തിരുവനന്തപുരം: വിഷുവിന് വിഷരഹിത പച്ചക്കറി ക്യാമ്പയിൻ വമ്പൻ വിജയമാകും എന്നുറപ്പായതായി ഡോ തോമസ് ഐസക് എംഎൽഎ. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന അവലോകനയോഗം എത്തിച്ചേർന്നത് ജൈവപച്ചക്കറി വിസ്തൃതി ഓണക്കാലത്തേതിന്റെ ഇരട്ടിവരുമെന്ന നിഗമനത്തിലാണെന്നും എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും വിഷുവിന് ഒരാഴ്ച മുമ്പ് ജൈവപച്ചക്കറി സ്റ്റാളുകൾ തുറക്കുന്നതിനും തീരുമാനമായതായും അദ്ദേഹം പോസ്റ്റിൽ പറയുന്നു.. ചേർത്തല - ആലപ്പുഴ ദേശീയപാതയിൽ മാത്രം രണ്ട് ഡസൻ പച്ചക്കറി സ്റ്റാളുകൾ തുറക്കാനാകുമെന്നും. അത്രയ്ക്ക് വലിയ വമ്പൻ വിളവെടുപ്പാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം മാരാരിക്കുളത്തെ ചില പച്ചക്കറി കൃഷിയിടങ്ങളിൽ പര്യടനം നടത്തിയതായും. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജുവിന്റെ വാർഡിൽ 40 ഏക്കറിലാണ് കുടുംബശ്രീ സംഘം കൃഷി നടത്തുന്നതെന്നും അതോടൊപ്പം ജയ സെക്രട്ടറിയായുള്ള ഗ്രാമശ്രീ സംഘം രണ്ട് ഏക്കറി കൃഷി നടത്തുന്നുണ്ട്. ഇത്രയും സ്ഥലത്ത് കൃഷി നടത്താനായതാണ് വമ്പൻ വിളവെടുപ്പെന്ന പ്രതീക്ഷക്ക് കാരണമെന്നും അദ്ദേഹം പറയുന്നു.

തൊഴിലുറപ്പിന് ഭൂമിയൊരുക്കി കൂടുതൽ വെണ്ടയും വഴുതനയും മറ്റുമായതിനാ പന്തലിനും മറ്റും വലിയ ചെലവ് വന്നില്ല. വളമാകട്ടേ ആലപ്പുഴ മുനിസിപ്പാലിറ്റിയി നിന്ന് സൗജന്യമായി ലഭിച്ചു. ആവശ്യത്തിന് എയ്റോബിക് ബിന്നുകൾ ഇല്ലാത്തതിനാൽ പൂർണ്ണമായി കമ്പോസ്റ്റ് ആകുന്നതിന് മുമ്പുതന്നെ ജൈവമാലിന്യം എടുത്തുകൊണ്ട് പോകണമെന്ന നിർബന്ധം മാത്രമേ പ്രശ്നമായിരുന്നുള്ളുവെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. അപ്പോൾ കുറച്ച് ദുർഗന്ധം ഉണ്ടാകും. അതുകൊണ്ട് നാട്ടുകാരുടെ കുറച്ച് എതിർപ്പ് ആദ്യം ഉണ്ടായിരുന്നു. പക്ഷേ വളം ഇട്ടുകഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ ദുർഗന്ധം പൂർണ്ണമായും മാറുമെന്ന സ്ഥിതിയായതോടെ ആ എതിർപ്പും ഒഴിവായതായും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ഇതിനകം 4000 രൂപയുടെ പച്ചക്കറി വിറ്റഴിച്ചതായൂം നാട്ടുകാർ കൃഷിയിടത്ത് തന്നെ വന്ന് പച്ചക്കറി വാങ്ങുന്നുണ്ടെന്നും അ്ദദേഹം കൂട്ടിച്ചേർത്തു. ഇത് പദ്ധതിക്ക് ജനം നൽകിയ അംഗീകാരമായി വേണം മനസ്സിലാക്കാൻ.. പക്ഷേ ഒരു പ്രശ്നം മാത്രം. വിഷുവിന് മുമ്പ് വിളവെടുത്ത് തീരും. വിഷുവിന് വേണ്ടി ചീര നടാൻ തീരുമാനിച്ചിരിക്കുകയാണ്. പാതിരപ്പള്ളിയിലെ എ .സി.യിലെ പാർട്ടി പ്രവർത്തകരും പാട്ടുകുളം അമ്പലത്തിന്റെ സ്ഥലത്തായിരുന്നു കൃഷി ചെയ്തിരുന്നത്. രണ്ട് ഗ്രൂപ്പുകളുണ്ട്. ഇരുവരും കൃഷി ഇപ്പോഴും തുടരുന്നതായും എല്ലാവരും തെരഞ്ഞെടുപ്പ് മൂഡിലേയ്ക്ക് കയറിയിരിക്കുകയാണ് അതിനാൽ അൽപ്പം മടി പിടിച്ച അവസ്ഥയുണ്ടെന്നും എന്നാൽ കൃഷിയും ഒരു രാഷ്ട്രീയ പ്രവർത്തനമായി മാറ്റണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. അതിന്റെ ഭാഗമാണ് ആലപ്പുഴ - ചേർത്തല റോഡി ഉയരാൻ പോകുന്ന രണ്ട് ഡസൻ വിഷുവിന് വിഷരഹിത പച്ചക്കറി സ്റ്റാളുകളെന്നു പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത് .

പാർട്ടിയുടെ പൊതു സാമൂഹിക പ്രശ്‌നങ്ങളിലെ ഇടപെടൽ കുറയുന്നതായും ഇത് പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റുന്നു എന്ന രീതിയിലുമുള്ള വിലയിരുത്തലുകൾ സജീവമായ സമയത്താണ് ഡോ തോമസ് ഐസകിന്റെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറി കൃഷി എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും അതിന് സമൂഹത്തിൽ ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിഷുവിന് വലിയ തോതിൽ കൃഷി നടത്താൻ പാർട്ടി തീരുമാനിച്ചത്. എന്തായാലും കടുത്ത തെരഞ്ഞെടുപ്പ് ചൂടിനിടയിലും ഇത്തരം പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള ആർജവം കേരളത്തിൽ സിപിഐ(എം) എന്ന സംഘടനയ്ക്ക് മാത്രം കഴിയുന്നതാണെന്നുമുള്ള രീതിയിലാണ് രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്നവർ പോലും ഇതിനെ വിശേഷിപ്പിക്കുന്നത്. അത് പൊതു സമൂഹത്തിലും അതോടൊപ്പം തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ഗുണമുണ്ടാക്കും എന്ന കണക്കുകൂട്ടലിൽകൂടിയാണ് നേതൃത്വം. 

വിഷുവിന് വിഷരഹിത പച്ചക്കറി ക്യാമ്പയിൻ വമ്പൻ വിജയമാകും എന്നുറപ്പായി. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന അവലോകനയോ...

Posted by Dr.T.M Thomas Isaac on Sunday, 20 March 2016