- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽപക്കത്ത് താമസിക്കാൻ വന്ന ആന്ധ്രാക്കാരൻ പ്ലസ് വൺ വിദ്യാർത്ഥിനിയുമായി കടന്നു: ഒട്ടും വൈകാതെ പിന്നാലെ പാഞ്ഞ പൊലീസ് പ്രതിയെയും പെൺകുട്ടിയേയും തിരുപ്പതിയിൽ വച്ച് പിടികൂടി; കടത്തിക്കൊണ്ടുപോയ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചതായും സ്ഥിരീകരണം
പത്തനംതിട്ട: വിവാഹ മോചിതനാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് ആന്ധ്രാ സ്വദേശി പ്ലസ് വൺ വിദ്യാർത്ഥിനിയെ വലയിൽ വീഴ്‌ത്തി. വർഷാവസാന പരീക്ഷ കഴിഞ്ഞ ദിവസം പെൺകുട്ടിയുമായി തിരുപ്പതിയിലേക്ക് കടന്ന പ്രതിയേയും പെൺകുട്ടിയേയും പൊലീസ് പിൻതുടർന്ന് പിടികൂടി. മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് എത്തിയ കേരളാ പൊലീസ് കമിതാക്കളെ കൈയോടെ പൊക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞു. പോക്‌സോ കുറ്റം ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു. ആന്ധ്ര തിരുപ്പതി സ്വദേശി റഹ്്മത്തുള്ള(29)യാണ് പിടിയിലായത്. പത്തനംതിട്ട ടൗണിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന പ്ലസ് ടുക്കാരിയുമായാണ് റഹ്മത്തുള്ള നാടുവിട്ടത്. മൂന്നു വർഷമായി ഇയാൾ പെൺകുട്ടിയുടെ വീടിന് സമീപത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പിതാവും സഹോദരനും റഹ്മത്തുള്ളയ്‌ക്കൊപ്പമുണ്ടായിരുന്നു. പതിവായുള്ള കൂടിക്കാഴ്ചയിലൂടെ ഇയാൾ പെൺകുട്ടിയുമായി അടുത്തു. പ്രണയം കൊടുമ്പിരിക്കൊണ്ടു. വിവാഹം കഴിച്ച് ബന്ധം വേർപെടുത്തിയ കാര്യംഇയാൾ കുട്ടിയിൽ നിന്ന് മറച്ചു
പത്തനംതിട്ട: വിവാഹ മോചിതനാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് ആന്ധ്രാ സ്വദേശി പ്ലസ് വൺ വിദ്യാർത്ഥിനിയെ വലയിൽ വീഴ്‌ത്തി. വർഷാവസാന പരീക്ഷ കഴിഞ്ഞ ദിവസം പെൺകുട്ടിയുമായി തിരുപ്പതിയിലേക്ക് കടന്ന പ്രതിയേയും പെൺകുട്ടിയേയും പൊലീസ് പിൻതുടർന്ന് പിടികൂടി.
മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് എത്തിയ കേരളാ പൊലീസ് കമിതാക്കളെ കൈയോടെ പൊക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞു. പോക്‌സോ കുറ്റം ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു.
ആന്ധ്ര തിരുപ്പതി സ്വദേശി റഹ്്മത്തുള്ള(29)യാണ് പിടിയിലായത്. പത്തനംതിട്ട ടൗണിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന പ്ലസ് ടുക്കാരിയുമായാണ് റഹ്മത്തുള്ള നാടുവിട്ടത്. മൂന്നു വർഷമായി ഇയാൾ പെൺകുട്ടിയുടെ വീടിന് സമീപത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
പിതാവും സഹോദരനും റഹ്മത്തുള്ളയ്‌ക്കൊപ്പമുണ്ടായിരുന്നു. പതിവായുള്ള കൂടിക്കാഴ്ചയിലൂടെ ഇയാൾ പെൺകുട്ടിയുമായി അടുത്തു. പ്രണയം കൊടുമ്പിരിക്കൊണ്ടു. വിവാഹം കഴിച്ച് ബന്ധം വേർപെടുത്തിയ കാര്യംഇയാൾ കുട്ടിയിൽ നിന്ന് മറച്ചു വച്ചു. ആറുമാസം മുൻപ് ഇയാളെയും പെൺകുട്ടിയെയും ആളൊഴിഞ്ഞ വീട്ടിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ നാട്ടുകാർ പിടികൂടിയിരുന്നു.
സംഭവം വിവാദമായതോടെ റഹ്മത്തുള്ളയെ തിരുപ്പതിയിലേക്ക് തിരിച്ചയച്ചു. എന്നാൽ പെൺകുട്ടിയുമായുള്ള ബന്ധം തുടർന്നു പോന്നു. പ്ലസ് ടു പരീക്ഷ കഴിയുന്ന ദിവസം ഒളിച്ചോടാൻ പെൺകുട്ടിയുമായി ചേർന്ന് റഹ്മത്തുള്ള തന്ത്രം മെനഞ്ഞു. അതനുസരിച്ച് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സംഗമിച്ച ശേഷം ഈ റോഡ് വഴി തിരുപ്പതിയിലേക്ക് പോയി.
പരാതി കിട്ടിയ പൊലീസ് റഹ്മത്തുല്ലയുടെ ഫോൺ നിരീക്ഷിച്ചപ്പോൾ തിരുപ്പതിയിലുണ്ടെന്ന് മനസിലായി. പൊലീസ് സംഘം അവിടെയെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. നാട്ടിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് പീഡനം നടന്നുവെന്ന് വ്യക്തമായത്. കോടതിയിൽ ഹാജരാക്കിയപ്പോൾ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പോകാൻ സമ്മതിച്ചു. റഹ്മത്തുള്ളയെ ഉപദ്രവിക്കുന്നത് തടയണമെന്ന് കോടതിയോട് അഭ്യർത്ഥിക്കാനും മറന്നില്ല.