- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹനുമാൻ സേന സദാചാരാ പൊലീസ് കളിച്ചപ്പോൾ ഒറിജിനൽ പൊലീസ് നോക്കി നിന്നു; മകന്റെ മരണത്തിന് കാരണം തേടി എത്തിയ അമ്മയെ തെരുവിൽ വലിച്ചിഴച്ചു; മുടി നീട്ടി വളർത്തിയതിന് കസ്റ്റഡിയിലെടുത്ത ദളിത് യുവാവിന്റെ ആത്മഹത്യ; കസ്റ്റഡിയിൽ വെച്ച് അതിക്രൂരമായി കൊല്ലപ്പെട്ട് ശ്രീജിത്ത്; രാഷ്ട്രീയത്തിന്റെ പേരിൽ വെട്ടേറ്റത് അനേകം പേർക്ക്; ഡിജിപിയും സൂപ്പർ ഡിജിപിയും ഉണ്ടെങ്കിലും ഒരു കൊല്ലം കൊണ്ട് പൊലീസ് പിണറായിയെ പഴി കേൽപ്പിച്ചത് അനേകം തവണ
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് പറയാത്തവർ ആരും ഉണ്ടാവില്ല. വലതു ഭരണത്തിന് ശേഷം ഇടത് മുന്നണി അധികാരത്തിൽ വന്നതിന് പിന്നാലെ കേരളാ പൊലീസ് സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം കാഴ്‌ച്ചവെച്ചതെല്ലാം അത്തരം പ്രവർത്തികളായിരുന്നു. കസ്റ്റഡി മരണവും ലോക്കപ് മർദ്ദനത്തിന് പിന്നാലെ പ്രതികളുടെ ആത്മഹത്യകളുമായി ക്രൂരതകളുടെ ഒരു പട്ടിക തന്നെയാണ് പൊലീസ് ചെയ്തു കൂട്ടയത്. 2017 മാർച്ച് എട്ടിന് ശിവസേന പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസം ഏറെ ചർച്ചയായിരുന്നു. രാജ്യാന്തര വനിതാ ദിനത്തിൽ കൊച്ചി മറൈൻ ഡ്രൈവിൽ ഇരുന്ന യുവതി യുവാക്കൾക്ക് നേരെയായിരുന്നു ഹനുമാൻ സേനയുടെ ആക്രമണം. പ്രകടനമായെത്തിയ പ്രവർത്തകർ ചൂരലിന് അടിച്ചും അസഭ്യം പറഞ്ഞും യുവതീയുവാക്കളെ വിരട്ടിയോടിച്ചു. എസ്‌ഐ ഉൾപ്പെടെയുള്ള പൊലീസുകാർ നോക്കി നിൽക്കുമ്പോഴാണു അക്രമം നടന്നത്. പൊലീസിന്റെ കണ്ണും മുമ്പിലിട്ട് അതിക്രൂരമായി പെൺകുട്ടികളെ തല്ലിച്ചതച്ചിട്ടും അവർക്കെതിരെ കേസ് എടുക്കാനോ പിടിച്ചു മാറ്റാനോ പോലും പൊലീസ് തയ്
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് പറയാത്തവർ ആരും ഉണ്ടാവില്ല. വലതു ഭരണത്തിന് ശേഷം ഇടത് മുന്നണി അധികാരത്തിൽ വന്നതിന് പിന്നാലെ കേരളാ പൊലീസ് സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം കാഴ്‌ച്ചവെച്ചതെല്ലാം അത്തരം പ്രവർത്തികളായിരുന്നു. കസ്റ്റഡി മരണവും ലോക്കപ് മർദ്ദനത്തിന് പിന്നാലെ പ്രതികളുടെ ആത്മഹത്യകളുമായി ക്രൂരതകളുടെ ഒരു പട്ടിക തന്നെയാണ് പൊലീസ് ചെയ്തു കൂട്ടയത്.
