- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് അധീന കാശ്മീരിലെ നിക്ഷേപത്തിൽ അതൃപ്തി; വേണ്ടത് വിശ്വാസവും സഹകരണവും; പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റും തമ്മിലെ ചർച്ചയിൽ അതിർത്തിയും ഭീകരതയും മുഖ്യ വിഷയമായി
സിയാൻ: മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് സീ ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെപ്പറ്റിയായിരുന്നു ഇരു നേതാക്കളും സംസാരിച്ചു. ഇതോടൊപ്പം അതിർത്തി പ്രശ്‌നം, ഭീകരവാദം തുടങ്ങിയ വിഷയങ്ങള
സിയാൻ: മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് സീ ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെപ്പറ്റിയായിരുന്നു ഇരു നേതാക്കളും സംസാരിച്ചു. ഇതോടൊപ്പം അതിർത്തി പ്രശ്‌നം, ഭീകരവാദം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.
പാക് അധീന കശ്മീരിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചൈന നടത്താനുദ്ദേശിക്കുന്ന നിക്ഷേപം സംബന്ധിച്ച ആശങ്ക ചൈനീസ് പ്രസിഡന്റിനെ മോദി അറിയിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉച്ചകോടി തലത്തിലുള്ള ചർച്ചയ്ക്കു മുന്നോടിയായി ഇരുനേതാക്കളും സൗഹൃദസംഭാഷണം നടത്തിയിരുന്നു. അതിർത്തിയിലെ തർക്ക പ്രദേശത്ത് പ്രകോപനപരമായ പെട്രോളിങ് നടത്തില്ലെന്ന് ചൈന ഉറപ്പ് നൽകി.
ചൈന സന്ദർശനത്തിനായി ഇന്ന് പുലർച്ചെയാണ് മോദി സിയാൻ നഗരത്തിലെത്തിയത്. സിയാൻ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. വിമാനത്താവളത്തിലെത്തിയ മോദിയെ ഷാൻസി പ്രവിശ്യാ ഗവർണർ ലോ ക്വിൻജിയൻ ഉൾപ്പെടെയുള്ളവർ സ്വീകരിക്കാനെത്തിയിരുന്നു. പ്രോട്ടോക്കോളിൽ നിന്നു വ്യതിചലിച്ച് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ ജന്മനാടായ പുരാതനനഗരമായ സിയാനിലാണ് മോദി ആദ്യം സന്ദർശനം നടത്തിയത്. പ്രസിഡന്റ് നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം മോദി ഇന്ന് രാത്രി ബീജിംഗിലേക്ക് പുറപ്പെടും.
ഇന്ത്യയിലെ 125 കോടി ജനതയ്ക്കായുള്ള ആദരമാണ് പ്രധാനമന്ത്രിയെന്ന നിലയിൽ താൻ ഏറ്റുവാങ്ങുന്നതെന്ന് മോദി സ്വീകരണത്തിനുശേഷം പറഞ്ഞു. രാവിലെ ഷിനായിലെ പ്രസിദ്ധമായ ടെറാകോട്ട മ്യൂസിയം സന്ദർശിച്ച മോദി ഷിയാനിലെ ബുദ്ധക്ഷേത്രത്തിലും ദർശനം നടത്തി.എന്നെ വളരെ സ്‌നേഹത്തോടെയാണ് താങ്കളുടെ ജന്മനാട്ടിലെത്തിയപ്പോൾ സ്വീകരിച്ചത്. ഇപ്പോൾ എന്റെ ജന്മനാട്ടിൽ താങ്കളെ സ്വീകരിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നതായി പ്രസിഡന്റ് ഷീ ചിൻ പിങ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങ് ഇന്ത്യ സന്ദർശനം തുടങ്ങിയത് മോദിയുടെ ജന്മദേശമായ ഗുജറാത്തിൽ നിന്നുമായിരുന്നു.
നാളെ ബെയ്ജിങ്ങിലാണ് ചൈനീസ് പ്രധാനമന്ത്രി ലീ കെ ചിയാങ്ങുമായുള്ള കൂടിക്കാഴ്ച. 10 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരക്കരാറുകൾ ചൈനയുമായി ഇന്ത്യ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്.