- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിവി ഓണാക്കി സ്‌നേഹം നടിക്കും; പിന്നെ മടിയിൽ പിടിച്ചിരുത്തി മനാഫിന്റെ വിക്രിയ; വാത്സല്യം വിളമ്പി 84കാരന്റെ മുതലെടുപ്പ്; ചൈൽഡ് ലൈനിന്റെ ഇടപെടലിൽ പുറത്തുവന്നത് റിട്ട അദ്ധ്യാപകന്റേയും യുവാവിന്റേയും ബാല ലൈംഗിക പീഡനം
കോതമംഗലം: സഹോദരിമാരുടെ അഞ്ചാം ക്ലാസ്സുകാരികളായ പെൺകുട്ടികളുടെ ലൈംഗികമായി പീഡിപ്പിച്ചത് സ്‌നേഹം നടിച്ച് വശത്താക്കി. സംഭവത്തിൽ കുട്ടികളുടെ അയൽവാസിയായ റിട്ടയേഡ് അദ്ധ്യാപകനേയും യുവാവിനെയും പൊലീസ് അറസ്റ്റുചെയ്തു. നെല്ലിക്കുഴി ഇരുമലപ്പടി കാട്ടുകുടി വീട്ടിൽ മനാഫ് (21), പുളിക്കക്കുടി വീട്ടിൽ മത്തായി( 84) എന്നിവരെയാണ് സംഭവവുമായി ബന്ധപ്
കോതമംഗലം: സഹോദരിമാരുടെ അഞ്ചാം ക്ലാസ്സുകാരികളായ പെൺകുട്ടികളുടെ ലൈംഗികമായി പീഡിപ്പിച്ചത് സ്‌നേഹം നടിച്ച് വശത്താക്കി. സംഭവത്തിൽ കുട്ടികളുടെ അയൽവാസിയായ റിട്ടയേഡ് അദ്ധ്യാപകനേയും യുവാവിനെയും പൊലീസ് അറസ്റ്റുചെയ്തു.
നെല്ലിക്കുഴി ഇരുമലപ്പടി കാട്ടുകുടി വീട്ടിൽ മനാഫ് (21), പുളിക്കക്കുടി വീട്ടിൽ മത്തായി( 84) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
ഇരുമലപ്പടിയിൽ പ്രതികളുടെ വീടിനടുത്താണ് പീഡനത്തിനിരയായ കുട്ടികളുടെ അമ്മയുടെ ഇളയസഹോദരി താമസിച്ചിരുന്നത്. മൂത്ത സഹോദരിയും മകളും അടിക്കടി ഇവിടെയെത്തി താമസിക്കാറുമുണ്ടായിരുന്നു. 10 ഉം 11 വയസ്സുകാരികളായ ഇവരുടെ കുട്ടികൾ ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ദരിദ്ര ചുറ്റുപാടിൽ കഴിഞ്ഞിരുന്ന കുട്ടികളെ ടി വി കാണിക്കാമെന്നു പറഞ്ഞ് മനാഫ് വീട്ടിലേക്ക് വീളിച്ചുവരുത്തുക പതിവായിരുന്നു.
ടി വി ഓണാക്കി അല്പസമയത്തിന് ശേഷം സ്‌നേഹം ഭാവിച്ച് കുട്ടികളേ ഓരോരുത്തരെയായി അടുത്തേക്ക് വിളിച്ചുവരുത്തി മടിയിലിരുത്തുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു മനാഫിന്റെ രീതി. മാസങ്ങളായി ഒരേ സമയം ഇയാൾ രണ്ടുകുട്ടികളെയും പീഡിപ്പിച്ചിരുന്നതായിട്ടാണ് പൊലീസ് അന്വേഷണത്തിൽ ലഭ്യമായ വിവരം.
നഗരത്തിലെ പ്രമുഖ സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്ത മത്തായിയും വാത്സല്യം വിളമ്പിയാണ് കുട്ടികളെ തന്റെ ഇംഗിതത്തിന് ഇരയാക്കിയത്. അല്ലറ ചില്ലറ സാമ്പത്തിക സഹായങ്ങൾ നൽകി പെൺകുട്ടികളുടെ അമ്മമാരുമായി മത്തായി നല്ല സൗഹൃദത്തിലായിരുന്നു. ഈ സ്വാതന്ത്ര്യം മുതലെടുത്ത് ഇയാൾ തന്റെ കാറിൽ കുട്ടികളെയും കയറ്റി കറങ്ങാൻ പോകുകമായിരുന്നു. പ്രായം കണക്കിലെടുത്ത് മത്തായിയുടെ വാത്സല്യപ്രകടനത്തിൽ പെൺകുട്ടികളുടെ വീട്ടുകാർക്ക് യാതൊരു സംശയവും തോന്നിയിരുന്നില്ല.
യാത്രകളിൽ വിജനമായ പ്രദേശത്ത് കാർ നിർത്തി ഇഷ്ടമുള്ള മധുരപലഹാരങ്ങളും മറ്റും വാങ്ങി നൽകിയ ശേഷമാണ് മത്തായി വിദ്യാർത്ഥിനികളെ ഓരോരുത്തരെയായി പീഡനത്തിനിരയാക്കിയിരുന്നത്. ഒരേ സമയം ഇരുവരെയും ഇയാൾ പീഡിപ്പിച്ചതായി പെൺകുട്ടികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സ്‌കൂളിൽ നടന്ന കൗൺസിലിംഗിൽ വിദ്യാർത്ഥിനികളിൽ നിന്നും ഇതേക്കുറിച്ചറിഞ്ഞ സ്‌കൂൾ അധികൃതർ വിവരം ചൈൽഡ് ലൈന് കൈമാറുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.