2017 മാർച്ച് എട്ടിന് ശിവസേന പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസം ഏറെ ചർച്ചയായിരുന്നു. രാജ്യാന്തര വനിതാ ദിനത്തിൽ കൊച്ചി മറൈൻ ഡ്രൈവിൽ ഇരുന്ന യുവതി യുവാക്കൾക്ക് നേരെയായിരുന്നു ഹനുമാൻ സേനയുടെ ആക്രമണം. പ്രകടനമായെത്തിയ പ്രവർത്തകർ ചൂരലിന് അടിച്ചും അസഭ്യം പറഞ്ഞും യുവതീയുവാക്കളെ വിരട്ടിയോടിച്ചു. എസ്‌ഐ ഉൾപ്പെടെയുള്ള പൊലീസുകാർ നോക്കി നിൽക്കുമ്പോഴാണു അക്രമം നടന്നത്. പൊലീസിന്റെ കണ്ണും മുമ്പിലിട്ട് അതിക്രൂരമായി പെൺകുട്ടികളെ തല്ലിച്ചതച്ചിട്ടും അവർക്കെതിരെ കേസ് എടുക്കാനോ പിടിച്ചു മാറ്റാനോ പോലും പൊലീസ് തയ്യാറായില്ല.
കേരളത്തെ പിടിച്ചു കുലുക്കിയ കേസുകളിലൊന്നായിരുന്നു പാമ്പാടി നെഹൃ കോളേജിലെ ജിഷ്ണു പ്രണോയിയുടെ കൊലപാതക കേസ്. 2017 ഏപ്രിൽ അഞ്ചിന് കോളേജ് അധികൃതരുടെ ക്രൂരതയ്ക്ക് ബലിയാടായ ജിഷ്ണു പ്രണോയ് മരിച്ച കേസിൽ നീതി തേടിയെത്തിയ അമ്മ മഹിജയെ തലസ്ഥാനത്തു ഡിജിപി ഓഫിസിനു മുന്നിലെ തെരുവിൽ പൊലീസ് വലിച്ചിഴച്ചു. മകന്റെ മരണ്തതിൽ നീതി തേടി എത്തിയ അമ്മയെ ആണ് ഒരു കാരണവും ഇല്ലാതെ പൊലീസുകാർ തെരുവിൽ വലിച്ചിഴച്ചത്.
2017 ജൂലൈ 19പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച ദലിത് യുവാവ് ഏങ്ങണ്ടിയൂർ സ്വദേശി വിനായകിനെ പിന്നീടു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുടി നീട്ടി വളർത്തി എന്നതായിരുന്നു വിനായകൻ ചെയ്ത ഏക കുറ്റം. പൊലീസ് കസ്റ്റഡിയിൽ അഴൻ ക്രൂര മർദ്ദനത്തിന് ഇരയായിരുന്നു. 2017 ഡിസംബർ മൂന്നിന് മൂവാറ്റുപുഴ കുളങ്ങാട്ടുപാറ മലമ്പുറത്ത് രതീഷിനെ (36) വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചതിന് പിന്നാലെയായിരുന്നു രതീഷിന്റെ മരണം.
2018 മാർച്ച് 8 റിമാൻഡ് പ്രതി പാറശാല പരശുവയ്ക്കൽ ആലമ്പാറ പുതുശേരിവിള വീട്ടിൽ സജിമോൻ ചികിൽസയിലായിരിക്കെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. 2018 മാർച്ച് 14 കോവളത്തു കാണാതായ ലാത്‌വിയ യുവതിയുടെ മൃതദേഹം ഒരു മാസവും നാലു ദിവസവും പിന്നിട്ടപ്പോൾ തിരുവല്ലത്തെ കണ്ടൽക്കാടിൽ കണ്ടെത്തി. പരാതി കിട്ടിയിട്ടും പൊലീസ് ഇടപെട്ടതു മൃതദേഹം കണ്ടെത്തിയശേഷം. മാത്രമായിരുന്നു. ലോകമാധ്യമങ്ങളിൽ പോലും ഈ വിദേശ യുവതിയുടെ മരണം വാർത്തയായി.
2018 ഏപ്രിൽ 9 വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൻ ശ്രീജിത്ത് (27) പൊലീസ് കസ്റ്റഡിയിൽ മരിച്ചു. രാത്രി വീട്ടിൽനിന്നു പൊലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഒരു കാരണവുമില്ലാതെയാണ് ശ്രീജിത്തിനെ പൊലീസ് ക്‌സറ്റഡിയിലെടുത്തതും അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതും. ഇതോടെ അനാഥമായത് പറക്കമുറ്റാത്ത ഒരു കുഞ്ഞും അമ്മയുമായിരുന്നു. എന്നിട്ടും പൊലീസ് പാഠം പഠിച്ചില്ല. പൊലീസിന്റെ നരനായാട്ട് തുടർന്നു കൊണ്ടേയിരുന്നു. 2018മെയ് 2 ഓട്ടോഡ്രൈവർ എടക്കാട് അരേചെങ്കീൽ ഉനൈസിനെ (32) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചതു പൊലീസ് മർദനം മൂലമാണെന്നാരോപണം.
