- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം വിരുദ്ധ വാട്‌സാപ്പ് സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരിൽ ആർഎസ്എസ് നേതാവിനെ അറസ്റ്റ് ചെയ്ത എസ്.ഐക്കെതിരെ കൊലപാതക ശ്രമത്തിനും കസ്റ്റഡി മരണത്തിനും ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിനും കേസ്; അറസ്റ്റും പീഡനവും പേടിച്ച് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ ഒരു മാസമായി ഒളിവിൽ; ഉദ്യോഗസ്ഥൻ മുസ്ലീമാണെങ്കിൽ പാലിക്കേണ്ട ചട്ടങ്ങൾ ഓർമിപ്പിച്ച് ഒരു സംഭവം
ആർ.എസ്.എസ്. ജില്ലാ പ്രചാരകിനെ ആർഎസ്എസ്. ഓഫീസിൽനിന്ന് അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ഇൻസ്‌പെക്ടറായ സിയാ ഉൾ ഹഖ് ചെയ്ത കാര്യം. എന്നാൽ, അതോടെ 37-ാകാരനായ ഈ പൊലീസ് ഓഫീസറുടെ ജീവിതം തന്നെ മാറി. കസ്റ്റഡി മരണത്തിനും കൊലപാതക ശ്രമത്തിനും ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും സിയാ ഉൾ ഹഖിനെതിരെയും ഒപ്പമുണ്ടായിരുന്ന ഏഴ് പൊലീസുകാർക്കുമെതിരെ കേസ്സുവന്നു. സസ്‌പെൻഷനിലായ അദ്ദേഹം ഇപ്പോൾ ഭീഷണി ഭയന്ന് ഒളിവിലാണ്. സപ്തംബർ 25-നാണ് സിയാ ഉൾ ഹഖ് ബിഹാറിലെ ബാലഘട്ട് ജില്ലയിൽനിന്നുള്ള ബൈഹറിലെ ആർഎസ്എസ്. ഓഫീസിൽനിന്ന് സുരേഷ് യാദവിനെ അറസ്റ്റ് ചെയ്തത്. ആർഎസ്എസ്. ഓഫീസിനുള്ളിലും പൊലീസ് സ്‌റ്റേഷനിലും സുരേഷ് യാദവിനെ മർദിച്ചുവെന്നും പണം അപഹരിച്ചെന്നുമുള്ള കേസ്സുകളാണ് സിയാ ഉൾ ഹഖിനും ഏഴ് പൊലീസുകാർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കൊലപാതക ശ്രമത്തിനും ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും കേസ്സെടുത്തിട്ടുണ്ട്. സസ്‌പെൻഷനിലായശേഷം ആർഎസ്എസ്സിൽനിന്ന് കടുത്ത ഭീഷണി നേരിടേണ്ടിവന്നതോടെയാണ് സിയാ ഉൾ ഹഖിന് ഒളിവിൽ പോകേണ്ടിവന്നത്. മുസ്ലിം വിരുദ്ധ
ആർ.എസ്.എസ്. ജില്ലാ പ്രചാരകിനെ ആർഎസ്എസ്. ഓഫീസിൽനിന്ന് അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ഇൻസ്‌പെക്ടറായ സിയാ ഉൾ ഹഖ് ചെയ്ത കാര്യം. എന്നാൽ, അതോടെ 37-ാകാരനായ ഈ പൊലീസ് ഓഫീസറുടെ ജീവിതം തന്നെ മാറി.
കസ്റ്റഡി മരണത്തിനും കൊലപാതക ശ്രമത്തിനും ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും സിയാ ഉൾ ഹഖിനെതിരെയും ഒപ്പമുണ്ടായിരുന്ന ഏഴ് പൊലീസുകാർക്കുമെതിരെ കേസ്സുവന്നു. സസ്‌പെൻഷനിലായ അദ്ദേഹം ഇപ്പോൾ ഭീഷണി ഭയന്ന് ഒളിവിലാണ്.
സപ്തംബർ 25-നാണ് സിയാ ഉൾ ഹഖ് ബിഹാറിലെ ബാലഘട്ട് ജില്ലയിൽനിന്നുള്ള ബൈഹറിലെ ആർഎസ്എസ്. ഓഫീസിൽനിന്ന് സുരേഷ് യാദവിനെ അറസ്റ്റ് ചെയ്തത്. ആർഎസ്എസ്. ഓഫീസിനുള്ളിലും പൊലീസ് സ്‌റ്റേഷനിലും സുരേഷ് യാദവിനെ മർദിച്ചുവെന്നും പണം അപഹരിച്ചെന്നുമുള്ള കേസ്സുകളാണ് സിയാ ഉൾ ഹഖിനും ഏഴ് പൊലീസുകാർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കൊലപാതക ശ്രമത്തിനും ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും കേസ്സെടുത്തിട്ടുണ്ട്.
സസ്‌പെൻഷനിലായശേഷം ആർഎസ്എസ്സിൽനിന്ന് കടുത്ത ഭീഷണി നേരിടേണ്ടിവന്നതോടെയാണ് സിയാ ഉൾ ഹഖിന് ഒളിവിൽ പോകേണ്ടിവന്നത്. മുസ്ലിം വിരുദ്ധ വാട്‌സാപ്പ് സന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയെത്തുടർന്നാണ് സുരേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ആർഎസ്എസ് ഓഫീസിലേക്ക് പോകുന്നതി്‌നുമുമ്പ് എസ്‌പിയിൽനിന്ന് അനുമതി വാങ്ങിയിരുന്നു.
പൊലീസ് മർദനത്തിൽ സുരേഷ് യാദവ് അബോധാവസ്ഥയിലായതായാണ് മെഡിക്കൽ റിപ്പോർട്ട്. എന്നാൽ, ചോദ്യം ചെയ്യുകയും വാട്‌സാപ്പ് സന്ദേശം അയച്ച മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും മാത്രമാണ് താൻ ചെയ്തതെന്ന് സിയാ ഉൾ ഹഖ് പറയുന്നു. യാദവിന്റെ ആദ്യ മെഡിക്കൽ റിപ്പോർട്ടിൽ അയാൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന സൂചന പോലുമുണ്ടായിരുന്നില്ല.
യാദവിനെ അറസ്റ്റ് ചെയ്തതോടെ ആർഎസ്എസ് പ്രവർത്തകർ പൊലീസ് സ്‌റ്റേഷൻ വളഞ്ഞു. സമ്മർദത്തെത്തുടർന്ന് സിയാ ഉൾ ഹഖിനെ സസ്‌പെൻഡ് ചെയ്യുകയും സംഭം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.
എന്നാൽ, പ്രത്യേക അന്വേഷണ സംഘത്തിൽ തനിക്ക് വിശ്വാസമില്ലെന്ന് സിയാ ഉൾ ഹഖ് പറഞ്ഞു. തന്നെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള റിപ്പോർട്ടാകും നൽകുകയെന്നും ഈ ഇൻസ്‌പെക്ടർ വിശ്വസിക്കുന്നു.