- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോക്കെടുത്ത് ചുറ്റും കാണുന്നവരെ വെടിവയ്ക്കുന്നു; കണ്ണിൽ പെടുന്ന പെൺകുട്ടികളെയെല്ലാം ബലാത്സംഗത്തിന് ഇരയാക്കുന്നു; പിടിച്ച് പറിയും കൊള്ളയും കരിഞ്ചന്തയും; ബ്രസീലിലെ ഒരു സ്റ്റേറ്റിൽ പൊലീസ് സമരം ചെയ്തപ്പോൾ സംഭവിച്ചത്
എന്ത് പ്രശ്‌നം സംഭവിച്ചാലും പൊലീസിനെ കുറ്റപ്പെടുത്തുന്നത് മിക്കവരുടെയും ശീലമാണ്. എന്നാൽ പൊലീസ് ഇല്ലാതായാൽ എന്താണ് സംഭവിക്കുകയെന്ന് ഒരു പ്രാവശ്യം അനുഭവിച്ചവർ അതിന് മുതിരുകയില്ല. ബ്രസീലിലെ എസ്‌പിരിറ്റോ സാന്റോ സ്‌റ്റേറ്റിലുള്ളവർ അതിപ്പോൾ നന്നായി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇവിടെ സേവന വേതന വ്യവസ്ഥകളുമായുള്ള തർക്കം മൂലം പൊലീസുകാർ കൂട്ടത്തോടെ പണിമുടക്കിയതിനെ തുടർന്ന് കടുത്ത അരാജകത്വമാണ് ഇവിടെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പൊലീസ് ഇല്ലെന്ന ധൈര്യത്തിൽ ക്രിമിനലുകൾ തോക്കെടുത്ത് ചുറ്റും കാണുന്നവരെ വെടിവയ്ക്കുന്നത് ഇവിടെ പതിവായിരിക്കുകയാണ്. കൂടാതെ കണ്ണിൽ പെടുന്ന പെൺകുട്ടികളെയെല്ലാം ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഈ സ്റ്റേറ്റിലുടനീളം പിടിച്ച് പറിയും കൊള്ളയും കരിഞ്ചന്തയും പതിവാകുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ചുരുക്കിപ്പറഞ്ഞാൽ 2014ലെ ത്രില്ലർ സിനിമയായ ദി പേജിലേതിന് സമാനമായ അനിഷ്ടസംഭവങ്ങളാണ് ഇവിടുത്തെ തെരുവുകളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിയമവ്യവസ്ഥയില്ലാതായതിനെ
എന്ത് പ്രശ്‌നം സംഭവിച്ചാലും പൊലീസിനെ കുറ്റപ്പെടുത്തുന്നത് മിക്കവരുടെയും ശീലമാണ്. എന്നാൽ പൊലീസ് ഇല്ലാതായാൽ എന്താണ് സംഭവിക്കുകയെന്ന് ഒരു പ്രാവശ്യം അനുഭവിച്ചവർ അതിന് മുതിരുകയില്ല. ബ്രസീലിലെ എസ്‌പിരിറ്റോ സാന്റോ സ്‌റ്റേറ്റിലുള്ളവർ അതിപ്പോൾ നന്നായി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇവിടെ സേവന വേതന വ്യവസ്ഥകളുമായുള്ള തർക്കം മൂലം പൊലീസുകാർ കൂട്ടത്തോടെ പണിമുടക്കിയതിനെ തുടർന്ന് കടുത്ത അരാജകത്വമാണ് ഇവിടെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പൊലീസ് ഇല്ലെന്ന ധൈര്യത്തിൽ ക്രിമിനലുകൾ തോക്കെടുത്ത് ചുറ്റും കാണുന്നവരെ വെടിവയ്ക്കുന്നത് ഇവിടെ പതിവായിരിക്കുകയാണ്. കൂടാതെ കണ്ണിൽ പെടുന്ന പെൺകുട്ടികളെയെല്ലാം ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഈ സ്റ്റേറ്റിലുടനീളം പിടിച്ച് പറിയും കൊള്ളയും കരിഞ്ചന്തയും പതിവാകുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.