കൊച്ചിയിൽ കാർ യാത്രയ്ക്കിടെ നടി പീഡിപ്പിക്കപ്പെട്ട കേസ്, കൊച്ചിയിലെ സിഎ വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം, വാളയാറിൽ ആദിവാസി സഹോദരിമാർ പീഡനത്തിന് ഇരയായി മരിച്ച സംഭവം, കുണ്ടറയിൽ മുത്തച്ഛൻ പേരക്കുട്ടിയെ പീഡിപ്പിച്ച കേസ്, തിരുവനന്തപുരം കനകക്കുന്നിൽ പിങ്ക് പൊലീസിന്റെ മോശം പെരുമാറ്റം എന്നിങ്ങനെ പൊലീസ് സർക്കാരിനു ചീത്തപ്പേരുണ്ടാക്കിയ സംഭവങ്ങൾ വേറെയും ഉണ്ട്.
പിണറായി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ച മറ്റു സംഭവങ്ങളായിരുന്നു കണ്ണൂരിലെയും തിരുവനന്തപുരത്തേയും രാഷ്ട്രീയ കൊലപാതകങ്ങൾ. ഒരു
ഡസനോളം പേരാണ് പിണറായി സർ്ക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ രാഷ്ട്രീയത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്.
2017 നവംബറിൽ ഗുരുവായൂരിലെ ആനന്ദന്റെ കൊലപാതകം
ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനായ നെന്മിനി സ്വദേശി ആന്നദൻ നട്ടുച്ചയ്ക്കാണ് നടുറോഡിൽ വെട്ടേറ്റ് മരിച്ചത്. സിപിഎം പ്രവർത്തകൻ ആയ ഫാസിൽ നാലു വർഷം മുമ്പ് നവംബറിൽ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയാണ് ആനന്ദൻ. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് ആനന്ദനെ പിന്നാലെ കാറിലെത്തിയ സംഘം ആനന്ദനെ വെട്ടിക്കൊന്നത്.
ശ്യാമപ്രസാദിനെ വെട്ടിക്കൊന്നു
എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദ് എന്ന യുവാവിനെ കണ്ണൂരിൽ വെട്ടിക്കൊന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറിൽ എത്തിയ മുഖം മൂടി സംഘം ഓടിച്ചിട്ടു വെട്ടുകയായിരുന്നു. രക്ഷതേടി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി എങ്കിലും സംഘം പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടതോടെ മുഖം മൂടി സംഘം പിന്മാറി എ്‌നാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്യാമപ്രസാദിന്റെ ജീവൻ രക്ഷിക്കാനായില്ല.
ബോംബ് പൊട്ടി കൊല്ലപ്പെട്ട രവീന്ദ്രൻ
പിണറായി വിജയന്റെ ധർമ്മടത്തെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവർത്തകൻ എരുവട്ടി സ്വദേശി രവീന്ദ്രൻ കൊല്ലപ്പെട്ടിരുന്നു. ഇതായിരുന്നു ഇടത് ഭരണമാറ്റത്തിന് ശേഷമുള്ള കണ്ണൂരിലെ ആദ്യ കൊലപാതകവും. വിജയാഹ്ലാദ പ്രകടനത്തിനിടയിലേക്ക് ആർ.എസ്.എസുകാർ ബോംബ് എറിഞ്ഞതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച രവീന്ദ്രനെ അക്രമികൾ പിന്തുടർന്ന് വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സിപിഎം ആരോപിച്ചത്. എന്നാൽ സിപിഎം പ്രവർത്തകനായ രവീന്ദ്രനെ ബോംബെറിഞ്ഞ് കൊന്നത് ആർഎസ്എസ് അല്ലെന്ന് ബിജെപിയും പറഞ്ഞു. സിപിഎം പ്രവർത്തകന്റെ കയ്യിലുണ്ടായിരുന്ന ബോംബ് അവിചാരിതമായി പൊട്ടിയതു കൊണ്ടാണ് പ്രവർത്തകൻ മരിച്ചതെന്നായിരുന്നു അവരുടെ വാദം.
