- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത് കുഞ്ഞിന്റെ ചരട് കെട്ടിനുള്ള ഒരുക്കങ്ങൾക്കിടയിൽ; നീയൊക്കെ ഒരുത്തനെ കോടിപുതപ്പിച്ചു അല്ലേടാ എന്ന് ചോദിച്ച് എസ്ഐ ദീപക്ക് ചവിട്ടി; ക്രൂര മർദ്ദനത്തിന്റെ ആഘാതത്തിൽ കാലുകൾ തളർന്നു; ശ്രീജിത്തിനെ കൊന്നതിനൊപ്പം പൊലീസ് തല്ലിത്തകർത്ത് കിടപ്പിലാക്കിയത് വീടിന്റെ താങ്ങായ ചെറുപ്പക്കാരനെ
കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലെ മർദ്ദനത്തെ തുടർന്ന് മരിച്ച ശ്രീജിത്തിനൊപ്പം പൊലീസ് പിടികൂടിയ ശ്രീക്കുട്ടനും അന്നത്തെ ലോക്കപ്പ് മർദ്ദനം സമ്മാനിച്ചത് ദുരിതക്കിടക്ക. എസ് ഐ ദീപക്കിൽ നിന്നും പൊലീസുകാരിൽ നിന്നും മർദ്ദനമേറ്റ ശ്രീക്കുട്ടൻ ഇപ്പോൾ കാലിന് ചലനശേഷി നഷ്ടപ്പെട്ട് ആശുപത്രിയിലാണ്.കസ്റ്റഡിക്കൊലയ്‌ക്കൊപ്പം നിരപരാധിയെ കസ്റ്റഡിയിലെടുത്ത് തല്ലി ചതച്ച് കാലിന്റെ ചലന ശേഷി ഇല്ലാതാക്കിയെന്ന സംഭവം കൂടി പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ചിറക്കൽ ഭഗവതിപറമ്പിൽ വിജയന്റെ മകൻ ശ്രീക്കുട്ടന് (31) കാൽ പൂർണമായും ചലനമറ്റു. ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ പിന്നാലെയാണ് ശ്രീക്കുട്ടൻ ഉൾപ്പെടെ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെത്തിച്ച ശേഷം എസ് ഐ ദീപക്്് ലോക്കപ്പിൽ നിന്നും ഇറക്കി മറ്റൊരു മുറിയിൽ കൊണ്ടുപോയാണ് മർദ്ദിച്ചതെന്നാണ് ശ്രീക്കുട്ടൻ പറയുന്നത്. നീയൊക്കെ ചേർന്ന് ഒരുത്തനെ കോടിപുതപ്പിച്ചല്ലേടാ എന്ന് പറഞ്ഞായിരുന്നു മർദ്ദനം. നെഞ്ചിലും തലയ്ക്കും നട്ടെല്ലിനുമെല്ലാം ചവിട്ടുകയും ഇട
കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലെ മർദ്ദനത്തെ തുടർന്ന് മരിച്ച ശ്രീജിത്തിനൊപ്പം പൊലീസ് പിടികൂടിയ ശ്രീക്കുട്ടനും അന്നത്തെ ലോക്കപ്പ് മർദ്ദനം സമ്മാനിച്ചത് ദുരിതക്കിടക്ക. എസ് ഐ ദീപക്കിൽ നിന്നും പൊലീസുകാരിൽ നിന്നും മർദ്ദനമേറ്റ ശ്രീക്കുട്ടൻ ഇപ്പോൾ കാലിന് ചലനശേഷി നഷ്ടപ്പെട്ട് ആശുപത്രിയിലാണ്.കസ്റ്റഡിക്കൊലയ്‌ക്കൊപ്പം നിരപരാധിയെ കസ്റ്റഡിയിലെടുത്ത് തല്ലി ചതച്ച് കാലിന്റെ ചലന ശേഷി ഇല്ലാതാക്കിയെന്ന സംഭവം കൂടി പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ചിറക്കൽ ഭഗവതിപറമ്പിൽ വിജയന്റെ മകൻ ശ്രീക്കുട്ടന് (31) കാൽ പൂർണമായും ചലനമറ്റു.
ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ പിന്നാലെയാണ് ശ്രീക്കുട്ടൻ ഉൾപ്പെടെ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെത്തിച്ച ശേഷം എസ് ഐ ദീപക്്് ലോക്കപ്പിൽ നിന്നും ഇറക്കി മറ്റൊരു മുറിയിൽ കൊണ്ടുപോയാണ് മർദ്ദിച്ചതെന്നാണ് ശ്രീക്കുട്ടൻ പറയുന്നത്. നീയൊക്കെ ചേർന്ന് ഒരുത്തനെ കോടിപുതപ്പിച്ചല്ലേടാ എന്ന് പറഞ്ഞായിരുന്നു മർദ്ദനം. നെഞ്ചിലും തലയ്ക്കും നട്ടെല്ലിനുമെല്ലാം ചവിട്ടുകയും ഇടിക്കുകയും ചെയ്‌തെന്ന് ശ്രീക്കുട്ടൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഐ.ജി ശ്രീജിത്തിന്റെ അന്വേഷണത്തെ തുടർന്ന് വാസുദേവന്റെ വീടാക്രമണവുമായി ബന്ധമില്ലെന്ന് കണ്ട് നിപരാധികളായ ഏഴുപേരെ കേസിൽ നിന്നും വെറുതെ വിട്ടിരുന്നു. അതിലൊരാളാണ് ശ്രീക്കുട്ടൻ. ജയിൽ മോചിതനായ ശേഷം വീട്ടിലെത്തിയപ്പോൾ ശരീരം മുഴുവൻ വേദനയായിരുന്നു. കുറച്ചു ദിവസം ചൂടുപിടിച്ചും മറ്റും വിശ്രമിച്ചു. ശ്രീക്കുട്ടൻ ജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് വീട് പുലർന്ന് പോയിരുന്നത്. ജയിലിലായിരുന്ന ദിവസങ്ങളൊക്കെയും ബന്ധുക്കളും മറ്റും സഹായിച്ചാണ് വീട്ടു ചെലവ് തള്ളി നീക്കിയിരുന്നത്. അതിനാൽ എത്രയും വേഗം തന്നെ ജോലിക്ക് പോകാൻ ശ്രീക്കുട്ടൻ തയ്യാറാകുകയായിരുന്നു. ടൈൽസിന്റെ പണിയാണിയാൾക്ക്. ആദ്യ ദിവസം തന്നെ പണിസ്ഥലത്ത് കുഴഞ്ഞ് വീണു. പിന്നീട് ഇടത് കാൽ കുത്തി നിൽക്കാൻ കഴിയാതെ വന്നു.
ഇതോടെയാണ് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ പരിശോധനയിലാണ് ഇടതുകാൽ തളർന്ന വിവരം അറിയുന്നത്. കാലിന്റെ തളർച്ച എങ്ങനെ ചികിത്സിച്ചു ഭേദമാക്കാം എന്ന് നാളെ നടത്തുന്ന എം.ആർ.ഐ സ്‌കാനിങ്ങിന് ശേഷം ഡോക്ട്ടർമാർ അറിയിക്കും. ശ്രീക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് ഇയാളുടെ കുഞ്ഞിന്റെ ചരട് കെട്ട് ദിവസമാണ്. സംഭവദിവസം കുഞ്ഞിന്റെ ചരട് കെട്ടിന് ബന്ധുക്കളെ ക്ഷണിക്കാൻ പോയിരിക്കുകയായിരുന്നു. ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. സ്റ്റേഷനിലെത്തിച്ച് വസ്ത്രമെല്ലാം ഊരിമാറ്റി സെല്ലിൽ അടയ്ക്കുകയായിരുന്നു.
പിന്നീട് ദീപക്ക് എത്തിയാണ് മർദ്ദിച്ചതെന്ന് ഇയാൾ പറഞ്ഞു. അന്ന് തന്നെയാണ് ശ്രീജിത്തിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്നത് എന്നും ശ്രീക്കുട്ടൻ പറയുന്നു. കൂടാതെ ശ്രീജിത്ത് പൊലീസിനോട് തന്റെ ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടപ്പോൾ ഭാര്യയെ കാണാനല്ലേടാ അങ്ങനെ ഇപ്പം കാണണ്ട എന്നും പറഞ്ഞിരുന്നതായി ശ്രീക്കുട്ടൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഒരു കുടംബത്തിന്റെ ഏക ആശ്രയമാണ് ശ്രീക്കുട്ടൻ. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം പിതാവ് വിജയൻ ജോലിക്ക് പോകുന്നില്ല. ഭാര്യ നാലുമാസം പ്രായമുള്ള കുഞ്ഞുമായി എന്ത് ചെയ്യും എന്നറിയാതെ പകച്ചും നിൽക്കുകയാണ്. മകൻ വീണതോടെ അമ്മ ഇപ്പോൾ അടുത്തുള്ള ഹോട്ടലിൽ ജോലിക്കായി പോകുകയാണ്. ആശുപത്രിയിൽ തന്നെ അൻപതിനായിരത്തിനടുത്ത് ബിൽ ആയിട്ടുണ്ട്. എത്രയും വേഗം സർക്കാർ ഇടപെട്ട് വേണ്ട സഹായം ചെയ്യണമെന്ന് വാർഡ് മെമ്പർ പി. ടി ജെയ്സൺ പിടി ആവശ്യപ്പെട്ടു.