ണ്ടൻ മേയറും പാക്കിസ്ഥാൻ വംശജനുമായ സാദിഖ് ഖാനെ നാട് കടത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള വംശീയത നിറഞ്ഞ പോസ്റ്ററുകൾ ലണ്ടനിലെ ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. പോക്കിമോൻ ഗെയിം കാർഡുകളെ അനുകരിച്ചാണിത് തയ്യാറാക്കിയിരിക്കുന്നത്. പോക്കിമോൻ എന്നതിന് പകരം സാദിഖിനെ വിശേഷിപ്പിക്കാൻ പാക്കിമോൻ എന്ന വാക്കാണ് വംശീയവാദികൾ ഉപയോഗിച്ചിരിക്കുന്നത്. ഇത് കാണുമ്പോൾ സാദിഖ് ഖാനെ നാട് കടത്തേണ്ടി വരുമോയെന്ന് വരെ തോന്നിപ്പോകുന്ന വിധത്തിലാണ് പ്രചാരണങ്ങളുള്ളത്. ഇതോടെ ഈ പോസ്റ്ററിന് പുറകിൽ പ്രവർത്തിച്ച വംശീയവാദികളെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗെയിം സ്ലോഗനായ ഗോട്ട കാച്ച് ദെം ആൾ എന്നതിനെ മാറ്റി മറിച്ച് ഗോട്ട കാച്ച് ആൻഡ് ഡിപ്പോർട്ട് ദെം ആൾ എന്നാണ് സാദിഖിനെതിരെയുള്ള സ്റ്റിക്കറുകളിൽ വംശീയവാദികൾ എഴുതിയിരിക്കുന്നത്. ബസ്റ്റോപ്പുകൾ, കാഷ് പോയിന്റുകൾ, ട്യൂബ് സ്റ്റേഷനുകൾ തുടങ്ങിയ വിവിധയിടങ്ങളിൽ അജ്ഞാതർ ഇത്തരം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പോസ്റ്ററിൽ സാദിഖ് ഖാനെ ഹാമാസ്ഖാൻ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ഫലസ്തീൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസുമായി സാദിഖിനെ ബന്ധിപ്പിക്കാനുള്ള ശ്രമമാണ് വംശീയവാദികൾ ഇതിലൂടെ നടത്തിയിരിക്കുന്നത്. ഇതിനൊപ്പമുള്ള പോസ്റ്ററിൽ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെയും വംശീയപരമായി അധിക്ഷേപിച്ചിരിക്കുന്നു. ' ദി യുഎസ്'സ് മുസ്ലിം ഇൻ ചീഫ്' എന്നാണ് ഈ പോസ്റ്ററിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഏറ്റവും അപകടകാരിയായ പാക്കിമോൻ അഥവാ ഹമാസ്ഖാൻ ഇസ്ലാമിക് തീവ്രവാദത്തെ ലണ്ടൻകാർ സ്വീകരിക്കണമെന്ന് വിശ്വസിക്കുന്ന ആളാണെന്നും അയാളിവിടുത്തെ മേയറാണെന്നും പോസ്റ്റർ കുറ്റപ്പെടുത്തുന്നു.

മുസ്ലീമായി മതംമാറിയ ജോർദാൻ ഹോർണർ എന്ന വെള്ളക്കാരനെയും പോസ്റ്ററിൽ ആരോപിക്കുന്നുണ്ട്. ഇയാൾ ലണ്ടനിൽ ഷരിയ നിയമം പ്രാവർത്തികമാക്കണമെന്നാവശ്യപ്പെടുന്ന ആളാണെന്നും പോസ്റ്റർ മുന്നറിയിപ്പേകുുന്നു. ബ്രോംലെ, സർബിട്ടൻ, വാട്ടർലൂ അടക്കമുള്ള തലസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇത്തരം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ചില ട്വിറ്റർ അക്കൗണ്ടുകൾ ഈ പോസ്റ്ററുകളുടെ ഫോട്ടോകൾ ഷെയർ ചെയ്തിട്ടുണ്ട്. ഇത്തരം സ്റ്റിക്കറുകൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസ് ആളുകളോട് നിർദേശിച്ചിട്ടുണ്ട്. ഇത്തരം വംശീയ പ്രചാരണങ്ങളും മുൻവിധികളും തടയാൻ ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസ് ബാധ്യസ്ഥമാണെന്നും അതിനെ കുറിച്ച് അന്വേഷിക്കുമെന്നും ഒരു പ്രസ്താവനയിലൂടെ ബിടിപി വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാവർക്കും റെയിൽ നെറ്റ് വർക്കിലൂടെ ഭയമില്ലാതെയും വിവേചനമില്ലാതെയും യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്നും വംശീയപരമായും മതപരമായും പ്രചോദിപ്പിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ വച്ച് പൊറുപ്പിക്കാനാവില്ലെന്നും ബിടിപി വക്താവ് വെളിപ്പെടുത്തുന്നു.