രമിത്തിനെ കൊന്ന് സിപിഎം പ്രതികാരം വീട്ടി
പിണറായിയിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകനായ രമിത്തിനെ കൊന്ന് സിപിഎം പ്രതികാരം വീട്ടി. രാഷ്ട്രീയ പ്രതികാരത്തിൽ 14 വർഷത്തെ ഇടവേളയിൽ അച്ഛനും മകനും കൊല ചെയ്യപ്പെട്ടു എന്ന കാര്യം പരിഗണിക്കുമ്പോഴാണ് ഇവിടുത്തെ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് വ്യക്തമാകുക.
2002ൽ യാത്രകാരുമായി ബസ് ഡ്രൈവ് ചെയ്യവെ ഒരുസംഘം സിപിഎം പ്രവർത്തകർ ബസ്സിൽ കയറി കൊല ചെയ്ത ചാവശ്ശേരിയിലെ ഉത്തമന്റെ മകനാണ് പിണറായിൽ വച്ച് കൊല്ലപ്പെട്ട രമിത്ത്. രമിത്തിന്റെ മാതാവിന്റെ വീട് പിണറായിയിലാണ്. ഉത്തമൻ മരിച്ച ശേഷം താമസം പിണറായിയിലാണ്. രാവിലെ ഓലയമ്പലത്തെ പെട്രോൾ പമ്പിനടുത്തെ ബസ്സ്‌റ്റോപ്പിൽ ബസ്സ് കാത്ത് നിൽക്കവെയാണ് ഒരു സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രമിത്ത് അരമണിക്കൂറോളം റോഡിൽ കിടന്നു. ആരും തിരിഞ്ഞു നോക്കാതെ കിടന്നതോടെയാണ് ജീവൻ പൊലിഞ്ഞത്.
സന്തോഷിനെ വീട്ടിൽ കയറി വെട്ടി കൊന്നു
അണ്ടല്ലൂർ മുല്ലപ്രം ക്ഷേത്രത്തിന് സമീപത്തെ ചോമന്റവിടെ വീട്ടിൽ എഴുത്താൻ സന്തോഷ് (52) ആണ് മരിച്ചത്. ആയുധങ്ങളുമായത്തെിയ ഒരുസംഘം വീട്ടിലത്തെി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടൻ തലശ്ശേരിയിലെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ധർമടം പഞ്ചായത്തിലേക്ക് സന്തോഷ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ആർ.എസ്. പ്രവർത്തകൻ കൂടിയായിരുന്നു സന്തോഷ്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ വിവേകാന്ദ ജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ., എ.ബി.വി.പി. സംഘർഷം ഉടലെടുത്തിരുന്നു. ഈ അക്രമങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് ഭാഷ്യം.
യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം
യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്‌കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊല്ലപ്പെട്ടത്. നാട്ടുകാരുടേയും കൂട്ടുകാരുടേയും കണ്ണിലുണ്ണിയായിരുന്നു ഷുഹൈബ്. തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
മാഹിയിലെ ഇരട്ട കൊലപാതകം
ഈ മാസം ആദ്യമാണ് മാഹിയിൽ ഇരട്ടക്കൊലപാതകം നടന്നത്. സിപിഎം പ്രവർത്തകനായ ബാബുവും ബിജെപി പ്രവർത്തകനായ ഷമോജുമാണ് രാഷ്ട്രീയ വൈര്യത്തിന് ഇരകളായത്. ഇക്കഴിഞ്ഞ മെയ് എട്ടിനാണ് സിപിഎം പ്രവർത്തകനായ ബാബുവും അതിന് പിന്നാലെ ബിജെപി പ്രവർത്തകനായ ഷമേജും കൊല്ലപ്പെുന്നത്.
ബിജെപി ആർഎസ്എസ് നേതൃത്വത്തിന്റെ കണ്ണിലെ കരടായിരുന്നു ബാബു കണ്ണിപ്പൊയിൽ. മുൻ മാഹി നഗരസഭാ കൗൺസിലർ കൂടിയായിരുന്ന ബാബു കണ്ണിപ്പൊയിലാണ് ആദ്യം കൊല്ലപ്പെട്ടത് പിന്നാലെ 20 മിനിട്ട്ുകൾക്ക് ശേഷം ആയുധധാരികളായി എത്തിയ സംഘം ആർഎസ്എസ് പ്രവർത്തകനായ ന്യൂ മാഹി പെരിങ്ങാടിയിലെ യു.സി ഷമേജിനെയും ആക്രമിച്ചു കൊലപ്പെടുത്തി.