ചുരുക്കിപ്പറഞ്ഞാൽ 2014ലെ ത്രില്ലർ സിനിമയായ ദി പേജിലേതിന് സമാനമായ അനിഷ്ടസംഭവങ്ങളാണ് ഇവിടുത്തെ തെരുവുകളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിയമവ്യവസ്ഥയില്ലാതായതിനെ തുടർന്ന് കൊടു കുറ്റകൃത്യങ്ങൾ ചെയ്യാൻ ആളുകൾ മത്സരിച്ചിറങ്ങുന്നതാണ് ഈ സിനിമയിൽ ചിത്രീകരിച്ചിരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇവിടെ പൊലീസുകാർ സമരം ആരംഭിച്ചിരിക്കുന്നത്. ആക്രമണങ്ങൾ പരിധി വിട്ടതോടെ ബ്രസീലിയൻ ഫെഡറൽ ഗവൺമെന്റ് ഇന്നലെ ഒരു ട്രൂപ്പിനെ വിടോറിയയിലേക്ക് അയച്ചിട്ടുണ്ട്. റിയോ ഡി ജനീറോയ്ക്ക് വടക്ക് കിഴക്കാണീ പ്രദേശം. ഇവിടെ ക്രിമിനലുകൾ അഴിഞ്ഞാടുന്ന അവസ്ഥയാണുള്ളത്. പൊതുജനങ്ങളുടെ സുരക്ഷ അവതാളത്തിലായതിനെ തുടർന്ന് സൈനികരെ ഇവിടേക്കയച്ചിട്ടുണ്ടെന്നാണ് ഡിഫെൻസ് മിനിസ്റ്ററായ റൗൾ ജംഗ്മാൻ വെളിപ്പെടുത്തുന്നത്. ഇന്ന് അദ്ദേഹം വിടോറിയ സന്ദർശിക്കുന്നുമുണ്ട്.
പൊലീസുകാർ പണിമുടക്കാരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ സ്റ്റേറ്റിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പ് വരുത്താനായി നാഷണൽ ഫോഴ്‌സിനെയും ആർമിയെയും വിട്ട് തരാൻ എസ്‌പിരിറ്റോ സാന്റോ സ്‌റ്റേറ്റിലെ ആക്ടിങ് ഗവർണറായ സീസർ കോൽനാഗോ ബ്രസീലിയൻ പ്രസിഡന്റ് മൈക്കൽ ടെമറോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വീക്കെൻഡിലുടനീളം ഇവിടെ കുറ്റകൃത്യങ്ങളുടെ നിരക്ക് നാലിരട്ടിയായി വർധിച്ചുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൊലീസിന്റെ അഭാവത്തിൽ ക്രിമിനലുകൾ നിർഭയം ബസുകൾ കത്തിക്കുന്നതും ഷോപ്പുകൾ കൊള്ളയടിക്കുന്നതുമായി ഫൂട്ടേജുകൾ ഗ്ലോബോ ടെലിവിഷൻ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. തെരുവുകളിലെ തുടർച്ചയായ വെടിവയ്പിൽ ഭയന്ന് വിറച്ച് ആളുകൾ പരക്കം പായുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾ സുരക്ഷാ കാരണങ്ങളാൽ വീടുകളിൽ തന്നെ കുത്തിയിരിക്കുകയാണ് . വിദ്യാലയങ്ങൾ അടഞ്ഞ് കിടക്കുന്നുമുണ്ട്.
ഇവിടുത്തെ പൊലീസ് ചീഫിനെ മാറ്റിയിട്ടുണ്ടെന്നും പുതിയ കമാൻഡർ ഇവിടുത്തെ നീതിന്യായസംവിധാനം പുനഃസ്ഥാപിക്കാനുള്ള യജ്ഞമാരംഭിച്ചുവെന്നുമാണ് സ്റ്റേറ്റ് സെക്യൂരിറ്റി ചീഫായ ആൻഡ്രെ ഗാർസിയ വെളിപ്പെടുത്തുന്നത്. പണിമുടക്കുന്ന പൊലീസ് ഓഫീസർമാരുമായും ചർച്ച ആരംഭിച്ചിട്ടുണ്ട്. അവരോട് തിരികെ എത്രയും വേഗം ജോലിയിൽ പ്രവേശിക്കാനുള്ള കടുത്ത നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിടോറിയയിലും പ്രാന്തപ്രദേശങ്ങളിലും 1.8 മില്യൺ പേരാണുള്ളത്. എന്നാൽ എസ്‌പിരിറ്റോ സാന്റോ സ്‌റ്റേറ്റിലെ ജനസംഖ്യ 3.9 മില്യണാണ്. കടുത്ത ആക്രമണപരമ്പരകളാണ് ഈ സ്റ്റേറ്റിലുടനീളം അരങ്ങേറുന്നത്. സുരക്ഷാ കാരണങ്ങൾ മൂലം ഫുട്‌ബോൾ മാച്ചുകൾ പോലും റദ്ദാക്കിയിട്ടുണ്ട്.