇവിടേക്ക് അയച്ചിരുന്നു. ക്രിസ്തുമസിന് മുൻപ് തന്നെ കാണാതായവരെ തിരികെ എത്തിക്കും. പരാതികളും ആശങ്കകളും പ്രധാനമന്ത്രിയോട് പങ്കുവെക്കാനായി നിരവധി മത്സ്യത്തൊഴിലാളികളാണ് കമ്മ്യൂണിറ്റി ഹാളിലേക്ക് എത്തിയത്. സ്ത്രീകൾ അടക്കമുള്ള തീരദേശവാസികൾ നരേന്ദ്ര മോദിയോട് അവരുടെ ദുഃഖങ്ങൾ പങ്ക്‌വെച്ചു. ദുരന്തബാധിതർക്കു സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്തു നൽകുമെന്ന് മോദി പൂന്തുറയിലെത്തിയവരെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.
ഓഖി ദുരന്തത്തിൽപെട്ടവരുടെ പരാതികൾ മോദി ശ്രദ്ധാപൂർവം കേട്ടു. പ്രത്യേകം തയ്യാറാക്കിയ ഹാളിൽ സ്ഥാപിച്ച സുരക്ഷാവേലിയിൽ പിടിച്ചു കൊണ്ട് മോദി പരാതിക്കാരെ ആശ്വസിപ്പിച്ചു. മോദിയോട് സംസാരിക്കുന്നതിനിടെ പലരും വിങ്ങിപ്പൊട്ടി. അൽഫോൻസ് കണ്ണന്താനമാണ് മത്സ്യത്തൊളിലാളികളുടെ പരാതികൾ മോദിക്ക് പരിഭാഷപ്പെടുത്തി നൽകിയത്. തുടർന്ന് മത്സ്യത്തൊഴിലാളികളോട് സംസാരിച്ച മോദി, രാജ്ഭവനിലേക്ക് പോകാൻ ഇറങ്ങിയപ്പോഴും വേലിക്കരികിലെത്തി മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിച്ചു.
ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം ഉച്ചയ്ക്ക് 1.45ഓടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ, സുരേഷ് ഗോപി എം,പി, ബിജെപി നേതാക്കൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് തിരിച്ചു. അവിടെ ഓഖി ദുരന്ത ബാധിതരെ സന്ദർശിച്ചശേഷമാണ് 4.25ഓർെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.
വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം പൂന്തുറയിലെത്തുന്ന അദ്ദേഹം 4.40 മുതൽ 20 മിനിട്ട് അവിടെ ദുരന്തബാധിതരെയും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളെയും കാണും. 5 മണിയോടെ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, പ്രധാന ഉദ്യോഗസ്ഥർ എന്നിവരുമായി 45 മിനിട്ട് കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കാൻ സമയം നൽകും. തുടർന്ന് ഗസ്റ്റ് ഹൗസിൽ10 മിനിട്ട് സംസ്ഥാന ബിജെപി നേതാക്കളുമായി ചർച്ച നടത്തിയശേഷം വൈകിട്ട് 6 ന് ഡൽഹിക്കു മടങ്ങും.