- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോമാലിയയിൽ 236 കുട്ടികൾ മരിക്കുമ്പോൾ കേരളത്തിൽ മരിക്കുന്നത് 26 കുട്ടികൾ മാത്രം; മോദിക്ക് തെറ്റായ കണക്ക് കൊടുത്ത് നാണം കെടുത്തിയത് ആര്? പ്രകോപനത്തിന് കാരണം പേരാവൂരിലെ ആദിവാസി കുട്ടി മാലിന്യം കഴിച്ച മാതൃഭൂമിയിലെ ഫോട്ടോ
കോഴിക്കോട്: കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പുലിവാൽ പിടിക്കുകയാണ്. ആദിവാസി ശിശു മരണത്തിന്റെ കണക്കുകളുമായി മോദിയുടെ വാദത്തെ പ്രതിരോധിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് റാലിയിൽ സോമാലിയ വിവാദത്തിൽ മൗനവുമായി മോദി മടങ്ങി. തൃപ്പുണ്ണിത്തുറയിൽ മോദി മറുപടി പറയുമെന്ന് തന്നെ പലരും കരുതി. എന്നാൽ വിശദീകരണം നൽകാൻ തയ്യാറാകാത്തതോടെ സോഷ്യൽ മീഡിയയിൽ പോ മോനേ മോദി എന്ന ഹാഷ് ഗാഡ് പ്രചരണത്തിന് ശക്തി കൂടുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ശിശു മരണങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ സോമാലിയയിലെ കണക്കുകളുമായി ഇത് താരതമ്യം ചെയ്യാൻ പോലും കഴിയില്ല. ആയിരം കുട്ടികൾ ജനിക്കുമ്പോൾ അവിടെ മരിക്കുന്ന ശിശുക്കളുടെ എണ്ണം 90 ആണ്. അഞ്ച് വയസ്സിൽ താഴെയുള്ളവരുടെ കണക്കെടുത്താൽ അത് 146ഉം. എന്നാൽ കേരളത്തിൽ ആയിരം കുട്ടികൾ ജനിക്കുമ്പോൾ മരിക്കുന്നത് 12 കുട്ടികൾ മാത്രമാണ്. അഞ്ച് വയസ്സിൽ താഴെ ജീവൻ നഷ്ടമാകുന്നത് 14ഉം
കോഴിക്കോട്: കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പുലിവാൽ പിടിക്കുകയാണ്. ആദിവാസി ശിശു മരണത്തിന്റെ കണക്കുകളുമായി മോദിയുടെ വാദത്തെ പ്രതിരോധിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് റാലിയിൽ സോമാലിയ വിവാദത്തിൽ മൗനവുമായി മോദി മടങ്ങി. തൃപ്പുണ്ണിത്തുറയിൽ മോദി മറുപടി പറയുമെന്ന് തന്നെ പലരും കരുതി. എന്നാൽ വിശദീകരണം നൽകാൻ തയ്യാറാകാത്തതോടെ സോഷ്യൽ മീഡിയയിൽ പോ മോനേ മോദി എന്ന ഹാഷ് ഗാഡ് പ്രചരണത്തിന് ശക്തി കൂടുകയാണ്.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ശിശു മരണങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ സോമാലിയയിലെ കണക്കുകളുമായി ഇത് താരതമ്യം ചെയ്യാൻ പോലും കഴിയില്ല. ആയിരം കുട്ടികൾ ജനിക്കുമ്പോൾ അവിടെ മരിക്കുന്ന ശിശുക്കളുടെ എണ്ണം 90 ആണ്. അഞ്ച് വയസ്സിൽ താഴെയുള്ളവരുടെ കണക്കെടുത്താൽ അത് 146ഉം. എന്നാൽ കേരളത്തിൽ ആയിരം കുട്ടികൾ ജനിക്കുമ്പോൾ മരിക്കുന്നത് 12 കുട്ടികൾ മാത്രമാണ്. അഞ്ച് വയസ്സിൽ താഴെ ജീവൻ നഷ്ടമാകുന്നത് 14ഉം. ഇന്ത്യയിൽ ഈ കണക്ക് യഥാക്രമം 40ഉം 60ഉം ആണ്. എന്നിട്ടും പ്രധാനമന്ത്രി കേരളത്തെ സോമാലിയയോട് ഉപമിച്ചതാണ് പ്രതിഷേധങ്ങൾക്ക് കാരണം. ശിശു പരിപാലനത്തിൽ അട്ടപ്പാടിയിലെ വ്യത്യസ്ത ചിത്രമുള്ളപ്പോഴും ഏറെ മുന്നിലാണ് കേരളം. അട്ടപ്പാടിയിലെ മാത്രം കണക്കുകൾ എടുത്താലും വിമർശിക്കാനുള്ള ഒന്നും ഇല്ലെന്നതാണ് യാഥാർത്ഥ്യം.
ആദിവാസികളുടെ ജീവിത സാഹചര്യവും കേരളത്തിൽ ഏറെ മെച്ചമാണ്. ബാങ്കുകളിൽ 54 ശതമാനം പേർക്കും അക്കൗണ്ടുണ്ട്. ഇന്ത്യൻ ശരാശരി അത് 44ആണ്. ടിവിയുള്ളവരുടെ കണക്കെടുത്താലും കമ്പ്യൂട്ടറും ഇന്റർനെറ്റും ഉള്ളവരുടെ എണ്ണവുമെല്ലാം ഇന്ത്യൻ ശരാശരിയെക്കാൾ ഏറെ മുന്നിൽ തന്നെ. അതുകൊണ്ട് തന്നെ കേരളത്തെ സോമാലിയയുമായി താരതമ്യം ചെയ്യേണ്ട സാഹചര്യമൊന്നുമില്ല. എന്നാൽ സോമാലിയയെ പോലെ ദുരിതമനുഭവിക്കുന്ന കുട്ടികൾ കേരളത്തിലുമുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിക്കാനാണ് ശ്രമിച്ചത്. കുപ്പതൊട്ടിയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന മാതൃഭൂമി പത്രത്തിലെ ചിത്രമാണ് മോദി അനുകൂലികളുടെ ഏക ആശ്വാസം. 2015 നവംബർ 15നാണ് ഈ ചിത്രം അടിച്ചുവന്നത്.
