- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിക്കാൻ മിടുക്കിയായിരുന്ന പെൺകുട്ടി പഠനത്തിൽ ശ്രദ്ധിക്കാതെ വന്നതോടെ ക്ലാസ് ടീച്ചർ ശ്രദ്ധിച്ചു; സ്വകാര്യമായി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പിതാവിന്റെ പീഡനം തുറന്നു പറഞ്ഞു; വ്യാജമെന്ന ആക്ഷേപവും തെറ്റെന്ന് തെളിഞ്ഞത് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ; മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസിൽദാർ അഴിക്കുള്ളിലാകുമ്പോൾ
തിരുവനന്തപുരം: സ്വന്തം മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസിൽദാരായ പിതാവ് അഴിക്കുള്ളിലാകുന്നത് ക്രൈംബ്രാഞ്ച് അടക്കം നടത്തുന്ന അന്വേഷണത്തിലാണ്. വ്യാജ പരാതിയെന്ന് അടക്കം ആരോപണം ഉയർന്നതോടെയാണ് ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ പരാതി സത്യമാണെന്ന് തെളിയുകയും ചെയ്തു. വിചാരണയ്ക്ക് ഒടുവിലാണ് പിതാവിന് 17 വർഷം കഠിനതടവിന് ശിക്ഷിച്ചത്. പതിനാറര ലക്ഷം രൂപ ശിക്ഷയും വിധിച്ചു. ഡെപ്യൂട്ടി തഹസിൽദാരാണ് കേസിലെ പ്രതി.
ഉറങ്ങി കിടക്കുകയായിരുന്ന പത്തു വയസുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിയെ അദ്ധ്യാപകരാണ് ശ്രദ്ധിച്ചത്. തുടർന്ന് വിവരം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി കെ.വി. രജനീഷിന്റേതാണ് വിധി.
2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് അദ്ധ്യാപകർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകൾ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ്, അഭിഭാഷകരായ ഹശ്മി വി. ഇസഡ്, ബിന്ദു വി സി എന്നിവരാണ് കോടതിയിൽ ഹാജരായത്.
പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടി പഠനത്തിൽ ശ്രദ്ധിക്കാതെ വരുകയും ക്ലാസിൽ മൂകയായി ഇരിക്കുന്നതും ശ്രദ്ധിച്ച ക്ലാസ് ടീച്ചർ കുട്ടിയോട് സ്വകാര്യമായി കാര്യങ്ങൾ അന്വേഷിച്ചു. അദ്ധ്യാപികയോട് പിതാവിൽ നിന്ന് ഉണ്ടായ ശാരീരിക ഉപദ്രവങ്ങൾ കുട്ടി തുറന്നു പറയുകയായിരുന്നു. അദ്ധ്യാപിക വിവരം ഹെഡ്‌മിസ്ട്രസിന്റെയും സ്‌കൂൾ കൗൺസലറുടെയും ശ്രദ്ധയിൽപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ, പരാതി വ്യാജമാണെ ആക്ഷേപം ഉയർന്നതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