- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ പ്രവാസി ഇന്ത്യാക്കാരും നരേന്ദ്ര മോദിയെ കൈവിട്ടോ? ഒമാൻ ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടത്തെ പ്രതീക്ഷിച്ചെങ്കിലും സ്റ്റേഡിയം പകുതിയും കാലിയായതിൽ നിരാശപ്പെട്ട് ബിജെപി വൃത്തങ്ങൾ; ലക്ഷങ്ങളെ പ്രതീക്ഷിച്ചെങ്കിലും എത്തിയത് ആയിരങ്ങൾ മാത്രം; ലണ്ടനിലും ദുബായിലും വാഷിങ്ടണിലും കണ്ട ആവേശം നഷ്ടപ്പെടുത്തിയതിൽ മോദിക്കും നിരാശ
മസ്‌കത്ത്: മസ്‌കത്തിലെ ബോഷർ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്‌സിൽ പ്രതീക്ഷിച്ചത് റിക്കോർഡ് ജനക്കൂട്ടമായിരുന്നു. ആൾക്കൂട്ടത്തെ കൈയിലെടുക്കാൻ നമ്പരുകൾ എല്ലാം കരുതി. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം സ്വാഗതം പറയാനും പഠിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. സ്റ്റേഡിയം മുഴുവൻ ഒഴിഞ്ഞു കിടന്നു. അങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം ബിജെപിക്ക് നൽകിയത് ചില സൂചനകളാണ്. മോദിക്ക് വിദേശത്തും ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള ശേഷി നഷ്ടമാകുന്നു. നേരത്തെ പ്രധാനമന്ത്രിയായ ഉടൻ ദുബായിലും ലണ്ടനിലും വാഷിങ്ടണിലുമെല്ലാം മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. ഇവിടെയല്ലാം ആളുകൾ ഒഴുകിയെത്തി. ഇതാണ് ഒമാനിലും പ്രധാനമന്ത്രി പ്രതീക്ഷിച്ചത്. പക്ഷേ ഒന്നും സംഭവിച്ചില്ല. ഇത്തവണ ഒമാനിലെത്തിയതും ഏറെ പ്രതീക്ഷയോടെയാിരുന്നു. പ്രവാസി ഇന്ത്യാക്കാർക്കിടയിൽ തനിക്കുള്ള സ്വാധീനം വ്യക്തമാക്കാനായിരുന്നു മോദി ലക്ഷ്യമിട്ടിരുന്നു. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ ആദ്യ ഒമാൻ സന്ദർശനം. എല്ലാ ഇന്ത്യാക്കാരും ആവേശത്തോടെ എത്തുമ
മസ്‌കത്ത്: മസ്‌കത്തിലെ ബോഷർ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്‌സിൽ പ്രതീക്ഷിച്ചത് റിക്കോർഡ് ജനക്കൂട്ടമായിരുന്നു. ആൾക്കൂട്ടത്തെ കൈയിലെടുക്കാൻ നമ്പരുകൾ എല്ലാം കരുതി. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം സ്വാഗതം പറയാനും പഠിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.
സ്റ്റേഡിയം മുഴുവൻ ഒഴിഞ്ഞു കിടന്നു. അങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം ബിജെപിക്ക് നൽകിയത് ചില സൂചനകളാണ്. മോദിക്ക് വിദേശത്തും ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള ശേഷി നഷ്ടമാകുന്നു. നേരത്തെ പ്രധാനമന്ത്രിയായ ഉടൻ ദുബായിലും ലണ്ടനിലും വാഷിങ്ടണിലുമെല്ലാം മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. ഇവിടെയല്ലാം ആളുകൾ ഒഴുകിയെത്തി. ഇതാണ് ഒമാനിലും പ്രധാനമന്ത്രി പ്രതീക്ഷിച്ചത്. പക്ഷേ ഒന്നും സംഭവിച്ചില്ല.
ഇത്തവണ ഒമാനിലെത്തിയതും ഏറെ പ്രതീക്ഷയോടെയാിരുന്നു. പ്രവാസി ഇന്ത്യാക്കാർക്കിടയിൽ തനിക്കുള്ള സ്വാധീനം വ്യക്തമാക്കാനായിരുന്നു മോദി ലക്ഷ്യമിട്ടിരുന്നു. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ ആദ്യ ഒമാൻ സന്ദർശനം. എല്ലാ ഇന്ത്യാക്കാരും ആവേശത്തോടെ എത്തുമെന്ന് ബിജെപിയും പ്രതീക്ഷിച്ചു. വൻ ജനക്കൂട്ടത്തെ പ്രതീക്ഷിച്ച് പാസ് മുഖേന സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചു. ലക്ഷക്കണക്കിന് പാസുകൾ പോവുകയും ചെയ്തു. പക്ഷേ സ്റ്റേഡിയത്തിൽ മാത്രം ആരും എത്തിയില്ല. അങ്ങനെ പരിപാടി പൊളിയുകായിരുന്നു ചെയ്തത്. പ്രസംഗത്തിലൂടെ എത്തിയവർക്കിടയിൽ താരമാകാൻ മോദി ശ്രമിച്ചു. തന്റെ സർക്കാരിന്റെ നേട്ടങ്ങളാണ് മോദി അവതരിപ്പിച്ചത്.
ഇന്ത്യയിലെ എല്ലാ ഭാഷയിലും സ്റ്റേഡിയത്തിൽ എത്തിയവർക്ക് സ്വാഗതമേകിയാണ് മോദി തുടങ്ങിയത്. 'മിനിമം ഗവർണമെന്റ്, മാക്സിമം ഗവർണൻസ്' എന്ന മുദ്രാവാക്യവുമായി പൗരന്മാരുടെ ജീവിതം കൂടുതൽ അനായാസമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ മനസ്സിൽവച്ച് അടുത്ത തലമുറയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമം ഇപ്പോഴേ ആരംഭിച്ചിരിക്കുന്നു. ഗതാഗത രംഗത്തെ വിവിധ മേഖലകളെ പരസ്പര പൂരകങ്ങളാക്കി വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ. ദേശീയപാത, വ്യോമപാത, റെയിൽപാത, ജലപാത തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ച് ഓരോ മേഖലയുടെയും ആവശ്യങ്ങൾക്കനുസരിച്ച് വികസിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും മോദി വിശദീകരിച്ചു.
നേരത്തെ, മസ്‌കത്ത് റോയൽ വിമാനത്താവളത്തിലെത്തിയ മോദിയെ ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്യാബിനറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സന്നിഹിതരായിരുന്നു. ഈ ആവേശം മോദിക്ക് ഇന്ത്യാക്കാർ നൽകാത്തതാണ് ബിജെപി നേതൃത്വത്തേയും ഞെട്ടിക്കുന്നത്. ഭരണാധികാരിയുടെ റോയൽ ബോക്സിൽ നിന്നുകൊണ്ടാണ് മോദി 25,000-ത്തോളംവരുന്ന പ്രവാസികളെ അഭിസംബോധന ചെയ്തത്.
പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസാണ് റോയൽ ബോക്സിൽനിന്ന് സംസാരിക്കാനുള്ള ബഹുമതി നൽകിയത്. ഇന്ത്യയുടെ വികസനപദ്ധതികളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചുമാണ് മോദി പ്രധാനമായും സംസാരിച്ചത്. ഒമാനുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്രാപിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച കാലത്ത് ഒമാൻ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബിസിനസ് മീറ്റിൽ മോദി പങ്കെടുക്കും. തുടർന്ന് സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌കും മസ്‌കറ്റിലെ ശിവക്ഷേത്രവും മോദി സന്ദർശിക്കും.