- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഇന്റലിജൻസ് സെക്യൂരിറ്റി എഡിജിപിമാരുടെ ഏകോപനത്തിന് ധാരണ; മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സഹകരിക്കും; തീരുമാനം തിരുവനന്തപുരത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗത്തിൽ
തിരുവനന്തപുരം: ക്രമസമാധാനം, സുരക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിന് എല്ലാ സംസ്ഥാനങ്ങളിലെയും ഇന്റലിജൻസ് സെക്യൂരിറ്റി എഡിജിപിമാർ ഏകോപന ചുമതല നിർവഹിക്കും. തീവ്രവാദം നേരിടാൻ പരസ്പര സഹകരണത്തിന് പൊലീസ് മേധാവികളുടെ യോഗത്തിൽ ധാരണ. മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരസ്പര സഹകരണം ഉറപ്പാക്കും. മാവോയിസ്റ്റ് തീവ്രവാദം, മതതീവ്രവാദം തുടങ്ങിയ സാമൂഹിക വിപത്തുകൾ തടയുന്നതിനും ക്രമസമാധാനരംഗം ശക്തിപ്പെടുത്തുന്നതിനുമാണ് കേരളാ പൊലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ചേർന്നത്. കേരളം, കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ പൊതു അതിർത്തി പ്രദേശങ്ങളിലെ സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തീവ്രവാദ പ്രവണതകൾ തടയുന്നതിനും കർശന നടപടി സ്വീകരിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗത്തിൽ തീരുമാനം. മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരസ്പര സഹകരണം ഉറപ്പാക്കും. ക്രമസമാധാനം, സുരക്ഷ എന്നിവ സംബന്ധിച്ച വി
തിരുവനന്തപുരം: ക്രമസമാധാനം, സുരക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിന് എല്ലാ സംസ്ഥാനങ്ങളിലെയും ഇന്റലിജൻസ് സെക്യൂരിറ്റി എഡിജിപിമാർ ഏകോപന ചുമതല നിർവഹിക്കും. തീവ്രവാദം നേരിടാൻ പരസ്പര സഹകരണത്തിന് പൊലീസ് മേധാവികളുടെ യോഗത്തിൽ ധാരണ. മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരസ്പര സഹകരണം ഉറപ്പാക്കും.
മാവോയിസ്റ്റ് തീവ്രവാദം, മതതീവ്രവാദം തുടങ്ങിയ സാമൂഹിക വിപത്തുകൾ തടയുന്നതിനും ക്രമസമാധാനരംഗം ശക്തിപ്പെടുത്തുന്നതിനുമാണ് കേരളാ പൊലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ചേർന്നത്. കേരളം, കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ പൊതു അതിർത്തി പ്രദേശങ്ങളിലെ സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തീവ്രവാദ പ്രവണതകൾ തടയുന്നതിനും കർശന നടപടി സ്വീകരിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗത്തിൽ തീരുമാനം.
മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരസ്പര സഹകരണം ഉറപ്പാക്കും. ക്രമസമാധാനം, സുരക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിന് എല്ലാ സംസ്ഥാനങ്ങളിലെയും ഇന്റലിജൻസ് സെക്യൂരിറ്റി എഡിജിപിമാർ ഏകോപന ചുമതല നിർവഹിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്കാളിത്തവും സഹകരണവും ഇക്കാര്യത്തിൽ അഭ്യർത്ഥിക്കാനും യോഗത്തിൽ തീരുമാനമായി.
തെലുങ്കാന, തമിഴ്‌നാട്, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് മേധാവികളും, മനുഷ്യാവകാശ സംഘടന മേധാവികളും, ലക്ഷദ്വീപിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഡിജിപിമാരായ എ.ഹേമചന്ദ്രൻ, രാജേഷ് ദിവാൻ, ബി.എസ്. മുഹമ്മദ് യാസിൻ, എഡിജിപിമാരായ ബി.സന്ധ്യ, എസ്.ആനന്ദകൃഷ്ണൻ, ടി.കെ.വിനോദ്കുമാർ, ഐജിമാരായ മനോജ് എബ്രഹാം, ജി. ലക്ഷ്മൺ, ദിനേന്ദ്ര കശ്യപ്, എന്നിവർ കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.
സാമൂഹിക തിന്മക്കെതിരെ സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതിനു സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്ന് യോഗത്തിൽ ആമുഖ പ്രഭാഷണം നടത്തിയ കേരളാ പൊലീസ് മേധാവി ലോക്നാഥ് ബെഹറ പറഞ്ഞു. പൊലീസ് തലത്തിലുള്ള പല തടസ്സങ്ങളും നീക്കാൻ യോഗം ഉപകാരപ്രദമായിരുന്നെന്നു തെലങ്കാന ഡിജിപി.അനുരാഗ് ശർമ്മ വിലയിരുത്തി.