- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ 17കാരിയെ കണ്ടെത്താൻ സഹായിക്കുമോയെന്ന് ചോദിച്ച് പൊലീസ് ഫേസ്‌ബുക്കിൽ; താൻ ബെഡ്റൂമിൽ തന്നെയുണ്ടെന്ന് പെൺകുട്ടിയുടെ കമന്റ്
ക്യൂൻസ്ലാൻഡ് പൊലീസ് ഇപ്പോൾ കടുത്ത നാണക്കേടിലായിരിക്കുകയാണ്. എറിയൻ തോംസൻ എന്ന 17കാരിയെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ പെൺകുട്ടിയുടെ ഫോട്ടോ സഹിതം പോസ്റ്റിടുകയായിരുന്നു ഇവിടുത്തെ പൊലീസ്. എന്നാൽ താൻ ബെഡ്റൂമിൽ തന്നെയുണ്ടെന്ന് കമന്റിട്ട് സാക്ഷാൽ എറിയൻ തന്നെ രംഗത്തെത്തിയതോടെയാണ് ക്യൂൻസ് ലാൻഡ് പൊലീസ് നാണക്കേടിലായിരിക്കുന്നത്. പൊലീസ് ഈ പോസ്റ്റിട്ടതിനെ തുടർന്ന് നിരവധി യൂസർമാർ ദുഃഖം രേഖപ്പെടുത്തിയും സഹായസന്നദ്ധത രേഖപ്പെടുത്തിയും പ്രതികരിച്ചിരുന്നു. അതിനിടയിലാണ് തന്നെ കാണാതായിട്ടില്ലെന്ന് വെളിപ്പെടുത്തി ഈ പെൺകുട്ടി തന്നെ രംഗത്തെത്തിയിരുന്നത്. താൻ വീട്ടിലെ ബെഡ്റൂമിൽ സുഖമായി ഇരിക്കുന്നുണ്ടെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് പൊലീസ് ഇത്തരത്തിൽ പോസ്റ്റിട്ടതെന്നുമായിരുന്നു എറിയന്റെ പ്രതികരണം. തന്നെ കാണാതായിട്ടില്ലെന്നും ഇത് അമിതമായ പ്രതികരണമാണെന്നും താൻ സഹോദരിക്കൊപ്പം വീട്ടിലെ കിടപ്പ് മുറിയിലിരിക്കുന്നുണ്ടെന്നുമായിരുന്നു പെൺകുട്ടി പ്രതികരിച്ചിരുന്നത്. എന
ക്യൂൻസ്ലാൻഡ് പൊലീസ് ഇപ്പോൾ കടുത്ത നാണക്കേടിലായിരിക്കുകയാണ്. എറിയൻ തോംസൻ എന്ന 17കാരിയെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ പെൺകുട്ടിയുടെ ഫോട്ടോ സഹിതം പോസ്റ്റിടുകയായിരുന്നു ഇവിടുത്തെ പൊലീസ്. എന്നാൽ താൻ ബെഡ്റൂമിൽ തന്നെയുണ്ടെന്ന് കമന്റിട്ട് സാക്ഷാൽ എറിയൻ തന്നെ രംഗത്തെത്തിയതോടെയാണ് ക്യൂൻസ് ലാൻഡ് പൊലീസ് നാണക്കേടിലായിരിക്കുന്നത്.
പൊലീസ് ഈ പോസ്റ്റിട്ടതിനെ തുടർന്ന് നിരവധി യൂസർമാർ ദുഃഖം രേഖപ്പെടുത്തിയും സഹായസന്നദ്ധത രേഖപ്പെടുത്തിയും പ്രതികരിച്ചിരുന്നു. അതിനിടയിലാണ് തന്നെ കാണാതായിട്ടില്ലെന്ന് വെളിപ്പെടുത്തി ഈ പെൺകുട്ടി തന്നെ രംഗത്തെത്തിയിരുന്നത്. താൻ വീട്ടിലെ ബെഡ്റൂമിൽ സുഖമായി ഇരിക്കുന്നുണ്ടെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് പൊലീസ് ഇത്തരത്തിൽ പോസ്റ്റിട്ടതെന്നുമായിരുന്നു എറിയന്റെ പ്രതികരണം.
തന്നെ കാണാതായിട്ടില്ലെന്നും ഇത് അമിതമായ പ്രതികരണമാണെന്നും താൻ സഹോദരിക്കൊപ്പം വീട്ടിലെ കിടപ്പ് മുറിയിലിരിക്കുന്നുണ്ടെന്നുമായിരുന്നു പെൺകുട്ടി പ്രതികരിച്ചിരുന്നത്. എന്നാൽ തന്നെ കാണാതായിട്ടില്ലെന്ന് പെൺകുട്ടി കമന്റിലൂടെ വ്യക്തമാക്കിയിട്ടും പ്രസ്തുത പോസ്റ്റ് നീക്കം ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല. ഒരു പൊലീസ് ഓഫീസർക്ക് ഇക്കാര്യം നേരിട്ട് കണ്ട് ബോധ്യപ്പെടണമെന്നും അതിനാൽ പെൺകുട്ടി സ്റ്റേഷനിലേക്ക് വരണമെന്നുമായിരുന്നു പൊലീസ് പിന്നീട് നിർദേശിച്ചത്. പെൺകുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയെന്നാണ് ക്യൂൻസ് ലാൻഡ് പൊലീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഈ വിചിത്രമായ പോസ്റ്റ് ഫേസ്‌ബുക്ക് യൂസർമാർക്കിടയിൽ തരംഗമായിരിക്കുകയാണ്. 800 പ്രാവശ്യമാണീ പോസ്റ്റ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.