- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിന്റെ പിറകിലിരുന്നയാൾ കുഴഞ്ഞ് റോഡിലേക്ക് വീണു; പിന്നാലെ എത്തിയ ലോറി കയറിയിറങ്ങിയ ശേഷം നിർത്താതെ പാഞ്ഞു പോയി; പരിസരത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച ആലുവ പൊലീസ് പത്താം ദിവസം ലോറി ഡ്രൈവറെ പൊക്കി
ആലുവ: ബൈക്കിൽനിന്നു കുഴഞ്ഞു വീണയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും നിർത്താതെ പോയ ലോറിയും ഓടിച്ച ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടം സൃഷ്ടിച്ച കെ.എ 21എ 7429 എന്ന നമ്പറിലുള്ള മഹീന്ദ്ര ലോറി ഓടിച്ചിരുന്ന തിരുവനന്തപുരം നന്ദൻകോട് പി.എം.ജി റോഡിൽ പേങ്ങാട്ടുപറമ്പിൽ പവേഴ്‌സ് (48)നെയാണ് അറസ്റ്റ് ചെയ്തത്. പാചക തൊഴിലാളിയായ പൊയ്ക്കാട്ടുശേരി കൊങ്ങോർപിള്ളി വീട്ടിൽ അശോകനാണ് (60) കഴിഞ്ഞ 30ന് ആലുവ ഗാരേജിന് സമീപം ദാരുണമായി മരിച്ചത്. ട്രാഫിക്ക് എസ്.ഐ സോണി മത്തായിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന് തുണയായത് സി.സി ടി.വി ദൃശ്യങ്ങളായിരുന്നു. അപകടം നടന്നത് അറിഞ്ഞില്ലെന്നാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കണ്ടശേഷം ഭാര്യാ സഹോദരിയുടെ മകൻ ശ്രീജിത്ത് ഓടിച്ചിരുന്ന ബൈക്കിന് പുറകിലിരുന്ന് വിട്ടിലേക്ക് പോകുമ്പോൾ അശോകൻ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെയുണ്ടായിരുന്ന ലോറി അശോകന്റെ ദേഹത്തുകൂടെ കയറിയിറങ്ങിയിട്ടും നിർത്ത
ആലുവ: ബൈക്കിൽനിന്നു കുഴഞ്ഞു വീണയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും നിർത്താതെ പോയ ലോറിയും ഓടിച്ച ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടം സൃഷ്ടിച്ച കെ.എ 21എ 7429 എന്ന നമ്പറിലുള്ള മഹീന്ദ്ര ലോറി ഓടിച്ചിരുന്ന തിരുവനന്തപുരം നന്ദൻകോട് പി.എം.ജി റോഡിൽ പേങ്ങാട്ടുപറമ്പിൽ പവേഴ്‌സ് (48)നെയാണ് അറസ്റ്റ് ചെയ്തത്. പാചക തൊഴിലാളിയായ പൊയ്ക്കാട്ടുശേരി കൊങ്ങോർപിള്ളി വീട്ടിൽ അശോകനാണ് (60) കഴിഞ്ഞ 30ന് ആലുവ ഗാരേജിന് സമീപം ദാരുണമായി മരിച്ചത്. ട്രാഫിക്ക് എസ്.ഐ സോണി മത്തായിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന് തുണയായത് സി.സി ടി.വി ദൃശ്യങ്ങളായിരുന്നു. അപകടം നടന്നത് അറിഞ്ഞില്ലെന്നാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കണ്ടശേഷം ഭാര്യാ സഹോദരിയുടെ മകൻ ശ്രീജിത്ത് ഓടിച്ചിരുന്ന ബൈക്കിന് പുറകിലിരുന്ന് വിട്ടിലേക്ക് പോകുമ്പോൾ അശോകൻ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെയുണ്ടായിരുന്ന ലോറി അശോകന്റെ ദേഹത്തുകൂടെ കയറിയിറങ്ങിയിട്ടും നിർത്തിയില്ല. തുടർന്ന് ഡ്രൈവറെ കണ്ടെത്താൻ പൊലീസ് വലവീശി. പെട്രോൾ പമ്പിൽനിന്നും ബസിൽനിന്നും ലഭിച്ച സി.സി ടി.വി കാമറ ദൃശ്യങ്ങൾ അന്വേഷണത്തിന് ഏറെ സഹായകമായി. ബൈക്കിന് പുറകിലിരുന്ന് വിട്ടിലേക്ക് പോകുമ്പോൾ റോഡിലേക്ക് കുഴഞ്ഞുവീണ അശോകന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയിട്ടും നിർത്തിയില്ല. അശോകനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടയിൽ വാഹനത്തിന്റെ നമ്പർ ശേഖരിക്കാനോ പിന്തുടരാനോ സാധിച്ചില്ല.
കണ്ടെയ്‌നർ എന്നായിരുന്നു ആദ്യസൂചന. അന്വേഷത്തിൽ നാഷണൽ പെർമിറ്റ് ലോറിയാണെന്ന് വ്യക്തമായി. അപകടം നടന്ന സ്ഥലത്തെ പെട്രോൾ പമ്പിലെ സി.സി ടി.വി ക്യാമറയിൽ നിന്നാണ് ആദ്യ സൂചന ലഭിച്ചത്. അശോകൻ സഞ്ചരിച്ചിരുന്ന ബൈക്ക് കടന്നുപോയതിന് തൊട്ടുപിന്നാലെ വന്ന ലോറിയാണ് അപകടം സൃഷ്ടിച്ചതെന്ന് വ്യക്തമായി. പിന്നാലെ വന്ന ഗുരുവായൂരപ്പൻ എന്ന സ്വകാര്യബസിലെ ക്യാമറയിലും ലോറിയുണ്ട്. ഇതനുസരിച്ച് പാലിയേക്കര ടോൾ ബൂത്തിലും ട്രാഫിക്ക് പൊലീസിന്റെ അത്താണിയിലെ ക്യാമറയും പരിശോധിച്ചെങ്കിലും ലോറി കണ്ടെത്താനായില്ല.
ലോറി ആലുവയിൽ നിന്നും പറവൂരിലേക്കോ പെരുമ്പാവൂരിലേക്കോ തിരിഞ്ഞിരിക്കാമെന്ന് ബോധ്യമായി. തുടരന്വേഷണത്തിൽ പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ അശോകപുരത്തെ ലുലു ഗ്രൂപ്പിന്റെ ഗോഡൗണിലെ കാമറയിൽ ഇതേലോറി കണ്ടെത്തി. നമ്പർ വ്യക്തമല്ലെങ്കിലും അമ്മേ മൂകാംബിക എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ലോറി മഹീന്ദ്ര ട്രക്കാണെന്നും വ്യക്തമായി. മഹീന്ദ്രയുടെ സംസ്ഥാനത്തെ പ്രധാന സർവീസ് സെന്റർ ഇടപ്പള്ളി വള്ളത്തോൾ നഗറിലായതിനാൽ അന്വേഷണ സംഘം ഇവിടെയെത്തി ലോറി ഉടമയെ തിരിച്ചറിഞ്ഞു. ഇതോടെയാണ് ഡ്രൈവർ വലയിലായത്. ഡ്രൈവറുടെ ബന്ധുകൂടിയായ തിരുവനന്തപുരം സ്വദേശി മണിയന്റേതാണ് ലോറി. അപകടശേഷം പെരുമ്പാവൂരിലെത്തിയ ലോറി ചരക്ക് കയറ്റി കമ്പം, തേനി വഴി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.