ചവറു കൂനയ്ക്ക് നടുവിലിരുന്ന് ഭക്ഷണം കഴിക്കുന്ന നാല് കുട്ടികളുടെ ചിത്രമാണ് മാതൃഭൂമി പുറത്തുവിട്ടത്. പഞ്ചായത്ത് വക ചവറ് നിക്ഷേപ കേന്ദ്രത്തിന് 500 മീറ്റർ അകലെയുള്ള ആദിവാസി ഊരുകളിലെ കുട്ടികളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. പഞ്ചായത്ത് വസ്തുവിന്റെ മതിൽ ചാടിക്കടന്ന് അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടികൾ ചവറിനൊപ്പമുള്ള ഭക്ഷണം ചികയുകയായിരുന്നു. ഈ ചിത്രമാണ് മാതൃഭൂമിക്കായി നാസർ വലിയേടത്ത് പകർത്തിയത്. ഇത് വിവാദമായതോടെ സർക്കാർ അന്വേഷണത്തിനും ഉത്തരവിട്ടു. തുടർന്ന് എസ്ടി വികസന വകുപ്പ് അന്വേഷണവും നടത്തി. സംഭവം ഏതാണ്ട് ശരിയാണെന്ന് വരികയും ചെയ്തു. എന്നാൽ മതിക്കെട്ട് ചാടിക്കടന്ന കുട്ടികളാണ് കുറ്റക്കാരെന്നായിരുന്നു കണ്ടെത്തൽ.
കുട്ടികളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അവലേകനവും നടന്നു. രണ്ട് കുടുംബത്തിലെ കുട്ടികളാണ് ഫോട്ടോയിൽ കണ്ടത്. ഇവരുടെ മാതാപിതാക്കൾക്ക് സ്ഥിരമായി കൃഷിപ്പണിയുള്ളവരാണ്. ആവശ്യ സംവിധാനങ്ങൾക്കായി യാതൊരു ബുദ്ധിമുട്ടും ഉണ്ടാകേണ്ട സാഹചര്യമില്ല. ആദിവാസി പദ്ധതികൾ പ്രകാരം ഒരേക്കർ വസ്തുവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ അങ്ങോട്ടേക്ക് ഈ കുടുംബങ്ങൾ മാറിയതുമില്ല. സ്‌കൂളിൽ പോകാൻ വാഹനം ഏർപ്പാട് ചെയ്തു കൊടുത്തിട്ടും പഠിക്കാൻ വല്ലപ്പോഴും മാത്രം താൽപ്പര്യം കാട്ടുന്ന കുട്ടികളായിരുന്നു ഇവരെന്നും കണ്ടെത്തി. ഇവർക്ക് ആഹാരം നൽകാൻ കഴിയാത്ത അവസ്ഥയുള്ളതായി മാതാപിതാക്കളും പരാതിയൊന്നും നൽകിയിട്ടില്ലെന്നും പറയുന്നു. എന്നാൽ മാതൃഭൂമി ഫോട്ടയ്ക്കിടയായ സാഹചര്യത്തെ കുറിച്ച് ആർക്കും വ്യക്തമായ വിശദീകരണവുമില്ല.
ഈ സാഹചര്യത്തിലാണ് മോദി ഈ ഫോട്ടോ ഉയർത്തി കേരളത്തെ സോമാലിയയോട് താരതമ്യം ചെയ്തത്. എന്നാൽ ഫോട്ടോയ്ക്ക് പിന്നിലെ സത്യം പ്രധാനമന്ത്രി തരിക്കിയതുമില്ല. ഇതോടെയാണ് സോമാലിയ പരാമർശം വിവാദത്തിലേക്ക് എത്തിയത്. അതിനിടെ 'കേരളത്തിലെ പട്ടിക വർഗ്ഗങ്ങളിലെ കുട്ടികളുടെ മരണ നിരക്ക് സോമാലിയയേക്കാൾ ഭീകരമാണ്' എന്നാണ് മോദി പ്രസംഗിച്ചതെന്നും അത് തർജ്ജമ ചെയ്തപ്പോൾ 'കേരളം സൊമാലിയ പോലെയാണ്..!'എ്ന്നായി എന്നുമുള്ള വാദം സംഘപരിവാറും ഉയർത്തിയിട്ടുണ്ട്. അട്ടപാടിയെ സോമാലിയ ആക്കിയത് യുഡിഎഫ് സർക്കാരെന്ന വി എസ് അച്യൂതാനന്ദന്റെ പ്രസ്താവനയും സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാക്കുന്നു.
എന്നാൽ ഇതൊന്നും കൊണ്ട് മോദിക്കെതിരെ സജീവമായ ഹാഷ് ഗാഡ് പ്രചരണത്തെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിന്റെ അവസാന കാലത്തുണ്ടായ വിവാദം ബിജെപിയുടെ സാധ്യകളെ ബാധിക്കുമോ എന്ന ആശങ്ക എൻഡിഎ സഖ്യത്തിലും സജീവമാണ്.