- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചത് മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ; പോക്‌സോ കേസിൽ തളിപ്പറമ്പ് സ്വദേശിക്ക് ജീവിതാവസാനം വരെ തടവ്; പിതാവ് കൂറുമാറിയിട്ടും കേസിൽ നിർണ്ണായകമായത് അദ്ധ്യാപകരുടെ സാക്ഷിമൊഴി
തളിപ്പറമ്പ്: സ്‌കൂൾ വിദ്യാർത്ഥിനിയെ മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കാലയളവിൽ പീഡിപ്പിച്ച കുറ്റത്തിനു യുവാവിന് ജീവിതാവസാനം വരെ കഠിനതടവും മറ്റൊരു വകുപ്പിൽ 10 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു.
ശ്രീകണ്ഠപുരം ചെരിക്കോട് കുറ്റിയാട്ട് വീട്ടിൽ കെ.വി.ജിതിനെ (ഉണ്ണി 28) ആണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി സ്‌പെഷൽ ജഡ്ജി സി.മുജീബ് റഹ്‌മാൻ ശിക്ഷിച്ച് ഉത്തരവായത്. അമ്മ നേരത്തെ മരിച്ചുപോയ പെൺകുട്ടിയുടെ പിതാവ് വിചാരണവേളയിൽ കൂറുമാറിയിരുന്നു.
2015 ജൂലൈ 10ന് ആണ് ജിതിൻ പോക്‌സോ കേസിൽ അറസ്റ്റിലായത്. പിതാവ് കൂറ് മാറിയതിനെ തുടർന്നു പെൺകുട്ടിയുടെയും അദ്ധ്യാപകരുടെയും മറ്റു സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണു ശിക്ഷ വിധിച്ചിരിക്കുന്നത്. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.
മറുനാടന് മലയാളി ബ്യൂറോ
Next Story